പ്രണയഗാനത്തിന് ഒന്നിച്ച് ചുവടുവെച്ച് ശോഭയും അഖിലും, വീഡിയോ പുറത്ത്

By Web TeamFirst Published Jun 27, 2023, 4:06 PM IST
Highlights

ജുനൈസിന് വേണ്ടി ആയിരുന്നു ശോഭയും അഖിലും ഡാൻസ് ചെയ്‍തത്.

ബിഗ് ബോസ് ഹൗസില്‍ ശോഭയും അഖിലും മിക്കപ്പോഴും എതിര്‍ ചേരിയിലായിരുന്നു. ഇരുവരുടെയും രസകരമായ ഒരുപാട് കോമ്പോ രംഗങ്ങള്‍ ഉണ്ടായിരുന്നെങ്കിലും തര്‍ക്കങ്ങളിലും ഏര്‍പ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ശോഭയും ഒന്നിച്ചുള്ള ടാസ്‍ക് രംഗങ്ങള്‍ കാണാൻ പ്രേക്ഷകര്‍ ആഗ്രഹിക്കാറുണ്ട്. അഖിലും ശോഭയും ഡാൻസ് ചെയ്യുന്നതിന്റെ വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്.

'മാജിക് പോഷൻ' എന്ന രസകരമായ ടാസ്‍ക് ആണ് ഇന്നലെ നടന്നത്. ബിഗ് ബോസ് പുതിയ ടാസ്‍കിന്റെ ഭാഗമായി നല്‍കിയ പല നിറത്തിലുള്ള വെള്ളം മത്സരാർത്ഥികൾക്ക് കുടിക്കാൻ നിര്‍ദ്ദേശിക്കുകയായിരുന്നു. ഓരോ മത്സരാര്‍ഥിയും വെള്ളം കുടിക്കുമ്പോള്‍ ടാസ്‍കില്‍ സവിശേഷത ലഭിക്കും. എന്നാല്‍ ആ സവിശേഷത എന്തായിരിക്കുമെന്ന് അറിയുന്നത് മറ്റുള്ളവര്‍ക്കായിരിക്കും. ശേഷം മറ്റ് മത്സരാർത്ഥികളുടെ പെരുമാറ്റത്തിലൂടെ, ടാസ്‍കില്‍ ലഭിച്ച സവിശേഷത മനസ്സിലാക്കണം എന്നതാണ് ടാസ്‍ക്. എന്താണ് സവിശേഷത എന്ന് പറയുന്നവര്‍ ടാസ്‍കില്‍ വിജയിക്കും. മത്സരാര്‍ഥികളില്‍ പലരും സവിശേഷത തിരിച്ചറിഞ്ഞിരുന്നു.

Latest Videos

ജുനൈസിന് ലഭിച്ച സവിശേഷത 'സ്‍നേഹ'മായിരുന്നു. മത്സരാര്‍ഥികള്‍ എല്ലാവരും ജുനൈസിനോട് ടാസ്‍കിന്റെ ഭാഗമായി സ്‍നേഹത്തോടെ പെരുമാറണം എന്നായിരുന്നു വ്യവസ്ഥ. ബിഗ് ബോസ് ഹൗസ് നിയന്ത്രിക്കാനുള്ള അവകാശം തനിക്ക് കിട്ടി എന്നായിരുന്നു മത്സരാര്‍ഥികളുടെ പെരുമാറ്റത്തില്‍ നിന്ന് ജുനൈസ് തെറ്റിദ്ധരിച്ചത്. അതുകൊണ്ടുതന്നെ മറ്റ് മത്സരാര്‍ഥികളോട് പല കാര്യങ്ങളും ചെയ്യാൻ ജൂനൈസ് നിര്‍ദ്ദേശിക്കുന്നുണ്ടായിരുന്നു.

അഖിലിനോടു ശോഭയോടും ജുനൈസ് ഒരു സിനിമാ ഗാനത്തിന് ചുവടുവയ്ക്കാൻ ആവശ്യപ്പെട്ടു. 'സ്വപ്‍നക്കൂട്' എന്ന ഹിറ്റ് മലയാള ചിത്രത്തിലെ 'ഇഷ്‍ടമല്ലേടാ' എന്ന ഗാനത്തിന് നൃത്തം ചെയ്യാനായിരുന്നു ആവശ്യപ്പെട്ടത്. എതിര്‍ചേരികളിലായിരുന്ന ശോഭയും അഖിലും ഒന്നിച്ചുള്ള രംഗം രസരമാകുകയും ചെയ്‍തു. സിനിമയിലേതുപോലെ ശോഭയും അഖിലും ചുവടുവയ്‍ക്കുന്ന വീഡിയോ ആരാധകര്‍ എറ്റെടുത്തിരിക്കുകയാണ്.

Read More: ബിഗ് ബോസിന്റെ പണപ്പെട്ടി കൈക്കലാക്കി ആരാകും പുറത്തുപോകുക?, പ്രൊമൊ

അവസാന വാരത്തിലേക്ക് ബിഗ് ബോസ്, ഇനിയെന്ത് സംഭവിക്കും?

click me!