പതിനൊന്നാം വാരത്തിലാണ് ബിഗ് ബോസ് മലയാളം 4
ശക്തരായ രണ്ട് മത്സരാര്‍ഥികള്‍ തുടര്‍ ദിനങ്ങളില്‍ പുറത്തുപോയതിന്‍റെ ഞെട്ടലിലാണ് ബിഗ് ബോസില്‍ (Bigg Boss 4) മറ്റു മത്സരാര്‍ഥികള്‍. അതേസമയം അസാന്നിധ്യത്തിലും നിലവിലെ മത്സരാര്‍ഥികള്‍ക്കിടയില്‍ അവര്‍ സംസാരവിഷയമാവുന്നുമുണ്ട്. റോബിനെക്കുറിച്ച് (Dr Robin) ഇന്നത്തെ എപ്പിസോഡിലും മറ്റുള്ളവര്‍ സംസാരിച്ചു. ദിനവും ഒരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റിനിര്‍ത്താം എന്ന ചൊല്ല് പറഞ്ഞുകൊണ്ട് നേരിട്ടല്ലാതെ വിഷയം പരാമര്‍ശിക്കുകയായിരുന്നു റോണ്‍സണ്‍. ദില്‍ഷയോടാണ് റോണ്‍സണ്‍ ഇത് പറഞ്ഞത്. പറയാനുള്ളത് നേരിട്ട് പറയുക എന്നായിരുന്നു ദില്‍ഷയുടെ പ്രതികരണം.
ആ സമയത്ത് റിയാസ് ദില്‍ഷയോട് തനിക്കുള്ള സംശയം നേരിട്ടുതന്നെ ചോദിച്ചു. റോബിന്‍ ഇനിയും ഷോയിലേക്ക് തിരിച്ചുവരുമെന്ന് കരുതുന്നുണ്ടോ എന്നായിരുന്നു റിയാസിന്‍റെ ചോദ്യം. ദില്‍ഷയുടെ മറുപടി ഉടനടി വന്നു- ഇനി ഡോക്ടര്‍ വന്നാലും വന്നില്ലെങ്കിലും.. ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നുണ്ട്, അദ്ദേഹം ശക്തനായ ഒരു മത്സരാര്‍ഥി ആയിരുന്നു. ഇപ്പോള്‍ ഇവിടുന്ന് ഇറങ്ങിപ്പോകേണ്ട ആളുമല്ലെന്ന് ഞാന്‍ ശക്തമായി വിശ്വസിക്കുന്നു, ദില്‍ഷ പറഞ്ഞു. ഒരു പരിധിവരെ തനിക്കും അതേ അഭിപ്രായമുണ്ടെന്നും എന്നാല്‍ റോബിന്‍ ശക്തനാണോ നല്ലയാളാണോ എന്നൊന്നും തനിക്കറിയില്ലെന്നും റിയാസ് പറഞ്ഞു. സ്ട്രോംഗ് തന്നെയാണ് റോബിന്‍ എന്നായിരുന്നു ഇതിനോടുള്ള ദില്‍ഷയുടെ പ്രതികരണം.
ALSO READ : 'അമര്‍' കൈയടി നേടുമ്പോള്‍ ഫഹദ് അടുത്ത തമിഴ് സിനിമയുടെ ചിത്രീകരണത്തില്‍
കഴിഞ്ഞ വീക്കിലി ടാസ്കിനിടെ റിയാസിനെ ശാരീരികമായി കൈയേറ്റം ചെയ്തതിലെ ശിക്ഷാനടപടി എന്ന നിലയ്ക്കാണ് മത്സരാര്‍ഥികളില്‍ ഏറ്റവും പിന്തുണയുണ്ടായിരുന്ന റോബിന്‍ ഷോയില്‍ നിന്ന് പുറത്താക്കപ്പെട്ടത്. ശാരീരികമായ കൈയേറ്റം ബിഗ് ബോസ് നിയമങ്ങള്‍ പ്രകാരം ഒരിക്കലും അംഗീകരിക്കാനാവാത്തതാണ്. കഴിഞ്ഞ വാരത്തിലെ വീക്കിലി ടാസ്ക് തുടങ്ങിയ ദിവസം തന്നെയാണ് പ്രശ്നങ്ങള്‍ ഉണ്ടായത്. ഏതാനും ദിവസം റോബിനെ സീക്രട്ട് റൂമില്‍ പ്രവേശിപ്പിച്ച ശേഷം മോഹന്‍ലാല്‍ എത്തിയ വാരാന്ത്യ എപ്പിസോഡിലാണ് റോബിനെ പുറത്താക്കുന്ന വിവരം പ്രഖ്യാപിച്ചത്.