ബിഗ് ബോസിലെ പുതിയ മത്സരാര്‍ഥിയെ പരിചയപ്പെടുത്തി മോഹൻലാല്‍ (Bigg Boss).
ബിഗ് ബോസ് മലയാളം സീസണ്‍ നാലിന്റെ ഗതി മാറുകയാണ്. ഈ ആഴ്‍ച രണ്ട് വൈല്‍ഡ് കാര്‍ഡ് എൻട്രിയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം റിയാസ് സലിം എന്നയാളെയായിരുന്നു മോഹൻലാല്‍ ബിഗ് ബോസിലേക്ക് ക്ഷണിച്ചത്. ഇന്ന് വിനയ് മാധവാണ് ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എൻട്രിയായി എത്തിയിരിക്കുന്നത് (Bigg Boss).
മലയാള നടി പാര്‍വതിയുടെ സഹാദരനാണ് വിനയ് മാധവ്. ക്രൂയിസ് ലൈനേഴ്‌സില്‍ ആറ് വര്‍ഷത്തോളം ജോലി ചെയ്‍തിട്ടുണ്ട് വിനയ് മാധവ്. യുഎസ് ബേസ് കമ്പനിയായ ഓഷ്യാനയിലാണ് വിനയ് മാധവ് ജോലി ചെയ്‍തത്. അതിനുശേഷം കുറെ ഹോട്ടലുകളുടെ ജനറല്‍ മാനേജറായി. മമ്മൂട്ടി ബെസ്റ്റ് ആക്ടര്‍ ഷോയില്‍ പങ്കെടുത്തിട്ടുണ്ട്. അവതാരകനായിട്ടുണ്ട്. ഷെഫ് എന്ന നിലയില്‍ യൂട്യൂബ് ചാനലും വിനയ് മാധവിന്റേതായിട്ടുണ്ട്. ഷെഫ് എന്ന നിലയിലാണ് മോഹൻലാല്‍ വിനയ് മാധവനെ പരിചയപ്പെടുത്തിയതും.
ഇപ്പോള്‍ കാണുന്ന രീതിയില്‍ ആയിരിക്കരുത് ബിഗ് ബോസ് ഗെയിം എന്നാണ് താൻ കരുതുന്നത് എന്ന് വിനയ് മാധവ് പറയുന്നു. ഒരാളോട് തനിക്ക് ക്രഷുണ്ട്. അത് ഇ്പപ്പോള്‍ പറയുന്നില്ല. ഞാൻ വിട്ടിലെത്തുമ്പോള്‍ മനസിലാകും എന്നാണ് ബിഗ് ബോസിന്റെ എൻട്രിക്ക് മുമ്പായുള്ള ഇൻട്രോ വീഡിയോയില്‍ വിനയ് മാധവ് പറയുന്നത്. സൂരജിനെ ഇഷ്‍ടാണ്. ബ്ലസ്‍ലിയെ ഇഷ്‍ടാണ്. ഇഷ്‍ടപ്പെടാത്തത് ജാസ്‍മിന്റെ ആറ്റിറ്റ്യൂഡ്. വായിത്തോന്നിയത് വിളിച്ചുപറയുന്നു ജാസ്‍മിൻ എന്നും വിനയ് മാധവ് അഭിപ്രായപ്പെട്ടു.
മോഹൻലാലിനൊപ്പം ഒരു പാട്ടും പാടിയ ശേഷമാണ് വിനയ് മാധവ് ബിഗ് ബോസ് വീട്ടിലേക്ക് കയറിയത്. ബിഗ് ബോസ് വീട്ടില്‍ സീക്രട്ട് മുറിയിലേക്കാണ് ഇപ്പോള്‍ പ്രവേശനം. അവിടെ നിന്ന് കാര്യങ്ങള്‍ എല്ലാം നിരീക്ഷിക്കാനായിരുന്നു മോഹൻലാല്‍ പറഞ്ഞത്. കഴിഞ്ഞ ദിവസം റിയാസ് സലിമിനെയും സീക്രട്ട് മുറിയിലേക്കായിരുന്നു കൊണ്ടുപോയത്.
