Bigg Boss : ഡോ. റോബിൻ രാധാകൃഷ്‍ണനെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് ദില്‍ഷ, കോഫിയെ ചൊല്ലി തര്‍ക്കിച്ച് റിയാസ്

By Web Team  |  First Published Jun 8, 2022, 11:52 PM IST

ഡോ. റോബിൻ നല്ലോണം മത്സരിച്ചിട്ടാണ് പോയത് എന്ന് ദില്‍ഷ (Bigg Boss).


ബിഗ് ബോസില്‍ മത്സാര്‍ഥികള്‍ വീക്ക്‍ലി ടാസ്‍ക് ജയിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഹലോ മൈ ഡിയര്‍ റോംഗ് നമ്പര്‍ എന്ന വീക്ക്‍ലി ടാസ്‍കില്‍ രണ്ടു ടീമുകളിലായിട്ടാണ് മത്സരം. അതിനിടയില്‍ ജാസ്‍മിന്റെ കോഫി പൗഡറിനെ ചൊല്ലി തര്‍ക്കമുണ്ടായത്. കഴിഞ്ഞ ദിവസത്തെ തര്‍ക്കം ഇന്നും ബിഗ് ബോസില്‍ ആവര്‍ത്തിച്ചു (Bigg Boss).

ജാസ്‍മിന് ജന്മദിന സമ്മാനമായി ലഭിച്ചതായിരുന്നു കോഫി പൗഡര്‍. അത് ദില്‍ഷയും ലക്ഷ്‍മി പ്രിയയും ബ്ലസ്‍ലിയും ഉപയോഗിക്കുന്നത് റിയാസ് എതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന്, ക്യാപ്റ്റനായ ധന്യ കോഫി പൗഡര്‍ മാറ്റിവയ്‍ക്കുകയും ചെയ്‍തു. ഇന്ന് കോഫി തരാം എന്ന ധന്യ പറഞ്ഞപ്പോള്‍ വീണ്ടും തര്‍ക്കം ഉടലെടുക്കുകയായിരുന്നു.

Latest Videos

റിയാസിനെ ദേഷ്യം പിടിപ്പിക്കുന്നതിന്റെ ഭാഗമായി കാപ്പി വേണോയെന്ന് ബ്ലസ്‍ലി ചോദിച്ചു. നീ ഇപ്പോള്‍ കട്ടൻ കുടിച്ചതല്ലേ പിന്നെയന്തിനാണ് വീണ്ടും കാപ്പിയെന്ന് റിയാസ് ചോദിച്ചു. നല്ല വീക്ക്‍ലി ടാസ്‍കല്ലേ, അതുകൊണ്ട് കാപ്പി കുടിക്കാമെന്ന് വിചാരിച്ചുവെന്ന് ബ്ലസ്‍ലി മറുപടി പറഞ്ഞു. എന്നാല്‍ മറ്റൊരാരുടെ പേഴ്‍സണല്‍ കാര്യം ഉപയോഗിക്കുന്നത് ശരിയല്ല എന്ന് റിയാസ് പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി കോള്‍ഡ് കോഫി വേണമെന്ന് പറഞ്ഞപ്പോള്‍ ധന്യ തന്നില്ല എന്ന് റിയാസ് പരാതി പറഞ്ഞു. അപ്പോള്‍ പാല് എവിടെ എന്ന് ധന്യ ചോദിച്ചു. ജാസ്‍മിന്റെ പാല് എന്നായിരുന്നു റിയാസിന്റെ മറുപടി. അതിന് ജാസ്‍മിന് പാല്‍ ഉണ്ടോയിരുന്നോ എന്ന് മറ്റുള്ളവര്‍ ചോദിച്ചു. ജാസ്‍മിന് പാല്‍ ഉണ്ടായിരുന്നു എന്നും താൻ അത് ഫ്രീസറില്‍ നിന്ന് എടുത്ത് മാറ്റിവച്ചത് തനിക്ക് ഉപയോഗിക്കാനാണ് പക്ഷേ അതും നിങ്ങളെടുത്തു എന്നും റിയാസ് പറഞ്ഞു. റോണ്‍സണ്‍ അത് എടുത്ത് കൊണ്ടുപോയി എന്ന് ധന്യ പറഞ്ഞു. എന്തായാലും താൻ ചോദിച്ചപ്പോള്‍ കാപ്പി ധന്യ തന്നില്ല എന്ന് റിയാസ് പറഞ്ഞു. ഇപ്പോള്‍ അവര്‍ക്ക് ചപ്പാത്തിയുടെ കൂടെ കോഫി വേണം,  കട്ടൻ കുടിച്ചതിന് ശേഷവും ബ്ലസ്‍ലിക്ക് കോഫി വേണമെന്ന് പറഞ്ഞപ്പോള്‍ ധന്യ കൊടുത്തുവെന്ന് റിയാസ് പറഞ്ഞു. ഗ്രൂപ്പിസം കാണുന്നതേയില്ല എന്നും റിയാസ് പറഞ്ഞു. ഇതു ഗ്രൂപ്പിസത്തിന്റെ ഒരു ഭാഗവുമല്ല എന്ന് ധന്യ മറുപടി പറഞ്ഞു.  എല്ലാവര്‍ക്കും കോഫി എടുക്കാനാണ് താൻ പറഞ്ഞത് എന്ന് ധന്യ വ്യക്തമാക്കി. പാതിരാത്രിക്കല്ല കോള്‍ഡ് കോഫി കുടിക്കാൻ ചോദിക്കേണ്ടത് എന്നും ധന്യ പറഞ്ഞു.

