ഡോ. റോബിന്, ദില്ഷ, ബ്ലെസ്ലി എന്നിവരാണ് ഈ കൂട്ടായ്‍മയിലെ ആക്റ്റീവ് മെമ്പേഴ്സ്
100 ദിവസം പുറംലോകവുമായി ബന്ധമൊന്നുമില്ലാതെ, ബിഗ് ബോസിന്‍റെ ശബ്ദസാന്നിധ്യവും വാരാന്ത്യ എപ്പിസോഡുകളില്‍ ലൈവ് സ്ക്രീനിലൂടെ എത്തുന്ന മോഹന്‍ലാലുമല്ലാതെ മറ്റൊരു ആശയവിനിമയവുമില്ലാതെയാണ് ബിഗ് ബോസില്‍ (Bigg Boss 4) മത്സരാര്‍ഥികള്‍ കഴിയുന്നത്. ഒപ്പം ഗെയിമുകളുടെയും ടാസ്‍കുകളുടെയും ആവേശവും അത് ചിലപ്പോഴൊക്കെ സൃഷ്ടിക്കുന്ന സംഘര്‍ഷവും. ഹൗസില്‍ സൗഹൃദങ്ങളും ശത്രുതയുമൊക്കെ സംഭവിക്കുന്നതിനൊപ്പം സഞ്ചരിക്കുകയാണ് കാണികളും. സമീപകാലത്ത് അവിടെ കണ്ട സൗഹൃദക്കൂട്ടങ്ങളിലൊന്നിന്‍റെ പേര് രസകരമാണ്- രാജരാജേശ്വരി അധോലോകം!
ഡോ. റോബിന്, ദില്ഷ, ബ്ലെസ്ലി എന്നിവരാണ് അതിലെ ആക്റ്റീവ് മെമ്പേഴ്സ്. ലക്ഷ്മിപ്രിയ, അപര്‍ണ്ണ എന്നിവരും ചിലപ്പോഴെല്ലാം അതിന്‍റെ ഭആഗമാവാറുണ്ട്. ഇത്തവണത്തെ ക്യാപ്റ്റന്‍സി നോമിനേഷന്‍ കഴിഞ്ഞപ്പോള്‍ ഈ കൂട്ടായ്മയിലുള്ള രണ്ടുപേര്‍ അതില്‍ ഇടംപിടിച്ചിരുന്നു. അതിന്‍റെ സന്തോഷം ദില്‍ഷയും റോബിനും ബ്ലെസ്‍ലിയും ഏറെ ആഹ്ലാദത്തോടെ പങ്കുവെക്കുന്നതും പ്രേക്ഷകര്‍ കണ്ടു. രാജരാജേശ്വരി അധോലോകം എന്ന് ബ്ലെസ്‍ലി പലവട്ടം പറഞ്ഞപ്പോള്‍ റോബിനും ബ്ലെസ്‍ലിയും നോമിനേഷന്‍ ലഭിച്ചതിലുള്ള ആഹ്ലാദം ദില്‍ഷയും പ്രകടിപ്പിച്ചു. നിങ്ങള്‍ രണ്ടുപേരില്‍ ആരെങ്കിലും എന്തായാലും ക്യാപ്റ്റനാവണമെന്നും രണ്ടുപേരും നന്നായി കളിക്കണമെന്നും ദില്‍ഷ പറഞ്ഞു. നന്നായി ഗെയിം കളിക്കുമെന്ന് റോബിനും ബ്ലെസ്‍ലിയും പറഞ്ഞു.
ALSO READ : ജഗതിയുടെ കോമഡിക്ക് റീല്‍സ് വീഡിയോയുമായി ഭാവന
രസകരമായ ഒരു ടാസ്ക് ആണ് ബിഗ് ബോസ് ഇത്തവണ നല്‍കിയത്. ക്യാപ്റ്റനാവാന്‍ മത്സരിക്കുന്ന ഓരോ മത്സരാര്‍ഥികളെയും മൂന്ന് മത്സരാര്‍ഥികള്‍ വീതം പിന്തുണയ്ക്കേണ്ടിയിരുന്നു. പിന്നാലെ ഓരോ നിറങ്ങളിലെ സ്റ്റിക്കി നോട്ടുകള്‍ ഓരോ മത്സരാര്‍ഥികള്‍ക്കും നല്‍കി. മത്സരാര്‍ഥികള്‍ക്ക് തൊട്ടുമുന്നില്‍ ഒരു വലിയ ബോര്‍ഡും അകലത്തായി മൂന്ന് മേശകളും വച്ചിരുന്നു. ഓരോ മത്സരാര്‍ഥിയെയും പിന്തുണയ്ക്കുന്നവര്‍ തങ്ങള്‍ പിന്തുണയ്ക്കുന്ന മത്സരാര്‍ഥിയുടെ പേര് സ്റ്റിക്കി നോട്ടില്‍ എഴുതിയ ശേഷം ബോര്‍ഡില്‍ ഒട്ടിക്കാനായി അവരുടെ കൈയില്‍ കൊണ്ട് കൊടുക്കുകയാണ് വേണ്ടിയിരുന്നത്. രണ്ടാമത്തെ ബസര്‍ കേള്‍ക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് ആരുടെ നിറത്തിലുള്ള നോട്ടുകള്‍ ആണോ അവരാവും വിജയിയെന്ന് ബിഗ് ബോസ് പറഞ്ഞിരുന്നു.
ALSO READ : കെജിഎഫ് സംവിധായകനും നിര്‍മ്മാതാവും വീണ്ടും; 'ബഗീര' തുടങ്ങി
ബ്ലെസ്‍ലിക്ക് മഞ്ഞ നിറമാണ് ലഭിച്ചിരുന്നത്. റിയാസിന് പിങ്കും റോബിന് ഓറഞ്ചും ലഭിച്ചു. ഏറെനേരം നീണ്ട മത്സത്തിനു ശേഷം വിധി പറയാന്‍ ജഡ്‍ജ് ആയ സുചിത്ര ബുദ്ധിമുട്ടി. തന്‍റെ നിറമാണ് മുന്നില്‍ നില്‍ക്കുന്നതെന്ന് സ്ഥാപിച്ചെടുക്കാന്‍ ഏറ്റവുമധികം ശ്രമിച്ചത് റിയാസ് ആണ്. മത്സരം തര്‍ക്കത്തിലേക്ക് നീണ്ടതോടെ നോട്ടുകള്‍ എണ്ണിനോക്കാമോയെന്ന് ബിഗ് ബോസിനോട് സുചിത്ര ചോദിച്ചെങ്കിലും അത് വേണ്ടെന്നായിരുന്നു മറുപടി. വിധികര്‍ത്താവിന് ഏറ്റവുമധികം കാണാനാവുന്ന നിറം ഏതെന്ന് പറഞ്ഞാല്‍ മതിയെന്നും ബിഗ് ബോസ് പറഞ്ഞു. തുടര്‍ന്ന് ബ്ലെസ്‍ലിയെ സുചിത്ര വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.