"അത് വലിയൊരു ചെയ്ഞ്ച് ആയിരുന്നു എന്‍റെ ജീവിതത്തില്‍"
ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ (Bigg Boss 4) ഏറ്റവും ആവേശകരമായ എപ്പിസോഡുകളില്‍ ഒന്നാണ് ഇന്നത്തേത്. സീസണ്‍ അവസാനിക്കാന്‍ രണ്ട് ദിനങ്ങള്‍ മാത്രം ശേഷിക്കെ ഇതുവരെ പുറത്തായ മത്സരാര്‍ഥികളെ പല ബാച്ചുകളായി ഹൌസിലേക്ക് തിരികെ എത്തിച്ചുകൊണ്ടിരിക്കുകയാണ് ബിഗ് ബോസ്. ഇതില്‍ ആദ്യമെത്തിയത് ശാലിനി നായര്‍, ജാനകി സുധീര്‍, മണികണ്ഠന്‍ എന്നിവര്‍ ആയിരുന്നു. അവിടെയുള്ള ഫൈനലിസ്റ്റുകളായ ആറ് മത്സരാര്‍ഥികളെ സംബന്ധിച്ച് ഇത് വലിയ സര്‍പ്രൈസും ഏറെ ആഹ്ലാദകരവുമായിരുന്നു. ഫിനാലെ ദിനങ്ങളിലേക്ക് അടുക്കവെ കഴിഞ്ഞ വാരങ്ങളില്‍ അവര്‍ അനുഭവിച്ച മാനസിക സമ്മര്‍ദ്ദത്തെയൊക്കെ അലിയിച്ചുകളയാന്‍ തക്ക ശക്തി ഈ നിമിഷങ്ങള്‍ക്കുണ്ട്. രണ്ടാമതായി ഹൌസിലേക്ക് എത്തിയ ബാച്ചും മൂന്നു പേരുടേത് ആയിരുന്നു. നവീന്‍ അറയ്ക്കല്‍, അശ്വിന്‍ വിജയ്, നിമിഷ എന്നിവരായിരുന്നു അവര്‍. ഇവരെല്ലാം തന്നെ ബിഗ് ബോസിനു ശേഷം തങ്ങളുടെ ജീവിതത്തിലുണ്ടായ വ്യത്യാസങ്ങളെക്കുറിച്ചും സന്തോഷങ്ങളെക്കുറിച്ചും എല്ലാവരോടുമായി പറഞ്ഞു. അശ്വിന്‍ ആണ് ഇതിന് തുടക്കമിട്ടത്. വലിയൊരു സന്തോഷമാണ് അശ്വിന് പങ്കുവെക്കാന്‍ ഉണ്ടായിരുന്നതും.
മാനസികാസ്വാസ്ഥ്യമുണ്ടായിരുന്ന അമ്മ തന്നെ തിരിച്ചറിഞ്ഞു എന്നതായിരുന്നു അത്. 24 വര്‍ഷങ്ങള്‍ക്കു ശേഷം എന്‍റെ അമ്മ എന്നെ തിരിച്ചറിഞ്ഞു. മോനേന്ന് വിളിച്ചു. അത് വലിയൊരു ചെയ്ഞ്ച് ആയിരുന്നു എന്‍റെ ജീവിതത്തില്‍. ഇപ്പോള്‍ അമ്മ മോനേന്ന് വിളിക്കുന്നുണ്ട്. എന്നെ അറിയാം. എന്‍റെ ശബ്ദം അറിയാം. സംസാരിക്കുന്നുണ്ട്. ആ വീഡിയോയൊക്കെ പുറത്ത് വൈറല്‍ ആണ്. ബിഗ് ബോസ് നന്ദി. നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥന. എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം, ചുരുങ്ങിയ വാക്കുകളില്‍ അശ്വിന്‍ തന്‍റെ വിലപ്പെട്ട സന്തോഷം പങ്കുവച്ചു.
അമ്മ ഇപ്പോള്‍ എവിടെയാണുള്ളതെന്ന് ലക്ഷ്മിപ്രിയയാണ് അശ്വിനോട് ചോദിച്ചത്. ഇപ്പോഴും അനാഥാലയത്തില്‍ തന്നെയാണെന്നും എന്നാല്‍ തന്നെ മനസിലാക്കുന്നുണ്ടെന്ന് അശ്വിന്‍ പറഞ്ഞു.