ഗോപികയുടെ പരാമര്‍ശം നെഞ്ചില്‍ കൊണ്ടു : ബിഗ്ബോസ് വീട്ടില്‍ കരഞ്ഞ് ക്യാപ്റ്റന്‍ ആഖില്‍ മാരാര്‍

By Web Team  |  First Published Apr 1, 2023, 10:08 PM IST

ആ ഗെയിം നടക്കുന്നതിനിടെ താനും എയ്ഞ്ചലിനയും നൂലുകള്‍ വലിച്ചപ്പോള്‍ ക്യാപ്റ്റന്‍ അഖില്‍ മാരാര്‍ നിങ്ങള്‍ മാറി നില്‍ക്കൂ പറ്റുന്നവര്‍ പോകട്ടെ എന്ന് പറഞ്ഞു - ഗോപി പറഞ്ഞു.


തിരുവനന്തപുരം: ബിഗ്ബോസ് വീട്ടില്‍ പൊട്ടിക്കരഞ്ഞ് ക്യാപ്റ്റനായ അഖില്‍ മാരാര്‍. ഗോപികയുടെ പരാമര്‍ശങ്ങളും അതിനെ തുടര്‍ന്നുണ്ടായ ചര്‍ച്ചകളുമാണ്  ഇത്തവണത്തെ ബിഗ്ബോസിലെ മികച്ച മത്സരാര്‍ത്ഥിയായി ഒന്നാം ആഴ്ച തന്നെ ക്യാപ്റ്റനായ അഖിലിനെ കരയിപ്പിച്ചത്.

വീട്ടിലെ അംഗങ്ങള്‍ എല്ലാം കൂടിയിരിക്കുമ്പോഴാണ് പൊതുജനങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മത്സരാര്‍ത്ഥി ഗോപിക തനിക്ക് അഖില്‍ മാരാരില്‍ നിന്നും പേഴ്സണലായി ഒരു മോശം അനുഭവം ഉണ്ടായി എന്ന് പറഞ്ഞത്. ലക്ഷ്വറി ടാസ്കിനിടെയായിരുന്നു സംഭവം.

Latest Videos

ആ ഗെയിം നടക്കുന്നതിനിടെ താനും എയ്ഞ്ചലിനയും നൂലുകള്‍ വലിച്ചപ്പോള്‍ ക്യാപ്റ്റന്‍ അഖില്‍ മാരാര്‍ നിങ്ങള്‍ മാറി നില്‍ക്കൂ പറ്റുന്നവര്‍ പോകട്ടെ എന്ന് പറഞ്ഞു - ഗോപി പറഞ്ഞു. എന്നാല്‍ താന്‍ ആ സമയം ക്യാപ്റ്റനല്ലെന്ന് അഖില്‍ പറയുന്നുണ്ടായിരുന്നു. എന്നാല്‍ ഞങ്ങള്‍ പറ്റുന്ന ആള്‍ക്കാര്‍ അല്ലെന്ന് വിചാരമുണ്ടോ. പറ്റുന്ന ആളുകളാണെന്ന് തെളിയിക്കുമെന്നും. തന്‍റെ സ്പേസ് ചാടിയാണെങ്കിലും വാങ്ങുമെന്നും ഗോപിക പറഞ്ഞു. ഇതിന് കൂടിയിരുന്നവര്‍ കൈയ്യും അടിച്ചു.

പിന്നീട് രാത്രിയില്‍ അടുക്കളയില്‍ അഖില്‍ അടങ്ങുന്ന കൂട്ടത്തില്‍ ഇത് വീണ്ടും ചര്‍ച്ചയായി. ലച്ചുവാണ് ഈ വിഷയം എടുത്തിട്ടത്. അഖില്‍ കഴിവില്ലെന്ന വാക്ക് ഉപയോഗിച്ചെന്നാണ് ഗോപിക പറഞ്ഞത് എന്നാണ് ലച്ചു പറഞ്ഞത്. എന്നാല്‍ താന്‍ അതല്ല ഉദ്ദേശിച്ചതെന്നും കഴിവുള്ളവര്‍ കയറിവരട്ടെ എന്നാണെന്നും അഖില്‍ വിശദീകരണം നല്‍കി.

അത് വീട്ടിന് മൊത്തം വേണ്ടിയുള്ള ഗെയിം ആണെന്നും അഖില്‍ പറഞ്ഞു. ശ്രുതി അടക്കം അഖിലിന്‍റെ ഭാഗം ലച്ചുവിന് വിശദീകരിച്ച് നല്‍കാനുണ്ടായിരുന്നു. തുടര്‍ന്ന് ഞാന്‍ ഇവിടെഎത്തിയത് മുതല്‍ കുക്കിംഗില്‍ കയറിയത് നിങ്ങള്‍ക്ക് ഉണ്ടാക്കി തരുന്ന സന്തോഷത്തിലാണെന്ന് പറഞ്ഞ് പെട്ടെന്ന് വികാരഭരിതനായി കരയാന്‍ തുടങ്ങി. ശോഭ വിശ്വനാഥന്‍ അടക്കം ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. 

'ഗോപിക ഇപ്പോള്‍ സെലിബ്രിറ്റിയാണ്'; മറ്റു മത്സരാര്‍ഥികള്‍ 'കോമണര്‍' എന്ന് വിളിക്കേണ്ടതില്ലെന്ന് മോഹന്‍ലാല്‍

'ആ 25,000 കോളെജില്‍ അടച്ചില്ല, ഉപയോഗിച്ചത് മ്യൂസിക് വീഡിയോ ബജറ്റിന്'; റിനോഷ് ജോര്‍ജ് പറയുന്നു

click me!