'ശത്രുവാണോ മിത്രമാണോയെന്ന് മനസിലാകുന്നില്ല', അഖില്‍ മാരാരെ വിമര്‍ശിച്ച് റിനോഷ്

By Web Team  |  First Published May 30, 2023, 8:28 AM IST

അഖില്‍ മാരാരുടെ കളിയില്‍ തല വരെ വെട്ടിയെടുത്തേക്കാം എന്നും റിനോഷ് വ്യക്തമാക്കുന്നു.


ബിഗ് ബോസ് ഹൗസില്‍ നോമിനേഷൻ പ്രക്രിയ കഴിഞ്ഞ ദിവസം നടന്നിരുന്നു. വിഷ്‍ണുവിനെ മാത്രമാണ് പേരെടുത്ത് നോമിനേഷനില്‍ ആരും പറയാതിരുന്നത്. കഴിഞ്ഞ വീക്ക്‍ലി ടാസ്‍കില്‍ വിജയി ആയ റിനോഷും ക്യാപ്റ്റനായ ശോഭയും നോമിനേഷനില്‍ ഉള്‍പ്പെട്ടിട്ടില്ല. നോമിനേഷൻ ചെയ്യുമ്പോള്‍ റിനോഷ് അഖില്‍ മാരാരെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാകുകയുമാണ്.

എനിക്ക് മനസിലാകുന്നില്ല, പുള്ളിയുടെ ഗെയിം രീതികള്‍ എന്താണ് എന്ന് എന്നാണ് നോമിനേഷന്റെ തുടക്കത്തില്‍ റിനോഷ് വ്യക്തമാക്കിയത്. എവിക്ഷന്റെ സമയത്ത് സാഗറും ജുനൈസും ഒരുമിച്ച് നില്‍ക്കുമ്പോള്‍ പുള്ളി പറയുന്നുണ്ട്, സാഗര്‍ ആണ് പുറത്താകുക എന്ന്. എന്നുവെച്ചാല്‍ പുള്ളിക്ക് അറിയാം എന്ന് എല്ലാവരെയും പുള്ളി മനസിലാക്കിപ്പിക്കുകയാണ്. അങ്ങനെയെങ്കില്‍ സാഗര്‍ പോകുന്ന രീതി തെറ്റാണ് എന്ന് അറിയാമായിരുന്ന അഖില്‍ എന്തിനാണ് കയ്യടിച്ച് പ്രോത്സാഹിപ്പിച്ചത് എന്ന് റിനോഷ് ചോദിച്ചു.

Latest Videos

undefined

പുള്ളി പല സ്ഥലത്ത് വെച്ചാണെങ്കിലും തന്നെ കുറിച്ച് അങ്ങനെയും ഇങ്ങനെയുമൊക്കെ പറയുന്നുണ്ട്. ഞാൻ അത് പരിഗണിക്കാൻ പോകാറില്ല. നോമിനേഷനില്‍ ഞാൻ സേവ് ആയി എന്ന് കണ്ടപ്പോള്‍ തോളില്‍ കയ്യിട്ട് എന്റെ ചെവിയില്‍ പറയുന്നു നീ ടോപ് ഫൈവ് ആണെന്ന്. എനിക്ക് തോന്നിയിട്ടുള്ളത് പുള്ളിക്ക് എല്ലാത്തിലും ക്രഡിറ്റ് എടുക്കാൻ ഇഷ്‍ടമാണ്. അയാള്‍ ഒരു സുഹൃത്താണോ ശത്രുവാണോ അഭ്യുദയകാംക്ഷിയോണോയെന്ന് എനിക്ക് പറയാൻ പറ്റത്തില്ല. എനിക്ക് മനസിലാകുന്നില്ല ഇയാള്‍ ആരാണെന്ന്. ഇയാള്‍ ആണോ പോള്‍ ബാര്‍ബറെന്ന ചിന്തയിലേക്ക് ഞാൻ പോയപ്പോള്‍, ബാര്‍ബര്‍ എന്ന ആള്‍ മുടിവെട്ടുന്ന ആളാണ്. പക്ഷേ അഖില്‍ മാരാരുടെ കളിയില്‍ തല വരെ വെട്ടിയെടുത്തേക്കാം എന്നാണ് ഗെയിമിന്റെ കാഴ്‍ചപ്പാടില്‍ എനിക്ക് തോന്നുന്നത്. അയാള്‍ സ്‍മാര്‍ട്ട് ഗെയ്‍മറാണ്. പക്ഷേ എനിക്ക് റിലേറ്റ് ആകുന്നില്ല. എനിക്ക് അയാളെ മനസിലാകുന്നില്ല എന്നുമാണ് അഖിലിനെ കുറിച്ച് റിനോഷ് വ്യക്തമാക്കി.

ജുനൈസ്- രണ്ട്, മിഥുൻ- രണ്ട്, അഖില്‍ മാരാര്‍- മൂന്ന്, റെനീഷ്- മൂന്ന്, അനു ജോസഫ്- അഞ്ച്, നാദിറ- ഏഴ് എന്നിങ്ങനെ വോട്ടുകളോടെയും ഡയറക്ടായി ഷിജു, സെറീന എന്നിവരും ആണ് ഇത്തവണത്തെ നോമിഷൻ പട്ടികയില്‍ ഇടംപിടിച്ചത്.

Read More: വീണ്ടും വിവാദ പരാമര്‍ശവുമായി അഖില്‍ മാരാര്‍, ശോഭയ്‍ക്കെതിരെ പറഞ്ഞത് ന്യായീകരിക്കാനാകില്ലെന്ന് അനു

click me!