കൈയ്യേറി,തട്ടിപ്പറിക്കല്‍ നടത്തി 'കൊള്ളസംഘം' ; നിയന്ത്രണം വിട്ട് എയ്ഞ്ചലിന്‍; ഇടപെട്ട് ബിഗ്ബോസ്

By Web Team  |  First Published Apr 11, 2023, 10:11 PM IST

കടലില്‍ വ്യാപാരികളായി പോയി രത്നങ്ങള്‍ ശേഖരിച്ച് അത് സൂക്ഷിച്ച് വയ്ക്കുക എന്നതായിരുന്നു ടാസ്ക്. അതില്‍ നാടകീയ രംഗങ്ങളാണ് എയ്ഞ്ചലിന്‍റെ കാര്യത്തിലുണ്ടായത്. 


തിരുവനന്തപുരം: ബിഗ്ബോസ് മലയാളം സീസണ്‍ 5 അതിന്‍റെ അഞ്ചാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. വളരെ വ്യത്യസ്തമായ വീക്കിലി ടാസ്കാണ് ഇത്തവണ ബിഗ്ബോസ് വീട്ടിലെ അംഗങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. വെള്ളിയാങ്കല്ല് എന്നാണ് ബി​ഗ് ബോസ് സീസൺ അഞ്ചിലെ മൂന്നാമത്തെ വീക്കിലി ടാസ്ക്.

കടലില്‍ വ്യാപാരികളായി പോയി രത്നങ്ങള്‍ ശേഖരിച്ച് അത് സൂക്ഷിച്ച് വയ്ക്കുക എന്നതായിരുന്നു ടാസ്ക്. അതില്‍ നാടകീയ രംഗങ്ങളാണ് എയ്ഞ്ചലിന്‍റെ കാര്യത്തിലുണ്ടായത്. രണ്ടാം വട്ടം കടലില്‍ പോകുന്ന ടീമില്‍ എയ്ഞ്ചലിന്‍ ഉണ്ടായിരുന്നു. അത്തരത്തില്‍ രത്നങ്ങള്‍ ശേഖരിച്ച് വന്ന എയ്ഞ്ചലിനെ റെനീഷ ആദ്യം ഡീല്‍ സംസാരിച്ചു. എന്നാല്‍ അതിനിടയില്‍ രത്നങ്ങള്‍ പിടിച്ചു പറിക്കാനായി കടല്‍കൊള്ളക്കാരുടെ സംഘം എത്തിയിരുന്നു.

Latest Videos

undefined

റെനീഷയുമായുള്ള ഡീല്‍ നടക്കാതായതോടെ എയ്ഞ്ചലിനെ സാഗര്‍, അനിയന്‍ മിഥുന്‍, വിഷ്ണു, ജുനൈസ് എന്നീ കടല്‍ കൊള്ള സംഘം വളഞ്ഞു. എന്നാല്‍ ഒരുതരത്തിലും ഈ സംഘത്തിന് കല്ലുകള്‍ കൊടുക്കാന്‍ എയ്ഞ്ചലിന്‍ തയ്യാറായില്ല. ഇതോടെ പിടിവലിയായി. ഒടുവില്‍ കൊള്ളസംഘം എയ്ഞ്ചലിന്‍റെ കൈയ്യിലെ കല്ലുകള്‍ തട്ടിപ്പറിച്ചു. 

ഇതോടെ തീര്‍ത്തും വയലന്‍റായ എയ്ഞ്ചലിന്‍ അലറാനും മറ്റും തുടങ്ങി. എയ്ഞ്ചലിന് രത്നങ്ങള്‍ നല്‍കാം എന്ന് പറഞ്ഞ് ആശ്വസിപ്പിക്കാന്‍ കൂടുതല്‍പ്പേര്‍ എത്തിയെങ്കിലും എയ്ഞ്ചലിന്‍ അവര്‍ക്ക് വഴങ്ങിയില്ല. അതിനിടെ തന്‍റെ വിരലുകള്‍ ഒടിച്ചെന്നും എയ്ഞ്ചലിന്‍ പരാതി പറഞ്ഞു. ഇതോടെ എയ്ഞ്ചലിനെ കണ്‍ഫഷന്‍ റൂമിലേക്ക് വിളിപ്പിച്ച് വൈദ്യ സഹായം നല്‍കുകയും ആശ്വസിപ്പിക്കുകയും ചെയ്തു.

അതിനിടെ എയ്ഞ്ചലിന്‍ പറഞ്ഞ വിരല്‍ ഒടിച്ചു എന്നത് വച്ച് കടല്‍കൊള്ള ടീമിനോട് സംസാരിക്കാന്‍ എത്തിയ ശോഭ വിശ്വനാഥുമായി ജുനൈസ് അടക്കമുള്ളവര്‍ തര്‍ക്കം നടന്നു. പിന്നീട് എയ്ഞ്ചലിന് ആരോഗ്യപരമായി കുഴപ്പമില്ലെന്ന് ബിഗ് ബോസ് അറിയിച്ചു. 

ആഴക്കടലിൽ ആരൊക്കെ മുങ്ങിത്താഴും ? ആരൊക്കെ കരകയറും ?ബിബി ഹൗസിൽ പുതിയ ടാസ്ക്

കളിച്ച് നേടിയ ക്യാപ്റ്റന്‍ സ്ഥാനം കിട്ടാതെ സാഗര്‍; ബിബി വീട്ടില്‍ ഇത്തവണത്തെ ആദ്യ വനിത ക്യാപ്റ്റന്‍.!

click me!