ബിഗ് ബോസ് മലയാളം സീസണ്‍ നാലില്‍ ഇന്ന് മോഹൻലാല്‍ രസകരമായ ഒരു ഗെയിം നടത്തി. സ്വയംവരം എന്ന് പേരിട്ട് വിളിച്ചാണ് മോഹൻലാല്‍ ഗെയിമിനെ കുറിച്ച് പറഞ്ഞത്. കരിഞ്ഞതും നല്ലതുമായകുറച്ച് മാലകള്‍ സ്റ്റോര്‍ റൂമില്‍ നിന്ന് ലിവിംഗ് ഏരിയയിലേക്ക് കൊണ്ടുവച്ചു. ബിഗ് ബോസില്‍ നിന്നിട്ട് ഒരു കാര്യവും ഇല്ല എന്ന് കരുതുന്ന ആളിന് കരിഞ്ഞ മാല ഇടണം. എന്തായാലും നില്‍ക്കാൻ യോഗ്യതയുണ്ട് എന്ന് തോന്നുന്നയാള്‍ക്ക് നല്ല മാലയും ഇടുന്നതായിരുന്നു ഗെയിം. കഴിഞ്ഞ ദിവസങ്ങളിലെ തുടര്‍ച്ചയായിട്ട് തന്നെയായിരുന്നു ഗെയിമിന്റെ പോക്ക്. എന്തുകൊണ്ടാണ് നല്ല മാലയും കരിഞ്ഞ മാലയും ഓരോരുത്തര്‍ക്കും ഇട്ടതെന്ന് എല്ലാവരും വ്യക്തമാക്കുകയും ചെയ്‍തതോടെ ബിഗ് ബോസ് വീട്ടിലെ നിലവിലെ അഭിപ്രായം കൂടിയാണ് വ്യക്തമായത്.
മാലയിട്ടത് ഇപ്രകാരം
ലക്ഷ്‍മി പ്രിയ റോണ്‍സണ് കരിഞ്ഞ മാലയാണ് ഇട്ടത്. സുചിത്രയ്‍ക്ക് നല്ല മാലയും. മനുഷ്യൻമാരായ എല്ലാ വികാരങ്ങളും കണ്‍ട്രോള്‍ ചെയ്‍ത് വയ്‍ക്കാൻ പറ്റില്ല. ഇതൊരു ഗെയിം ആണ് എന്ന് പറഞ്ഞ്സ്‍ക്രീൻ സ്‍പെയിൻസ്‍ കൊടുക്കരുത് എന്ന് പറഞ്ഞ് വിഷയങ്ങളില്‍ ഇടപെടാതെ നില്‍ക്കുന്നയാളാണ് റോണ്‍സണെന്ന് ലക്ഷ്‍മി പ്രിയ പറഞ്ഞു.
ഡോ. റോബിൻ നല്ല മാല ദില്‍ഷയ്‍ക്കാണിട്ടത്. ദില്‍ഷയെ കുറിച്ച് മോശം ഒന്നും പറയാനില്ല, 100 ദിവസം പൂര്‍ത്തീകരിക്കണം എന്ന് തനിക്ക് ആഗ്രഹമുള്ളയാളാണെന്ന് റോബിൻ പറഞ്ഞു. മോശം മാല നിമിഷയ്‍ക്കായിരുന്നു. നിമിഷ സ്‍ട്രോംഗ് കണ്‍ടെസ്റ്റന്റ് ആണ്. പക്ഷേ ഇംപ്രൂവ് ചെയ്യാനുണ്ട് എന്നായിരുന്നു റോബിൻ പറഞ്ഞത്.
ദില്‍ഷ നല്ല മാല ഡോ. റോബിനാണ് ഇട്ടത്. ഡോ. റോബിൻ നല്ല ഒരു പ്ലെയറാണ് എന്ന് എനിക്ക് മനസിലായി. ഗെയിം ആയി കണ്ട് സ്വന്തം രീതിയില്‍ ചെയ്യുന്നുണ്ടെന്നും ദില്‍ഷ പറഞ്ഞു. ജാസ്‍മിന് മോശം മാലയാണ് ഇട്ടത്. നിമിഷയ്‍ക്ക് ഒരു മാല കിട്ടിയിട്ട് അത് ജാസ്‍മിന് കിട്ടിയിട്ടില്ലേല്‍ വിഷമമാകും. അത് മാറ്റാൻ ഇട്ടു. അങ്ങനെയാണെങ്കിലും ജാസ്‍മിൻ നല്ല ഒരു പ്ലെയര്‍ അല്ല എന്ന് പറയുന്നില്ല. ജാസ്‍മിൻ ഒരാളെ മാത്രം താൻ കോണ്‍സൻട്രേറ്റ് ചെയ്യുന്നു. അത് മാറ്റിയാല്‍ ഇംപ്രൂവ് ചെയ്യാൻ പറ്റും എന്നും ദില്‍ഷ പറഞ്ഞു. എന്നാല്‍ ഇംപ്രൂവ് ചെയ്യേണ്ട ഒരാളെ അല്ല പറയേണ്ടത് എന്ന് വ്യക്തമാക്കിയപ്പോള്‍ ദില്‍ഷ അഭിപ്രായം മാറ്റി. കരിഞ്ഞ മാല റോണ്‍സണിട്ടു. റിയാക്റ്റ് ചെയ്യേണ്ടയിടത്ത് ചെയ്യണം എന്നാണ് ദില്‍ഷ പറഞ്ഞ ന്യായം.
