'100 ദിവസം പിടിച്ചുനിന്നത് വലിയ കാര്യം'; ഫിനാലെ വേദിയില്‍ സൂരജ്

By Web Team  |  First Published Jul 3, 2022, 8:51 PM IST

"നമ്മള്‍ എങ്ങനെയാണോ അങ്ങനെയാവും തിരിച്ചും എന്ന് ഞാന്‍ കരുതുന്നു"


ബിഗ് ബോസ് മലയാളം സീസണ്‍ 4 ഗ്രാന്‍ഡ് ഫിനാലെയില്‍ ആദ്യമായി പുറത്താക്കപ്പെട്ട മത്സരാര്‍ഥിയാണ് സൂരജ്. ബ്ലെസ്ലി, റിയാസ്, ധന്യ, ലക്ഷ്മിപ്രിയ, ദില്‍ഷ എന്നിവരാണ് ഫൈനലില്‍ സൂരജിനൊപ്പം വോട്ട് തേടിയത്. ആളുകളോട് സൌഹൃദം സൂക്ഷിച്ചുകൊണ്ട് 100 ദിവസം പിടിച്ചുനില്‍ക്കുക വലിയ കാര്യമാണെന്നാണ് ബിഗ് ബോസ് അനുഭവത്തെക്കുറിച്ചുള്ള മോഹന്‍ലാലിന്‍റെ ചോദ്യത്തിന് സൂരജ് മറുപടി പറഞ്ഞത്.

വളരെ സന്തോഷവാനായിരുന്നു ഞാന്‍ ബിഗ് ബോസ് വീട്ടില്‍. നമ്മള്‍ എങ്ങനെയാണോ അങ്ങനെയാവും തിരിച്ചും എന്ന് ഞാന്‍ കരുതുന്നു. എനിക്ക് നന്നായിട്ട് ചെയ്യാന്‍ പറ്റി. പിന്നെ എനിക്ക് പറയാനുള്ളത് എന്നെപ്പോലുള്ള ആളുകളോടാണ്. എന്ത് പ്രതിസന്ധി ഉണ്ടായാലും അതിലൂടെ മുന്നോട്ടുപോവുക. എന്നോടും കൂടെയാണ് ഞാന്‍ അത് പറയുന്നത്, സൂരജ് കൂട്ടിച്ചേര്‍ത്തു. ബിഗ് ബോസ് വീട്ടില്‍ പൊതുവെ വഴക്കുകളില്‍ നിന്നൊക്കെ അകന്നുനിന്ന സൂരജിന് ബിഗ് ബോസിന്‍റെ പീസ്മേക്കര്‍ അവാര്‍ഡും സമ്മാനിച്ചാണ് മോഹന്‍ലാല്‍ അദ്ദേഹത്തെ യാത്രയാക്കിയത്.

Latest Videos

ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലാണ് ഫിനാലെയിലെ ആദ്യ എവിക്ഷന്‍ ബിഗ് ബോസ് പ്രഖ്യാപിച്ചത്. സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്ന ബ്ലൈന്‍ഡ് ഫോള്‍ഡ്സ് എടുത്തുകൊണ്ടുവരാന്‍ ബ്ലെസ്ലിയോട് ബിഗ് ബോസ് ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ അത് ധരിക്കാന്‍ എല്ലാ മത്സരാര്‍ഥികളോടും ആവശ്യപ്പെട്ടു. അത് ധരിച്ചുനിന്ന ഓരോരുത്തരോടും ഹൌസിലെ ഓരോ സ്ഥലത്ത് പോയി നില്‍ക്കാനായിരുന്നു തുടര്‍ന്നുള്ള നിര്‍ദേശം. പിന്നീട് മുഖ്യ വാതില്‍ തുറന്ന് ബിഗ് ബോസ് ടീമിലെ രണ്ടുപേര്‍ ഹൌസിലേക്ക് എത്തി ആദ്യം പുറത്താവുന്നയാളെ കണ്‍ഫെഷന്‍ റൂം വഴി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. സൂരജിനെയാണ് അവര്‍ കൊണ്ടുപോയത്. സൂരജ് ആണ് ഗ്രാന്‍ഡ് ഫിനാലെയില്‍ എവിക്റ്റ് ആവുന്ന ആദ്യ മത്സരാര്‍ഥി. അടുത്ത അഞ്ച് പേരില്‍ നിന്ന് അന്തിമ വിജയിയെ പ്രഖ്യാപിക്കും.
 

click me!