എയ്ഞ്ചലീന വീണ്ടും ജയിലില്‍; കൂട്ടിന് ദേവുവും; അരി പൊടിക്കല്‍ പണി കൊടുത്ത് ബിഗ്ബോസ്

By Web Team  |  First Published Apr 6, 2023, 10:18 PM IST

വീക്കിലി ടാസ്ക് സമാപിച്ചതായി വീട്ടിലെ അംഗങ്ങളെ അറിയിച്ച ബിഗ് ബോസ് അതിന് കിട്ടിയ കോയിനുകള്‍ മത്സരാര്‍ത്ഥികള്‍ കയ്യില്‍ സൂക്ഷിക്കാന്‍ പറഞ്ഞു.


തിരുവനന്തപുരം: ബിഗ്ബോസ് സീസണ്‍ 5 അതിന്‍റെ രണ്ടാം വാരത്തിന്‍റെ അവസാനത്തിലേക്ക് കടക്കുകയാണ്. അതേ സമയം തന്നെ ഇത്തവണത്തെ വീക്കിലി ടാസ്കായ ഡാന്‍സ് മാരത്തോണിന്‍റെ ഫലപ്രഖ്യാപനവും ഉണ്ടായി ബിഗ്ബോസ് വീട്ടില്‍. അത് പ്രകാരം ഇത്തവണ ജയിലില്‍ പോകേണ്ട രണ്ടുപേരെയും, ക്യാപ്റ്റന്‍സി ടാസ്കില്‍ മത്സരിക്കേണ്ടവരെയും പ്രഖ്യാപിക്കുകയും ചെയ്തു.

വീക്കിലി ടാസ്ക് സമാപിച്ചതായി വീട്ടിലെ അംഗങ്ങളെ അറിയിച്ച ബിഗ് ബോസ് അതിന് കിട്ടിയ കോയിനുകള്‍ മത്സരാര്‍ത്ഥികള്‍ കയ്യില്‍ സൂക്ഷിക്കാന്‍ പറഞ്ഞു. അതിനൊപ്പം തന്നെ ഒരോരുത്തരും കണ്‍ഫഷന്‍ റൂമില്‍ എത്തി  മികച്ച രീതിയില്‍ ടാസ്ക് കളിച്ച ഒരാളെയും, കളിക്കാത്ത ഒരാളെയും നിര്‍ദേശിച്ച് അത് ഒരു കാര്‍ഡില്‍ കാരണ സഹിതം എഴുതി ഇടാനും നിര്‍ദേശിച്ചു. ഇത്തരത്തില്‍ ഒരോ മത്സരാര്‍ത്ഥിയും കണ്‍ഫഷന്‍ റൂമിലെത്തി ആളുകളെ നിര്‍ദേശിച്ചു.

Latest Videos

ഇത്തരത്തില്‍ ക്യാപ്റ്റന്‍സി ടാസ്കിലേക്ക് 7 വോട്ട് വീതം നേടി രനീഷയും, സാഗറും, വിഷ്ണുവും ഇടം പിടിച്ചു. മോശം പ്രകടനം എന്ന് പറഞ്ഞാവരില്‍ എറ്റവും കൂടുതല്‍പ്പേര്‍ക്ക് ഇഷ്ടപ്പെടാത്ത പ്രകടനം ദേവുവിന്‍റെ ആയിരുന്നു. 10 പേരാണ് ദേവുവിനെ നിര്‍ദേശിച്ചത്. രണ്ടാം സ്ഥാനത്ത് രണ്ട് വോട്ട് നേടി എയ്ഞ്ചലിനയും. ഇതോടെ ഇരുവരും ജയിലിലേക്ക് അയക്കപ്പെട്ടു.

കഴിഞ്ഞ തവണത്തെപ്പോലെയല്ല ബിഗ്ബോസ് ജയിലില്‍ എത്തിയവരെ ഇത്തവണ സ്വീകരിച്ചത്. വളരെ കടുകട്ടിയായ ടാസ്ക് നല്‍കിയതാണ്. അതിന് പുറമേ ഇത്തവണത്തെ ടാസ്കിന് ഒരു പ്രത്യേകതയും ഉണ്ട്. ജയിലിലുള്ളവര്‍ ചെയ്യുന്ന പണിയുടെ അളവിന് അനുസരിച്ച് വീട്ടിലെ അംഗങ്ങള്‍ക്ക് രുചികരമായ ഭക്ഷണം ബിഗ്ബോസ് നല്‍കും. അരിപൊടിക്കുന്ന കല്ലില്‍ 5 കിലോ അരി പൊടിക്കാനാണ് ബിഗ്ബോസ് എയ്ഞ്ചലീനയ്ക്കും ദേവുവിനും നിര്‍ദേശം നല്‍കിയത്.

എന്നാല്‍ ഞങ്ങള്‍ ടാസ്ക് ചെയ്ത് അവര്‍ നല്ല ഭക്ഷണം കഴിക്കേണ്ട കാര്യമില്ല എന്ന നിലപാടായിരുന്നു ജയിലില്‍ പോയവര്‍ക്ക് എന്ന് തോന്നുന്നു ഒരു കിലോ മാത്രമാണ് അവര്‍ പൊടിച്ചത്. ദേവുവിന്‍റെ കൈ പൊള്ളിയതായും പറയുന്നുണ്ട്.

രണ്ട് തവണ മാരിറ്റല്‍ റേപ്പ് ചെയ്യപ്പെട്ടു; സ്നേഹിച്ചയാള്‍ കെണി വച്ച് ചതിച്ചു: ജീവിതം പറഞ്ഞ് ശോഭ

ബിഗ് ബോസ് ഹൗസില്‍ 'കാര്‍ത്തുമ്പി'ക്ക് 'മുദ്ദുഗൗ' നല്‍കി 'മാണിക്യൻ', വീഡിയോ പുറത്ത്
 

click me!