മക്കളെ വാരിപ്പുണര്‍ന്നും ഭാര്യയെ എടുത്തുയര്‍ത്തിയും അഖില്‍, വൻ ഫീല്‍ എന്ന് ആരാധകര്‍- വീഡിയോ

By Web TeamFirst Published Jun 22, 2023, 1:45 PM IST
Highlights

മാരാരുടെ കുടുംബം ബിഗ് ബോസ് ഹൗസില്‍ എത്തിയപ്പോള്‍.

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ ഫാമിലി വീക്കാണ് ഇപ്പോള്‍ നടക്കുന്നത്. മത്സരാര്‍ഥികളുടെ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഹൗസ് സന്ദര്‍ശിക്കുകയാണ് ഇപ്പോള്‍. അഖില്‍ മാരാറിന്റെ കുടുംബവും ഇന്ന് ഹൗസിലേക്ക് എത്തി. വളരെ മനോഹരമായ നിമിഷങ്ങളായിരുന്നുവെന്നാണ് പ്രൊമൊ വീഡിയോയ്‍ക്ക് ആരാധകര്‍ കമന്റുകള്‍ എഴുതുന്നത്.

അഖിലിന്റെ ഭാര്യ ലക്ഷ്‍മിയും രണ്ട് മക്കളും വാതില്‍ തുറന്ന് വീട്ടിലേക്ക് എത്തുമ്പോള്‍ മത്സരാര്‍ഥികളും ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. രണ്ട് കുട്ടികളെയും വാരിപ്പുണര്‍ന്നാണ് വീട്ടിലേക്ക് അഖില്‍ സ്വീകരിച്ചത്. ഭാര്യ ലക്ഷ്‍മിയെ എടുത്തുയര്‍ത്തുകയും ചെയ്‍തു. വീട്ടിലെ ഓരോ മത്സരാര്‍ഥിയെയും പിന്നീട് അഖിലിന്റെ ഭാര്യ പരിചയപ്പെടുകയും ചെയ്‍തു.

Latest Videos

സെറീനയുടെ അമ്മയും ആന്റിയും മടങ്ങിയതിന് ശേഷമായിരുന്നു റെനീഷയുടെ അമ്മയും സഹോദരൻ അനീഷും അംലു എന്ന കുട്ടിയും കഴിഞ്ഞ ദിവസം വീട്ടിലേക്ക് എത്തിയത്. തുടര്‍ന്ന് അമ്മയ്‍ക്കൊപ്പം റെനീഷയോട് വിശേഷങ്ങള്‍ പറയവേയാണ് ഒരു ഉപദേശം അനീഷ് നല്‍കിയത് ചര്‍ച്ചയായിരുന്നു. ദുബായ്‍യില്‍ നിന്ന് ചോക്ലേറ്റുകള്‍ ഒരുപാട് ഇവിടെ കൊണ്ടുവന്നിട്ടുണ്ട്. ദുബായ്‍യില്‍ നിന്നായതുകൊണ്ട് ഒരുപാട് കഴിക്കേണ്ട. അത് അത്ര നല്ലതല്ലെന്നും ഉദാഹരണത്തിന്റെ രീതിയില്‍ അനീഷ് വ്യക്തമാക്കി. എന്താ എന്ന സംശയത്തോടെ റെനീഷ ചോദിച്ചപ്പോള്‍ ഡയബറ്റീസാകും എന്ന് തമാശയായി അനീഷ് പറഞ്ഞു. അത് നല്ല ചോക്ലേറ്റാണ് എന്ന് വിചാരിച്ച് ഒരുപാട് കഴിക്കേണ്ട, ദുബായ്‍യില്‍ നിന്ന് വന്ന മിഠായിയുടെ കാര്യം സമാധാനത്തോടെ ആലോചിക്കൂ, അധികമായാല്‍ അമൃതും വിഷം എന്നും പറയുന്നുണ്ടായിരുന്നു അനീഷ്.

ജൂലൈ രണ്ടാം തീയതിയാണ് ഫിനാലെ. 18 മത്സരാർത്ഥികളുമായാണ് ബി​ഗ് ബോസ് ഇത്തവണ ആരംഭിച്ചത്. റെനീഷ റഹ്‍മാൻ, റിനോഷ് ജോർജ്, സെറീന, ശോഭ വിശ്വനാഥ്, സാ​ഗർ സൂര്യ, വിഷ്‍ണു ജോഷി, എയ്ഞ്ചലിന്‍ മരിയ, ശ്രീദേവി മേനോൻ, ജുനൈസ്, അഖിൽ മാരാർ, അഞ്ജൂസ് റോഷ്, മനീഷ കെ എസ്, അനിയൻ മിഥുൻ, നാദിറ മെഹ്റിൻ, ഐശ്വര്യ ലച്ചു, ഷിജു എ ആർ, ശ്രുതി ലക്ഷ്‍മി, ​ഗോപിക ​ഗോപി എന്നിവരാണ് അവർ. ഇതിൽ നിന്നും ഓരോരുത്തരായി എവിക്ഷനിലൂടെ പുറത്തായി. നിലവില്‍, നാദിറ, റെനീഷ, സെറീന, ജുനൈസ്, അഖില്‍ മാരാര്‍, ഷിജു, ശോഭ, റിനോഷ്, നാദിറ, അനിയന്‍ മിഥുന്‍ എന്നിവരാണ് അവശേഷിക്കുന്നത്. നാദിറ ടിക്കറ്റ് ടു ഫിനാലെ ടാസ്‍കുകളില്‍ വിജയിച്ച് ഗ്രാൻഡ് ഫിനാലെയില്‍ നേരിട്ട് എത്തി.

Read More: ആവേശത്തിര തീര്‍ത്ത് വിജയ്‍യുടെ 'ലിയോ', ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം

click me!