തുടര്‍ന്ന് തര്‍ക്കം ദില്‍ഷയും റിയാസും തമ്മിലായിരുന്നു. ജാസ്‍മിനെ മോശം കാര്യങ്ങള്‍ പറഞ്ഞ ആളാണ് ദില്‍ഷയെന്ന് റിയാസ് വ്യക്തമാക്കി. ഡോ. റോബിൻ രാധാകൃഷ്‍ണനെ കുറിച്ച് എന്ത് നല്ല കാര്യങ്ങളാണ് റിയാസ് പറഞ്ഞത് എന്ന് ദില്‍ഷ തിരിച്ചടിച്ചു. താൻ എന്തിന് ഡോ. റോബിന്റെ നല്ല കാര്യങ്ങള്‍ പറയണം എന്ന് റിയാസ് ചോദിച്ചു. ജാസ്‍മിൻ നിന്റെ ഫ്രണ്ട് ആണെങ്കില്‍, ഡോ. റോബിൻ രാധാകൃഷ്‍ണൻ തന്റെ ഫ്രണ്ട് ആണെന്ന് ദില്‍ഷ പറഞ്ഞു. ഞാൻ ഇവിടെ ഉള്ളിടത്തോളം കാലം ഡോ. റോബിന് ഞാൻ സപ്പോര്‍ട്ട് ചെയ്യും എന്ന് ദില്‍ഷ പറഞ്ഞു. അയാള്‍ പോയി എന്ന് റിയാസ് പറഞ്ഞു. തന്റെ ഫ്രണ്ട് നല്ലോണം മത്സരിച്ചിട്ടാണ് പോയത് എന്ന് ദില്‍ഷ തിരിച്ചടിച്ചു. അതില്‍ ഞാൻ അഭിമാനിക്കുന്നുണ്ട് എന്നും ദില്‍ഷ പറഞ്ഞു. ഹീറോ ഇല്ലാത്തതുകൊണ്ട് നിന്റെ വില്ലൻ ക്യാരക്ടറേ പോയെന്ന് ദില്‍ഷ റിയാസിനോട് പറഞ്ഞു. ഹീറോ പോയപ്പോള്‍ റിയാസ് സീറോ ആയെന്നും ദില്‍ഷ പറഞ്ഞു.  ബ്രേക്ക് എടുത്തിട്ട് വരും എന്നല്ലേ പറഞ്ഞത് എന്ന് റിയാസ് ചോദിച്ചു. തിരിച്ചുവരുമെന്ന് കണ്ടപ്പോള്‍ നിങ്ങളുടെ ഒരു വെപ്രാളവും ഗ്ലാസ് പൊട്ടിക്കുന്നതും പൂച്ചെടി പൊട്ടിക്കലും എല്ലാം ഞാൻ കണ്ടു. അത്ര മാത്രം ആ മനുഷ്യനെ നിങ്ങള്‍ പേടിക്കുന്നുണ്ട് എന്ന് എനിക്ക് മനസിലായി എന്ന് ദില്‍ഷ പറഞ്ഞു. ജാസ്‍മിന്റെ കോഫി ഉപയോഗിക്കുന്നതില്‍ ഉളുപ്പില്ല എന്ന് മനസിലായെന്ന് റിയാസ് അപ്പോള്‍ പരിഹസിച്ചു.

