Bigg Boss : മൂന്ന് മാസത്തിന് ശേഷം ഒരുമിച്ച്, നല്ലപാതിയെ വരവേറ്റ് റോൺസൺ- വീഡിയോ

By Web Team  |  First Published Jun 28, 2022, 11:12 AM IST

നീരജയെ മുംബൈ എയർപോർട്ടിൽ സ്വീകരിക്കാൻ എത്തിയപ്പോഴുള്ള വീഡിയോ ആണിത് (Bigg Boss).
 


ബിഗ് ബോസ് മലയാളം സീസൺ നാലിൽ നിന്നും അവസാനത്തെ മത്സരാർത്ഥിയായി റോൺസണും എലിമിനേറ്റ് ചെയ്‍ത് പുറത്തുപോയി. ഷോയുടെ 92-ാമത്തെ എപ്പിസോഡിലാണ് റോൺസൺ ബിഗ് ബോസ് വീടിനോട് യാത്ര പറഞ്ഞിരിക്കുന്നത്.  ക്ഷമയും സമാധാനവും മുറുകെ പിടിച്ച് ഇത്രയും ദിവസം ബിഗ് ബോസിൽ നിന്നയാൾ എന്നാണ് റോൺസണെ മോഹൻലാൽ വിശേഷിപ്പിച്ചത്. അതു തന്നെയായിരുന്നു ബിഗ് ബോസ് വീട്ടിലെയും റോൺസന്റെ റോൾ. പലപ്പോഴും വിവാദങ്ങളിൽ നിന്ന് മാറിനിന്ന റോൺസണെ സഹ മത്സരാർത്ഥികൾ പോലും വിമർശിച്ചെങ്കിലും ആ സൗമ്യ മുഖത്തിന് ആരാധകർ ഏറെയുണ്ടായിരുന്നു ( Bigg Boss).

ഇപ്പോഴിതാ ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തെത്തിയതിന്റ വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. ബിഗ് ബോസ് ഫിനാലെ വരെ മുംബൈയിൽ തുടരുന്ന റോൺസണെ കാണാൻ ഭാര്യ നീരജ എത്തിയതാണ് വീഡിയോയിലുള്ളത്.  വളരെ വൈകാരികമായ കൂടിക്കാഴ്‍ചയുടെ വീഡിയോ റോൺസൺ തന്നെ പങ്കുവച്ചിട്ടുണ്ട്. മൂന്നു മാസങ്ങൾക്കു ശേഷം നേരിൽ കണ്ട സന്തോഷം പങ്കുവച്ചിരിക്കുകയാണ് റോൺസൺ. നീരജയെ മുംബൈ എയർപോർട്ടിൽ സ്വീകരിക്കാൻ എത്തിയപ്പോഴുള്ള വീഡിയോ ആണിത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Ronson Vincent (@ronsonvincent)

റോൺസണെ പോലെ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് നീരജയും. മലയാള സിനിമയിൽ ബാലതാരമായി നിറഞ്ഞുനിന്ന താരത്തെ മലയാളി പ്രേക്ഷകരാരും മറന്നിട്ടില്ല. ഇപ്പോൾ അഭിനയ ജീവിതത്തിൽ നിന്ന് മാറി തന്റെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് താരം. ഡോക്ടറായ നീരജയുടെയും റോൺസന്റെയും പ്രണയവിവാഹമായിരുന്നു. 2020ലാണ് ഇരുവരും വിവാഹിതരായത്.

ഫൈനലിന് ഒരാഴ്‍ച മുമ്പ് പുറത്തേക്ക് പോകുന്നതിൽ വിഷമമുണ്ടോ എന്ന് മോഹൻലാൽ ചോദിച്ചപ്പോൾ "ഇല്ല എന്നായിരുന്നു റോൺസന്റെ മറുപടി. അർഹതപ്പെട്ടവരാണ് ഇപ്പോൾ ബിഗ് ബോസ് ഷോയിൽ ഉള്ളത്. അവർ വിജയിക്കട്ടെ. അതിൽ സന്തോഷം മാത്രമേ ഉള്ളൂ എനിക്ക്. വളരെ ഡിഫിക്കൽറ്റ് ആണ് ബിഗ് ബോസിൽ നിൽക്കാൻ. അഡ്വൻഞ്ചർ ആയിട്ടുള്ള കാര്യങ്ങളൊക്കെ ഉണ്ടെങ്കിലും ഒരു റിയാലിറ്റി ഷോയ്ക്കും അപ്പുറത്താണ് ഇതിലെ കാര്യങ്ങൾ. അതിനകത്ത് സർവൈവ് ചെയ്യുക എന്നത് കഷ്‍ടപ്പാടാണ്. വീട്ടിൽ നിന്നും പറഞ്ഞുവിട്ടപ്പോൾ രണ്ടാഴ്‍ച എന്നാണ് പറഞ്ഞത്. അതിൽ ഇത്രയും ദിവസം നിൽക്കാൻ സാധിക്കുമെന്ന് സ്വപ്‍നത്തിൽ പോലും ഞാൻ വിചാരിച്ചില്ല എന്നും റോൺസൺ പറഞ്ഞിരുന്നു.

Read More : വെല്ലുവിളിയായി കാണുന്നത് ബ്ലസ്‍ലിയെ, പ്രേക്ഷകര്‍ കബളിപ്പിക്കപ്പെടരുതെന്നും റിയാസ്

click me!