അഖില്‍ മാരാര്‍ ബുള്ളിയിംഗ് ചെയ്യുന്നു: മോഹന്‍ലാലിനോട് പരാതി പറഞ്ഞ് ശോഭ

By Web Team  |  First Published May 7, 2023, 9:31 PM IST

ഇരുവരും തമ്മിലുള്ളത് ശരിക്കും പ്രശ്നമാണോ അല്ല തമാശയാണോ എന്നതാണ് പ്രേക്ഷകര്‍ക്കും വീട്ടിലുള്ളവര്‍ക്കും ഒരു പോലെ ഇത് സംബന്ധിച്ച് സംശയം ഉയര്‍ന്നത്. ഇത് ഇത്തവണ മോഹന്‍ലാല്‍ തുറന്നു ചോദിച്ചു.
 


തിരുവനന്തപുരം: ബിഗ്ബോസ് മലയാളം സീസണ്‍ അഞ്ചിലെ ഒരോ ആഴ്ചയിലെയും ടാസ്കുകളും വീട്ടിലെ അംഗങ്ങളുടെ പ്രകടനങ്ങളും വിലയിരുത്താന്‍ വീക്കെന്‍റ് എപ്പിസോഡുകളില്‍ മോഹന്‍ലാല്‍ എത്താറുണ്ട്. വീട്ടുകാര്‍ തമ്മിലുള്ള പ്രശ്നങ്ങളും മോഹന്‍ലാല്‍ ചോദിച്ചറിയാറുണ്ട്. ഇത്തരത്തില്‍ മോഹന്‍ലാല്‍ ഇത്തവണ ഉന്നയിച്ച വിഷയം ശോഭയും അഖില്‍ മാരാരും തമ്മിലുള്ള വിഷയങ്ങളാണ്. 

കഴിഞ്ഞ കുറച്ച് ദിവസമായി ബിഗ്ബോസ് വീട്ടില്‍ ശോഭയും അഖില്‍ മാരാരും തമ്മിലുള്ള പ്രശ്നങ്ങള്‍ പ്രേക്ഷകര്‍ കാണുന്നുണ്ട്. ശോഭയുടെ വസ്ത്രങ്ങള്‍ പൂളില്‍ ഇട്ടതും. പിന്നീട് കിച്ചണില്‍ ഇരുവരും തമ്മില്‍ പ്രശ്നമുണ്ടായതും, ശോഭയുടെ സാരി മാരാര്‍ എടുത്ത് ഉടുത്തതും അടക്കം രസകരമായ പ്രശ്നങ്ങള്‍ പ്രേക്ഷകര്‍ കണ്ടു. 

Latest Videos

undefined

ഇരുവരും തമ്മിലുള്ളത് ശരിക്കും പ്രശ്നമാണോ അല്ല തമാശയാണോ എന്നതാണ് പ്രേക്ഷകര്‍ക്കും വീട്ടിലുള്ളവര്‍ക്കും ഒരു പോലെ ഇത് സംബന്ധിച്ച് സംശയം ഉയര്‍ന്നത്. ഇത് ഇത്തവണ മോഹന്‍ലാല്‍ തുറന്നു ചോദിച്ചു.

എന്നാല്‍ അഖില്‍ നടത്തുന്നത് ബുള്ളിയിംഗ് ആണെന്നും തനിക്ക് ഏറെ പ്രശ്നമുണ്ടെന്നും ശോഭ ഈ വിഷയത്തില്‍ മോഹന്‍ലാലിനോട് പരാതിപ്പെട്ടു. പലപ്പോഴും മോശമായാണ് മാരാര്‍ പെരുമാറുന്നത് എന്നും മറ്റാരോടും ഇതുപോലെ ചെയ്യുന്നില്ലെന്നും ശോഭ പറഞ്ഞു. തന്‍ എവിടെയാണോ അവിടെ എത്തി തന്നെ ശല്യപ്പെടുത്തുന്നുണ്ട്. ചിലപ്പോള്‍ ഞാന്‍ നല്ലവണ്ണം കൊടുത്താല്‍ ചിലപ്പോള്‍ നില്‍ക്കും. പക്ഷെ വീണ്ടും ഗ്രൂപ്പ് അറ്റാക്കായും, കളിയാക്കാലായും ഇത് തുടരും. 

പിന്നീട് മോഹന്‍ലാല്‍ അഖില്‍ മാരാരോടും വിഷയത്തെക്കുറിച്ച് ചോദിച്ചു. എന്നാല്‍ താന്‍ ഒരു കുശൃതിയായാണ് കാര്യം കാണുന്നതെന്നാണ് അഖില്‍ പറഞ്ഞത്. താന്‍ ചെറുപ്പത്തിലും മറ്റും ഒന്നിച്ച് പഠിച്ച അടുത്ത സുഹൃത്തായ കൂട്ടുകാരികളോട് പെരുമാറും പോലെയാണ് ഇതൊക്കെ ചെയ്യുന്നത് എന്നാണ് അഖില്‍ പറഞ്ഞത്. 

താന്‍ അനു വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി വന്നതിന് ശേഷം പറഞ്ഞത് കേട്ട് ശോഭയുമായി മിണ്ടാതായപ്പോള്‍ ശോഭ തന്‍റെ പിന്നാലെ നടന്ന് ശല്യപ്പെടുത്തിയതായി മരാര്‍ പറഞ്ഞു. അത് തിരിച്ചുകിട്ടുന്നതാണോ ഇപ്പോള്‍ എന്ന് ശോഭയോട് മോഹന്‍ലാലും ചോദിച്ചു. 

ഏഴില്‍ ഒരാള്‍ സേഫ്; ബിഗ് ബോസില്‍ പ്രഖ്യാപനവുമായി മോഹന്‍ലാല്‍

'കൈവിട്ട ആയുധം, വാ വിട്ട വാക്ക്'; ഒടുവില്‍ സത്യം വെളിപ്പെടുത്തി മോഹന്‍ലാല്‍

click me!