ഇതിനിടയില്‍ ധന്യ വീണ്ടും ഇടപെടുകയും ചെയ്‍തു. കോഫി എല്ലാവര്‍ക്കും തരാം എന്ന് താനാണ് പറഞ്ഞത് എന്ന് ധന്യ പറഞ്ഞു. തനിക്ക് ആവശ്യമുള്ളപ്പോള്‍ തന്നില്ല എന്ന് റിയാസ് തിരിച്ചടിച്ചു. തനിക്ക് കുടിക്കാൻ വേണ്ടപ്പോഴാണ് എനിക്ക് കോഫി വേണ്ടത് എന്ന് റിയാസ് പറഞ്ഞു. തനിക്ക് ഒരു ചോദ്യം മാത്രമേ ഉള്ളൂവെന്ന ധന്യ പറഞ്ഞു. ഇന്നലെ കോഫി എടുക്കാൻ പാടില്ല എന്ന് പറഞ്ഞത് ആരാണ് എന്ന് ധന്യ ചോദിച്ചു. താൻ തന്നെയെന്ന് റിയാസ് മറുപടി പറഞ്ഞു. അത് ഇവിന്റെ മണ്ടത്തരം മാത്രമാണ് എന്ന് റോണ്‍സണും പറഞ്ഞു. ജാസ്‍മിന്റെ ജന്മദിനത്തില്‍ അവളെ ഒന്ന് കൂളാക്കാൻ കോഫി കൊടുത്തതാണ് എന്ന് ധന്യ പറഞ്ഞു. അവളില്ലാത്തപ്പോള്‍ എല്ലാവര്‍ക്കും എടുക്കാം എന്നും ധന്യ പറഞ്ഞുവെച്ചു. അവളെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ച ആളുകള്‍ അത് ഉപയോഗിക്കേണ്ട എന്നേ താൻ പറഞ്ഞുള്ളൂവെന്ന് റിയാസ് വ്യക്തമാക്കി. അത് റിയാസിന് തോന്നിയ കാര്യമല്ലേ എന്ന് ധന്യ ചോദിച്ചു. റിയാസിന് അത് മറ്റുള്ളവര്‍ക്ക് കൊടുക്കാതിരിക്കാനുള്ള ഒരു അവകാശവുമില്ല എന്നും ധന്യ പറഞ്ഞു. ചിലര്‍ അത് ഉപയോഗിക്കേണ്ട  എന്ന് ജാസ്‍മിൻ പറഞ്ഞതായി റിയാസ് വ്യക്തമാക്കി. ജാസ്‍മിന്റെ തലയിലിട്ട് അങ്ങനെ റിയാസ് തടി തപ്പാൻ നോക്കണ്ട എന്നും ധന്യ പറഞ്ഞു. അതിനിടിയില്‍ ദില്‍ഷ വന്ന് കോഫി പൗഡര്‍ ധന്യയെ ഏല്‍പ്പിച്ചു. തനിക്കോ ലക്ഷ്‍മി പ്രിയയ്‍ക്കോ ബ്ലസ്‍ലിക്കോ ഇനി അതു വേണ്ടെന്നും പറഞ്ഞു. അത്രയേ തന്റെ ഉദ്ദേശ്യം ഉണ്ടായിരുന്നുള്ളൂ ഇനി കോമണായി വെച്ചോളൂവെന്ന് റിയാസ് പറഞ്ഞതോടെ കോഫി തര്‍ക്കം അവസാനിക്കുകയും ചെയ്‍തു.

Read More : ബിഗ് ബോസില്‍ 'ഹലോ മൈ ഡിയര്‍ റോംഗ് നമ്പര്‍', ലക്ഷ്‍മി പ്രിയയ്‍ക്ക് സ്‍ത്രീ വിരുദ്ധതയെന്ന് റിയാസ്

click me!