നിമിഷ നല്ല മാല ജാസ്‍മിനായിരുന്നു ഇട്ടത്. ജാസ്‍മിന് മത്സരത്തില്‍ ഇനിയും കുറെ ചെയ്യാനുണ്ട് ജാസ്‍മിന് ഉറച്ച അഭിപ്രായമുള്ള ആളാണെന്നും നിമിഷ പറഞ്ഞു. ബ്ലസ്‍ലിക്ക് മോശം മാലയുമിട്ടു. ഗെയിമില്‍ നിന്ന് കാര്യമില്ല എനിക്ക് തോന്നുന്നത് ബ്ലസ്‍ലിയാണ്. പലപ്പോഴും അവൻ പറയുന്നത് എന്താണ് എന്ന് തനിക്ക് മനസിലാകുന്നില്ലെന്നും നിമിഷ വ്യക്തമാക്കി.
ജാസ്‍മിൻ ദില്‍ഷയ്‍ക്കായിരുന്നു കരിഞ്ഞ മാല ഇട്ടത്. ഒരാള്‍ മാത്രം ആണ് ഇവിടത്തെ ബെസ്റ്റ് പ്ലെയര്‍ എന്ന് വിചാരിച്ച് നടക്കരുത്. ഒരു സിംഗിള്‍ ആളെ ആയിരിക്കും ബെസ്റ്റ് പ്ലെയര്‍ ആയി കാണുന്നത്. മറ്റെല്ലാവരും ലൂസേഴ്‍സ് അല്ല എന്നും ജാസ്‍മിൻ പറഞ്ഞു. നല്ല മാല നിമിഷയ്‍ക്കുമിട്ടു. നിമിഷ ഉരുളയ്‍ക്കുപ്പേരി പോലെ മറുപടി പറയും. എന്നെപ്പോലെ ഉറച്ച ഒരു നിലപാടും ഉണ്ട്. കൃത്യമായി പറയുകയും ചെയ്യും എന്നും ജാസ്‍മിൻ വ്യക്തമാക്കി.
അപര്‍ണ റോണ്‍സണ് കരിഞ്ഞ മാല ഇട്ടു. ആരാണ് ഇവിടെ അവധിക്ക് വന്നത് എന്ന് ചോദിച്ചാല്‍ അത് റോണ്‍സണാണ് എന്നായിരുന്നു അപര്‍ണ പറഞ്ഞത്.
അഖിലിന് നല്ല മാലയുമിട്ടു. അഖില്‍ പറയുന്ന എന്ത് കാര്യമായാലും തന്റെ അതേ തലത്തിലാണെന്നും കൃത്യമാണെന്നും അപര്‍ണ പറഞ്ഞു.
ധന്യ സൂരജിനാണ് നല്ല മാല ഇട്ടത്. തുടക്കത്തിലെ ആഴ്‍ചകളില്‍ സ്വന്തം അഭിപ്രായങ്ങളുണ്ടെങ്കിലും അതുപോലെ പുറത്തേയ്‍ക്ക് പറയുന്നുണ്ടായിരുന്നില്ല. ഇപ്പോള്‍ വളരെ മാന്യമായിട്ട്, കൃത്യമായിട്ട് തന്റെ അഭിപ്രായങ്ങള്‍ സൂരജ് പറയുന്നുവെന്ന് ധന്യ അഭിപ്രായപ്പെട്ടു. റോണ്‍സന്റെ കാര്യം പറയുകയാണെങ്കില്‍ ഒരിടത്തും ഒരു അഭിപ്രായമില്ല എന്ന് വ്യക്തമാക്കി കരിഞ്ഞ മാലയുമിട്ടു.
ബ്ലസ്‍ലി ജാസ്‍മിനാണ് കരിഞ്ഞ മാല ഇട്ടത്. ജാസ്‍മിൻ ഇല്ലെങ്കില്‍ നിമിഷ ഒരു കിടിലൻ കണ്‍ടെസ്റ്റ് ആയി മാറും.നിമിഷയ്‍ക്കായി ജാസ്‍മിൻ താണുകൊടുക്കുന്നു. നിമിഷ ഉള്ളപ്പോള്‍ ജാസ്‍മിൻ ഒരു വീക്ക് കണ്‍ടസ്റ്റ് ആയി മാറുന്നുവെന്ന് വ്യക്തമാക്കി കരിഞ്ഞ മാലയിട്ടു. ധന്യയെ ഒരുപാട് തെറ്റിദ്ധരിച്ചു എന്ന് പറഞ്ഞ് നല്ല മാലയുമിട്ട്. ധന്യ ഇൻഡിവ്യുജല്‍ പ്ലെയറാണ് എന്ന് വ്യക്തമാക്കുകയും ചെയ്‍തു.
സൂരജ് ലക്ഷ്‍മി പ്രിയ സ്‍ട്രോംഗ് ആയി നില്‍ക്കുന്നുണ്ട് എന്ന് പറഞ്ഞ് നല്ല മാലയിട്ടു. സ്വന്തം നിലപാടില്‍ ചില പാകപ്പിഴകളൊക്കെ സംഭവിച്ചേക്കാമെങ്കിലും അത് ഉറച്ചു നില്‍ക്കുന്നുണ്ട്. റോണ്‍സണ്‍ കുറെ കാര്യങ്ങളില്‍ ഒന്നും പറയുന്നില്ല എന്ന് വ്യക്തമാക്കി സൂരാജ് കരിഞ്ഞ മാലയിട്ടു.
അഖില്‍- സൂരജ് ബെസ്റ്റ് പ്ലെയറായപ്പോള്‍ എനിക്ക് ഏറ്റവും സന്തോഷം വന്നു. ഫൈനല്‍ അഞ്ചിലുണ്ടാകണം എന്ന് താൻ ഏറ്റവും ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയാണ് സൂരജിന് അഖില്‍ നല്ല മാലയിട്ടത്. റോണ്‍സണ്‍ പറയുന്ന പല കാര്യങ്ങളിലും വ്യക്തതയില്ല എന്നും പറഞ്ഞ് കരിഞ്ഞ മാലയിട്ടു.
സുചിത്ര റോണ്‍സണ്‍ ആണ് കരിഞ്ഞ മാല ഇട്ടത്. റോണ്‍സണ്‍ എല്ലാരെക്കാളും മുൻപന്തിയില്‍ എന്തായാലും നില്‍ക്കേണ്ട ഒരാളാണ്. റോണ്‍സണിന്റെ ഉറച്ച നിലപാടില്‍ വരാതെ പോകുന്നുവെന്ന് പറഞ്ഞാണ് കരിഞ്ഞ മാലയിട്ടത്.അപര്‍ണ കാര്യങ്ങള്‍ പഠിക്കണമെന്ന് പറഞ്ഞ് തന്റെ അടുത്തേയ്‍ക്ക് വരുന്നു, സ്‍മാര്‍ടാണ് എന്ന് വ്യക്തമാക്കി നല്ല മാലയുമിട്ടു.
റോണ്‍സണ്‍ ലക്ഷ്‍മി പ്രിയയ്‍ക്കാണ് കരിഞ്ഞ മാലയിട്ടത്.ലക്ഷ്‍മി പ്രിയ ചേച്ചി വരുമ്പോള്‍ തന്നെ ഈ വീട്ടില്‍ സംസാരിക്കാൻ മടിച്ച് ഓടിപോകുന്നത് കാണാറുണ്ട്. ഫിസിക്കല്‍ ടാസ്‍ക് ആരോഗ്യ പ്രശ്‍നങ്ങള്‍ ഉള്ളതിനാലാണെന്ന് തോന്നുന്നു ഭംഗിയായി അല്ല ചെയ്യുന്നത്. സൂരജിനാണ് നല്ല മാലയിട്ടത്. നവീൻ കഴിഞ്ഞാല്‍ ഉറ്റ സുഹൃത്ത് സൂരജാണ്. സൂരജുമായിട്ടാണ് എല്ലാ കാര്യങ്ങളും താൻ ഷെയര്‍ ചെയ്യാറുള്ളത്. സൂരജ് ഫൈനല്‍ ഫൈവില്‍ വരണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും റോണ്‍സണ്‍ വ്യക്തമാക്കി.