Bigg Boss : 'മാലയോഗ'ത്തില്‍ സൂരജ് തേലക്കാടിനും ദില്‍ഷയ്‍ക്കും രാജയോഗം, ബിഗ് ബോസില്‍ വൻ തിരിച്ചുവരവ്

By Web Team  |  First Published Apr 5, 2022, 12:01 AM IST

ബിഗ് ബോസില്‍ ഇന്നത്തെ 'മാലയോഗം' മത്സര വിജയികള്‍ (Bigg Boss).


ബിഗ് ബോസില്‍ ഇന്നത്തെ ഡെയ്‍ലി ടാസ്‍ക് 'മാലയോഗം' ആയിരുന്നു. ഡെയ്‍സിയായിരിക്കും വിധികര്‍ത്താവ് എന്ന് ബിഗ് ബോസ് ആദ്യമേ അറിയിച്ചു. ബാക്കിയുള്ള 15 പേരില്‍ നിന്ന് മൂന്ന് പേര്‍ വീതമുള്ള അഞ്ച് ടീമിനെ തിരഞ്ഞെടുക്കാനും ആവശ്യപ്പെട്ടു. അതിനു ശേഷം എന്തൊക്കെയാണ് മത്സര നിയമമെന്നും ബിഗ് ബോസ് വ്യക്തമാക്കി(Bigg Boss).

ഒരു ടീമിനെ ഒരു പൂമാല വിധികര്‍ത്താവ് ആദ്യം ഏല്‍പ്പിക്കണം. ബസര്‍ ശബ്‍ദം കേള്‍ക്കുമ്പോള്‍  മറ്റൊരു ടീമിലെ ഏതെങ്കിലും ഒരാളുടെ ശരീരഭാഗത്ത് പൂമാല തങ്ങിനിര്‍ത്തിപ്പിക്കാൻ ശ്രമിക്കണം. രണ്ടാമത്തെ ബസര്‍ കേള്‍ക്കുമ്പോള്‍ ആരുടെ ശരീരഭാഗത്താണോ പൂമാല തങ്ങിനില്‍ക്കും വിധമുള്ളത് ആ വ്യക്തി ഉള്‍പ്പെടുന്ന ടീം പുറത്താകുകയും ചെയ്യും. അങ്ങനെ ഒരോ ഘട്ടത്തില്‍ ഓരോ ടീം പുറത്താകുകയും ഏറ്റവും ഒടുവില്‍ ബാക്കിയാകുന്ന ടീം വിജയിക്കുകയും ചെയ്യുന്നതായിരുന്നു മത്സര ക്രമം.  എല്ലാവരും വാശിയോടെ ഇത്തവണ മത്സരിച്ചു എന്നതായിരുന്നു ഏറ്റവും വലിയ പ്രത്യേകത. ഓട്ടവും ചാട്ടവും മത്സര ബുദ്ധിയുമൊക്കെ വേണ്ട ഒരു ടാസ്‍കായിരുന്നു ഇത്. വാശിയോടോ ഓരോ ടീമുകളും മത്സരിക്കുന്ന കാഴ്‍ചയായിരുന്നു കണ്ടത്. പൂമാല മത്സരത്തില്‍ ഒടുവില്‍ ജയിച്ചതാകട്ടെ സൂരജ്, ദില്‍ഷ പ്രസന്നൻ, അപര്‍ണ മള്‍ബറി എന്നിവരുടെ ടീമായിരുന്നു.

Latest Videos

കുട്ടി അഖില്‍, ഡോ. റോബിൻ, ജാസ്‍മിൻ എന്നിവരടങ്ങുന്ന ടീമിനെയാണ് മത്സരത്തില്‍ സൂരജിന്റെ ടീം തോല്‍പ്പിച്ചത്. കുട്ടി അഖിലിന്റെ ശരീരത്തില്‍ പൂമാലയുടെ ഭാഗം തങ്ങിനിര്‍ത്തിപ്പിച്ചായിരുന്നു സൂരജിന്റെ ടീം വിജയിച്ചത്. വാശിയേറിയ മത്സരത്തിനൊടുവില്‍ അഖിലിന് വൈദ്യ സഹായം തേടേണ്ടിയും വന്നു. കൈക്ക് ചെറിയ പരുക്കേറ്റുവെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായത്.

ഒതുങ്ങിനില്‍ക്കുന്നു എന്ന് മോഹൻലാല്‍ കഴിഞ്ഞ ദിവസം പറഞ്ഞ ചിലരായിരുന്നു ഇത്തവണ മത്സരത്തില്‍ വിജയിച്ചത് എന്ന പ്രത്യേകതയുമുണ്ട്. സൂരജ് എല്ലാ വിഷയങ്ങളിലും ഇടപെടുന്നില്ല, അഭിപ്രായങ്ങള്‍ പറയുന്നില്ല എന്ന് മോഹൻലാല്‍ ചൂണ്ടിക്കാട്ടിയിരുന്നു. ദില്‍ഷ പ്രസന്നനും സേഫ് സോണിലാണ് നില്‍ക്കുന്നത് എന്നാണ് അഭിപ്രായമെന്ന് മോഹൻലാല്‍ അറിയിച്ചിരുന്നു. എന്നാല്‍ സൂരജ് അടക്കമുള്ളവരുടെ ഗംഭീര തിരിച്ചുവരവായിരിക്കുകയാണ് ഇന്നത്തെ വിജയം.

Read More : കൊമ്പുകോര്‍ത്ത് ജാസ്‍മിനും ഡെയ്‍സിയും, നോമിനേഷൻ ഘട്ടത്തിലും വൻ തര്‍ക്കം

മത്സരാര്‍ഥികള്‍ എല്ലാവരും ജാഗരൂകരായി ആകാംക്ഷയോടെ ഇരിക്കുന്ന സന്ദര്‍ഭമാണ് സാധാരണ നോമിനേഷൻ ഘട്ടം. തന്റെ പേര് ആരെങ്കിലും പറയുമോ എന്ന അങ്കലാപ്പിലായിരിക്കും മത്സരാര്‍ഥികള്‍. താൻ എവിക്ഷൻ പട്ടികയില്‍ ഉള്‍പ്പെടുമോ എന്ന ഭയവും ചിലരിലുണ്ടാകും. ബിഗ് ബോസ് മലയാളം നാലാം സീസണിലെ രണ്ടാമത്തെ എവിക്ഷനുള്ള നോമിനേഷൻ നടക്കുമ്പോള്‍ ഇന്ന് തര്‍ക്കങ്ങള്‍ക്കും സാക്ഷ്യം വഹിച്ചു (Bigg Boss).

സുചിത്ര നോമിനേഷൻ ചെയ്യാൻ പോയിട്ട് കണ്‍ഫെഷൻ മുറിയില്‍ നിന്ന് വൈകിയപ്പോഴായിരുന്നു തര്‍ക്കം. അവര്‍ക്കിപ്പോള്‍ അറിയില്ല മേക്കപ്പ് ഒക്കെ ഇട്ടായിരിക്കും ഇനി വരിക, വേഗം പോയി പറയൂ എന്ന ഡെയ്‍സി സൂചിപ്പിച്ചു. മെയ്‍ക്കപ്പ് ഇടാനാണോ അവര്‍ പോയത്, ബാത്ത‍് റൂമില്‍ പോയതാകും എന്ന് ജാസ്‍മിൻ പറഞ്ഞു. കണ്ണാടിയൊക്കെ നോക്കിയിട്ട് വരുന്ന ഒരിതിണ്ട് പെണ്‍കുട്ടികള്‍ക്ക്, അതാണ് താൻ പറഞ്ഞത് എന്ന് ഡെയ്‍സ് വ്യക്തമാക്കി. കണ്ണാടിയില്‍ നോക്കുന്നതിനെ മേയ്‍ക്കപ്പ് എന്നാണോ പറയുന്നത് എന്ന് ജാസ്‍മിൻ തിരിച്ചുചോദിച്ചു. അതെയെന്ന് ഡെയ്‍സി പറഞ്ഞപ്പോള്‍ ക്യാപ്റ്റൻ നവീൻ ഇടപെടാൻ ശ്രമിച്ചു. നിനക്ക് വേണ്ടി സംസാരിക്കൂവെന്ന് ഡെയ്‍സി ജാസ്‍മിനോട് പറഞ്ഞു. വൈകുന്നതിന് മെയ്‍ക്കപ്പ് ചെയ്യുന്നു എന്നാണോ പറയേണ്ടത് ജാസ്‍മിൻ ചോദിച്ചു. തൊട്ടിത്തരം ആണേലും അത് സംസാരിക്കണം, ഇപ്പോള്‍ പോയി സംസാരിച്ചില്ലെങ്കില്‍ അവര്‍ പെട്ടെന്ന് വരില്ല എന്നും ഡെയ്‍സി പറഞ്ഞു. നോമിനേഷൻ നടക്കുകയാണ് എന്ന് ഡോ റോബിൻ ഓര്‍മിപ്പിച്ചു.

ഒരാള്‍ പറയുന്നത് എന്തിനാണ് ഏറ്റുപിടിക്കുന്നത് എന്ന് ഡെയ്‍സി ജാസ്‍മിനോട് ചോദിച്ചു. അവനവന് വേണ്ടി സംസാരിക്കാൻ നോക്കൂവെന്ന് ഡെയ്‍സി പറഞ്ഞു. ഞാൻ ആര്‍ക്കുവേണ്ടി സംസാരിക്കണമെന്ന് താൻ തീരുമാനിക്കുമെന്ന് ജാസ്‍മിൻ തിരിച്ചുപറഞ്ഞു. ഞാൻ മറ്റുള്ളവരെ പേടിച്ച് ഇരിക്കില്ല എന്നും ഡെയ്‍സി ജാസ്‍മിനോടായി പറഞ്ഞു. നിമിഷയോട് അക്കാര്യം എന്തോ ജാസ്‍മിൻ സംസാരിക്കാൻ ശ്രമിച്ചപ്പോള്‍ ഡെയ്‍സി വീണ്ടും ഇടപെട്ടു.

നിമിഷയുടെ പിഎ ആകാൻ വേണ്ടിയാണോ നീ ഇവിടെ ഇരിക്കുന്നേയെന്ന് ഡെയ്‍സി ചോദിച്ചു. നിമിഷയുടെ പിഎ അല്ല എംഎയും താൻ ആകുമെന്ന് ജാസ്‍മിൻ തിരിച്ചുപറഞ്ഞു. എന്തായാലും ഇവരുടെ തര്‍ക്കം ക്യപ്റ്റൻ ഇടപെട്ട് ഒടുവില്‍ അവസാനിപ്പിക്കുകയായിരുന്നു. നോമിനേഷൻ കഴിഞ്ഞിട്ട് ബാക്കി സംസാരമാകാമെന്ന് ക്യാപ്റ്റൻ നിവിൻ പറഞ്ഞതോടെയാണ് തര്‍ക്കം അവസാനിപ്പിച്ചത്.

click me!