Bigg Boss 4 : 'ഇഷ്ടം ഒരാളെ മാത്രം, ആറുപേര്‍ ടാര്‍​ഗറ്റ്'; ബിഗ് ബോസിലെ പുതിയ മത്സരാര്‍ഥി പറയുന്നു

By Web TeamFirst Published May 8, 2022, 12:04 PM IST
Highlights

അതേസമയം ഈ വാരം ആരാവും പുറത്താവുകയെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ പുതിയ മത്സരാര്‍ഥി ഇന്നലെയാണ് എത്തിയത്. വീഡിയോ ക്രിയേറ്ററും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ റിയാസ് സലിം ആണ് ആ മത്സരാര്‍ഥി. ഈ സീസണിലെ രണ്ടാമത്തെ വൈല്‍ഡ് കാര്‍ഡ് എൻട്രിയാണ് റിയാസ്. സ്വയം ഒരു ഫെമിനിസ്റ്റ് എന്നു വിശേഷിപ്പിക്കുന്ന റിയാസ് അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ ഇഷ്ടപ്പെടുന്നയാളുമാണ്. വന്ന് ആദ്യ നിമിഷങ്ങളില്‍ത്തന്നെ റിയാസിന് അഭിപ്രായങ്ങള്‍ തുറന്നു പറയാനുള്ള ഒരു അവസരവും ബിഗ് ബോസ് നല്‍കി. ഇതുവരെയുള്ള മത്സരാര്‍ഥികളെക്കുറിച്ച് ഗെയിം കണ്ട് നേടിയ കാഴ്ചപ്പാട് പങ്കുവെക്കുന്നതിനായിരുന്നു അത്. മോഹന്‍ലാല്‍ നിന്ന വേദിയില്‍ 12 മത്സരാര്‍ഥികളുടെയും ചിത്രങ്ങള്‍ വച്ച ഒരു ബോര്‍ഡ് എത്തിച്ചു. അതില്‍ ഇഷ്ടമുള്ളവരുടെ ചിത്രത്തില്‍ ഒരു റോസാപ്പൂവും ടാര്‍ഗറ്റ് ആക്കാന്‍ ഉദ്ദേശിക്കുന്നവരുടെ ചിത്രങ്ങള്‍ക്കുനേരെ ചുവപ്പ് മഷി കൊണ്ട് ഒരു തെറ്റ് ഇടാനുമായിരുന്നു ടാസ്ക്. ഇതുപ്രകാരം ജാസ്മിന് മാത്രമാണ് റിയാസ് റോസാപ്പൂ നല്‍കിയത്. ആറ് പേരെ ടാര്‍​ഗറ്റ് ആയും പറഞ്ഞു അദ്ദേഹം. 

മറ്റു മത്സരാര്‍ഥികളെക്കുറിച്ച് റിയാസിന്‍റെ വിലയിരുത്തല്‍

Latest Videos

ജാസ്‍മിൻ- സ്ട്രോം​ഗ് ആയിട്ടുള്ള ഒരു മത്സരാര്‍ഥിയാണ്. റിയല്‍ ആയിട്ടാണ് നില്‍ക്കുന്നത്.

റോബിൻ- സ്വന്തം വ്യക്തിത്വം വീട്ടില്‍ വച്ചിട്ട് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്ന ആളുകളെ എനിക്ക് ഇഷ്ടമല്ല. ഞാന്‍ ഒരിക്കലും അത് പ്രോത്സാഹിപ്പിക്കില്ല.  

ബ്ലെസ്‍ലി- സ്ത്രീകളുടെ തെറ്റുകള്‍ മാത്രം വളരെ വ്യക്തമായി തിരിച്ചറിയുന്ന ഒരാളാണ് ബ്ലെസ്‍ലി. അത് എനിക്ക് അം​ഗീകരിക്കാന്‍ പറ്റില്ല. 

 

ദിൽഷ- സ്വന്തമായി അഭിപ്രായമുണ്ടെന്ന് എപ്പോഴും പറയുന്ന ആളാണ്. മറ്റുള്ളവരുടെ വിഷയങ്ങളിലും ഇടപെടും എന്ന് പറയുന്ന ആളാണ്. പക്ഷേ ഒന്നോ രണ്ടോ ആളുകളുടെ കാര്യങ്ങളില്‍ മാത്രം ഇടപെടുകയും മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഒന്നും മിണ്ടാതിരിക്കുന്നതുമാണ് കാണുന്നത്. അതാണ് ഞാന്‍ കണ്ടത്. എന്തെങ്കിലും പറയുന്നുണ്ടെങ്കില്‍ ആദ്യം ചെയ്‍തു കാണിക്കുക, പിന്നീട് പറയുക.

സൂരജ്- എപ്പോഴും നേര്‍പ്പിച്ച്, മധുരം പുരട്ടി സംസാരിക്കിക, പലപ്പോഴും അഭിപ്രായങ്ങള്‍ പറയാതിരിക്കുക, ആക്റ്റീവ് ആയി കളിക്കാതിരിക്കുക അതൊക്കെ ശരിക്കും നിരാശാജനകമാണ്. കാരണം കുറേ ആളുകളുടെ സ്വപ്നങ്ങള്‍ക്കുമേല്‍ ചവിട്ടിയാണ് നമ്മള്‍ ഒരു വലിയ വേദിയിലേക്ക് വരുന്നത്. അപ്പോള്‍ പ്രേക്ഷകര്‍ കൂടുതല്‍ അര്‍ഹിക്കുന്നുണ്ട്. അത് നിങ്ങള്‍ നല്‍കേണ്ടതുണ്ട്.

ധന്യ- സേഫ് ​ഗെയിം ഏറ്റവും കൂടുതല്‍ കളിക്കുന്നയാള്‍. നോമിനേഷനില്‍ ധന്യയും സുചിത്രയും ഇതുവരെ എത്തിയിട്ടില്ല. ധന്യ ഒരു വിഷയത്തെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍ ഒരാളുടെ പേരെടുത്തുപോലും സംസാരിക്കില്ല. ആക്റ്റീവ് ആയി ഒന്നും ചെയ്യാതിരിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് ഒന്നും കിട്ടുന്നില്ല. അങ്ങനെയുള്ള ഒരാള്‍ ഹൗസില്‍ തുടരാന്‍ പോലും അര്‍ഹയല്ല. 

ലക്ഷ്‍മിപ്രിയ- പുരുഷ കേന്ദ്രീകൃത കാഴ്ചപ്പാടുള്ളയാളാണ്. സ്ത്രീകള്‍ എങ്ങനെയാവണം, എങ്ങനെ ആവരുത്, എങ്ങനെ വസ്ത്രം ധരിക്കണം തുടങ്ങി ആവശ്യമില്ലാത്ത കാര്യങ്ങളില്‍ അഭിപ്രായം പറയുന്ന ആളാണ്. 

click me!