അണ്ണനും തമ്പിയും എന്നാണ് ഇരുവരും തങ്ങളെ വിശേഷിപ്പിച്ചിരുന്നത്.
ബിഗ് ബോസിലെ അടുത്ത സുഹൃത്തുക്കളായിരുന്നു അഖില്‍ മാരാറും വിഷ്‍ണുവും. അണ്ണനും തമ്പിയും എന്നാണ് ഇരുവരും തങ്ങളെ വിശേഷിപ്പിക്കാറുള്ളത്. രണ്ട് പേരും ഒന്നിച്ചുള്ള രസകരമായ രംഗങ്ങള്‍ ബിഗ് ബോസിലുണ്ടായിട്ടുണ്ട്. അപ്രതീക്ഷിതമായി വിഷ്‍ണു പുറത്തായ ശേഷം അഖില്‍ മാരാര്‍ ചെയ്‍ത കാര്യങ്ങളിലും അവരുടെ സ്‍നേഹം പ്രകടമായിരുന്നു.
വളരെ തമാശയോടെയാണ് വിഷ്‍ണു കാര്യങ്ങളെ സമീപിച്ചത്. വിഷ്‍ണുവിനെ കെട്ടിപ്പിടിച്ച അഖില്‍ മാരാര്‍ പറഞ്ഞത് ഞാനുണ്ട് പുറത്ത് എന്നായിരുന്നു. വിഷ്‍ണുവിന്റെ ഓര്‍മയ്‍ക്ക് അവന്റെ ണിക്കര്‍ എടുക്കട്ടെയെന്ന് അഖില്‍ വ്യക്തമാക്കുന്നുണ്ടായിരുന്നു. ആ ട്രൗസര്‍ ധരിച്ചാണ് വിഷ്‍ണുവിനെ അഖില്‍ യാത്രയാക്കിയതും.
undefined
എണ്‍പത്തിനാല് നാള്‍ കൊണ്ട് ഒരുപാട് പ്രേക്ഷകരുടെ ഇഷ്‍ടവും അനിഷ്‍ടവും ഞാൻ നേടിയെടുത്തിട്ടുണ്ടാകും എന്ന് ബിഗ് ബോസ് ഹൗസിന്റെ പ്രധാന വാതിലിന് മുന്നില്‍ നിന്നുകൊണ്ട് പറഞ്ഞു. ഞാൻ ആഗ്രഹിച്ചപോലെ ഒരു സൂപ്പര്‍സ്റ്റാര്‍ അല്ലെങ്കില്‍ റോക്ക്‍സ്റ്റാര്‍ രീതിയിലോട്ട് കോളേജുകളില്‍ ഉദ്ഘാടനങ്ങള്‍ക്ക് പോകനാകട്ടേയെന്ന് ഞാൻ തന്നെ സ്വയം പറയുന്നു. 'നായക് നഹീ ഖല്‍ നായകെ'ന്ന തന്റെ പ്രിയ ഗാനത്തിന്റെ വരികള്‍ ഒരിക്കല്‍കൂടി ആലപിച്ചശേഷമാണ് ബിഗ് ബോസിന്റെ പ്രധാന വാതില്‍ തുറന്ന് വിഷ്‍ണു പുറത്തുപോയത്. ഗെയിം ചേയ്‍ഞ്ചറെന്ന് മറ്റുള്ളവര്‍ വിഷ്‍ണുവിനെ വിളിക്കുന്നതും കേള്‍ക്കാമായിരുന്നു.
പുറത്തെത്തിയ വിഷ്‍ണു മോഹൻലാലിനോടും പിന്നീട് തന്റെ ഭാവി സ്വപ്‍നങ്ങള്‍ പങ്കുവെച്ചു. തന്നെ പ്രേക്ഷകര്‍ക്ക് ഇഷ്‍ടപ്പെട്ടാല്‍ മാത്രം അവിടെ നിന്നാല്‍ മതിയെന്നാണ് ഞാൻ ഇന്നുവരെ പറഞ്ഞിട്ടുള്ളത്. ഒരുപക്ഷേ 84 ദിവസങ്ങള്‍ക്ക് ശേഷമാകും തന്നോട് പ്രേക്ഷകര്‍ക്ക് ഇഷ്‍ടക്കേടുണ്ടായിട്ടുണ്ടാകുക. എന്നെക്കാള്‍ അര്‍ഹതപ്പെട്ട ഒരുപാട് പേരുണ്ടായിരിക്കാം. വളരെ ചുരുക്കം ആള്‍ക്കാര്‍ മാത്രമാണ് തന്നെ ഇതുവരെ ഇഷ്‍ടപ്പെട്ടിട്ടുണ്ടാകുക. സിനിമയില്‍ എത്തിപ്പെടാൻ പറ്റുന്ന മികച്ച പ്ലാറ്റ്‍ഫോമാണ് ഇത്. ബിഗ് ബോസ് ഹൗസിലെ വിഷ്‍ണുവിന്റെ ഇതുവരെയുള്ള പ്രകടനങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്‍തു.
Read More: 'ഗ്രാൻഡ് ഫിനാലെയോട് അടുക്കുമ്പോള്‍ വേദനാജനകമായ പടിയിറക്കം', പ്രൊമൊ
'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം