പഞ്ചസാര തീര്‍ന്നുപോകാതിരിക്കാൻ എടുത്തു മാറ്റിവച്ചതാണ് തര്‍ക്കത്തിന് കാരണമായത് (Bigg Boss).
ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ ഇന്നത്തെ എപ്പിസോഡില്‍ പഞ്ചസാരയെ ചൊല്ലി തര്‍ക്കം. സുചിത്ര പഞ്ചസാര ദോശ ചോദിക്കുകയും തരാനാകില്ലെന്ന് ലക്ഷ്‍മി പ്രിയ പറഞ്ഞതുമാണ് തര്‍ക്കത്തിന് കാരണമായത്. ഇക്കാര്യത്തില്‍ ബിഗ് ബോസ് അംഗങ്ങള്‍ കൂടിയിരുന്ന് ചര്‍ച്ച നടത്തി. ബിഗ് ബോസിലെ ഈ ആഴ്‍ചത്തെ കിച്ചണ്‍ ടീം അംഗങ്ങളായ ലക്ഷ്‍മി പ്രിയയും ധന്യയും ഇക്കാര്യത്തില്‍ വിശദീകരണം നടത്തുകയും ചെയ്‍തു (Bigg Boss).
പഞ്ചസാര കഴിഞ്ഞു പോകും എന്നതിനാല്‍ കുറച്ച് എടുത്ത് ധന്യ മാറ്റിവെച്ചിരുന്നു. ആ സമയത്താണ് പഞ്ചസാര ദോശ ചോദിച്ച് സുചിത്ര കിച്ചണിലെത്തിയത്. പഞ്ചസാര ദോശ തരാനാകില്ല എന്ന് ലക്ഷ്‍മി പ്രിയ പറഞ്ഞു. എല്ലാവര്‍ക്കും ഉപയോഗിക്കാനുള്ളതാണ് ബിഗ് ബോസിലെ ഭക്ഷണ സാധനങ്ങള്‍ എന്ന് പിന്നീട് സുചിത്ര പറഞ്ഞു. ഇത് ഇവര്‍ക്ക് വീട്ടില്‍ കൊണ്ടുപോകാനുള്ളത് അല്ലല്ലോ എന്നും സുചിത്ര ദേഷ്യപ്പെട്ടു. ഇക്കാര്യത്തില്‍ ബിഗ് ബോസ് അംഗങ്ങള്‍ എല്ലാവരും കൂടിയിരുന്ന് സംസാരിക്കുകയും ചെയ്‍തു.
സംഭവത്തില്‍ എന്താണ് പറയാനുള്ളത് എന്ന് ധന്യ വ്യക്തമാക്കി. കഴിഞ്ഞ ആഴ്‍ച ശനിയാഴ്‍ച ആയപ്പോഴേക്കും പഞ്ചസാര തീര്‍ന്നിരുന്നു. അപ്പോള്‍ പഞ്ചസാര ഇല്ലാതെ ചായ വേണ്ട എന്ന് ചിലര്‍ പറഞ്ഞിരുന്നു. ചായ കുടിക്കാൻ വേണ്ടാത്ത അവസ്ഥയിലേക്ക് പോകാതിരിക്കാൻ വേണ്ടി ഈ ആഴ്‍ച ഞാനാണ് പറഞ്ഞത് പഞ്ചസാര കുറച്ചെടുത്ത് മാറ്റിവയ്‍ക്കാം എന്ന്. അപ്പോള്‍, ഇത്രയേ ഉള്ളൂ എന്ന് കാണുമ്പോള്‍ അതിനനുസരിച്ച് എല്ലാവരും ഉപയോഗിച്ചോളും. മാറ്റിവെച്ച പഞ്ചസാര അവസാന ഒരു ദിവസത്തേയ്‍ക്ക് ഉപയോഗിക്കാം എന്നായിരുന്നു വിചാരിച്ചത്. അത് എന്റെ അഭിപ്രായമായിരുന്നു. കാരമെല്‍ ദോശ ഇനിയുണ്ടാക്കേണ്ട എന്നത് ലക്ഷ്‍മി പ്രിയയുടെ അഭിപ്രായമായിരുന്നു. അതുകൊണ്ടാണ് ഇല്ല എന്ന് പറഞ്ഞത്. ഇനി ഞാൻ മാറ്റിവയ്‍ക്കില്ല. മാറ്റിവെച്ചതിന് എന്റെ ഭാഗത്ത് നിന്ന് താൻ ക്ഷമ ചോദിക്കുന്നുവെന്നും ധന്യ പറഞ്ഞു.
എന്നാല്‍ ക്ഷമ ചോദിക്കേണ്ട ആവശ്യമില്ലെന്ന് ഡോ. റോബിൻ പറഞ്ഞു. ധന്യ ചെയ്‍തതില്‍ ഒരു തെറ്റും താൻ കാണുന്നില്ലെന്ന് ഡോ. റോബിൻ പറഞ്ഞു. എല്ലാവര്‍ക്കും വേണ്ടിയാണ് ധന്യ പഞ്ചസാര മാറ്റിവെച്ചത് എന്ന് ഡോ. റോബിൻ പറഞ്ഞു. ഇതേ അഭിപ്രായമായിരുന്നു ജാസ്‍മിനും.
അതിനിടയില്‍ ഇക്കാര്യത്തില്‍ സുചിത്രയുടെ അഭിപ്രായം ജാസ്‍മിൻ ആരാഞ്ഞു. താൻ ആദ്യം ദോശ ചോദിച്ചപ്പോള്‍ ലക്ഷ്‍മി പ്രിയ തന്നില്ല. പിന്നീട് അവര്‍ കൊണ്ടുവന്നപ്പോള്‍ താൻ അത് തിന്നില്ലെന്ന് പറഞ്ഞിരുന്നു. അക്കാര്യം താൻ ക്യാപ്റ്റനായ അഖിലിനോടും പറഞ്ഞിരുന്നു. തനിക്ക് വേണ്ടാന്ന് പറഞ്ഞപ്പോള്‍ മറ്റ് ചിലര്‍ ദോശ ചോദിച്ചു. എന്നാല്‍ ആരും തിന്നണ്ട എന്ന് പറഞ്ഞ് ലക്ഷ്‍മി പ്രിയ ദോശ പിന്നിക്കളയുകയായിരുന്നുവെന്ന് സുചിത്ര പറഞ്ഞു. ഭക്ഷണത്തെ ദൈവത്തെ പോലെ കരുതണം എന്ന് പറഞ്ഞ ഒരാള്‍ അങ്ങനെ ചെയ്‍തത് ശരിയായില്ല എന്ന് ജാസ്‍മിൻ പറഞ്ഞു. സുചിത്രയോട് ദോശ തരില്ല എന്ന് പറഞ്ഞതില്‍ താൻ ക്ഷമ ചോദിക്കുന്നതായി ലക്ഷ്‍മി പ്രിയയും പറഞ്ഞു.