'കരിയില്‍ നിന്ന് വെട്ടിത്തിളങ്ങുന്ന സ്‍ഫടികമായി തനിക്ക് മാറാനാകും'.
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിന്റെ ഗ്രാൻഡ് ഫിനാലെയാണ് ഇന്ന്. ബിഗ് ബോസിലെ മനോഹര നിമിഷങ്ങള്‍ കഥപോലെ അവതരിപ്പിയിരുന്നു ഇന്ന് ഗ്രാൻഡ് ഫിനാലെ മോഹൻലാല്‍ തുടങ്ങിയത്. പുറത്തുപോയ മത്സരാര്‍ഥികളോട് വിശേഷങ്ങള്‍ ചോദിച്ചറിയുകയും ചെയ്‍തു. തുടര്‍ന്ന് വീട്ടിലുള്ള ഫൈനല്‍ ടോപ് ഫൈവിലെ മത്സരാര്‍ഥികളോട് പ്രതീക്ഷകള്‍ എന്തൊക്കെയാണ് എന്ന് മോഹൻലാല്‍ ചോദിച്ചപ്പോള്‍ അഖില്‍ മാരാര്‍ നല്‍കിയ മറുപടി ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
ഒരായിരം അഭിമാനവും സന്തോഷം തോന്നുന്നു. എത്രയൊക്കെ മൂടിവെച്ചാലും സത്യം പുറത്തുവരുമെന്ന് പറയുംപോലെ ഞാൻ എന്ന സത്യം ഇപ്പോള്‍ ബിഗ് ബോസിലൂടെ പുറത്തുവരാൻ കഴിഞ്ഞുവെന്നാണ് മനസിലായത്. ഞാൻ ജോലിയൊക്കെ കളഞ്ഞ് ഒരിക്കല്‍ സിനിമയിലേക്ക് പോയപ്പോള്‍ ഞാൻ ഖേദിക്കുമെന്ന് എന്റെ ഒരു അധ്യാപകൻ പറഞ്ഞപ്പോള്‍ എന്റെ മറുപടി, ഇല്ല, താൻ ഒരിക്കല്‍ ശോഭിക്കും എന്നായിരുന്നു. കരിയില്‍ നിന്ന് വെട്ടിത്തിളങ്ങുന്ന സ്‍ഫടികമായി തനിക്ക് മാറാൻ കഴിഞ്ഞാല്‍ അഭിമാനമെന്നും മോഹൻലാലിനോട് അഖില്‍ മാരാര്‍ വ്യക്തമാക്കി.
undefined
ഫൈനല്‍ ടോപ് ഫൈനിലിലെത്തിയ റെനീഷയ്‍ക്ക് പറയാനുണ്ടായിരുന്നത് ഞാൻ മാത്രം വിചാരിച്ചാല്‍ ഇവിടെയത്താൻ കഴിയുമായിരുന്നില്ല പ്രേക്ഷക പിന്തുണയെയും ഇപ്പോള്‍ ഓര്‍ക്കുന്നു എന്നായിരുന്നു. സീരിയല്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ ഒരു താരമായ റെനീഷ റെഹ്‍മാൻ മികച്ച പ്രകടനങ്ങളുമായി ബിഗ് ബോസില്‍ നിറഞ്ഞുനിന്നിരുന്നു. ഫൈനലില്‍ എത്തുക എന്ന ചരിത്രമാണെന്നായിരുന്നു ജുനൈസിന് വ്യക്തമാക്കാനുണ്ടായത്. താൻ ഫൈനല്‍ ഫൈവില്‍ എത്തുമെന്ന് കരുതിയില്ലെന്ന് ഷിജു വ്യക്തമാക്കി.
ബിഗ് ബോസ് വിജയ് ആരാണെന്ന് അറിയാൻ ഇനി മിനിട്ടുകള്‍ മാത്രമാണ് ബാക്കിയുള്ളത്. മിക്കവരുടെയും സാധ്യതാ പട്ടികയില്‍ ഒരാളാണ്. എങ്കിലും അക്കാര്യം ഷോയുടെ അവതാരകൻ മോഹൻലാല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതും കത്തിരിക്കുകയാണ് പ്രേക്ഷകര്‍. ആകാംക്ഷ നിറഞ്ഞ നിമിഷങ്ങളാണ് ഇനിയുള്ളത്.
Read More: 'കൂള്‍ ബ്രോ' ഫിനാലെയ്‍ക്കെത്തി, റിനോഷിന്റെ വീഡിയോ പുറത്ത്
'കയറുമ്പോൾത്തന്നെ ഞാൻ ഫൈനല്‍ ടോപ് 5 പ്രതീക്ഷിച്ചിരുന്നു'; വിഷ്‍ണുവുമായുള്ള അഭിമുഖം