Bigg Boss 4 : 'എലിമിനേറ്റ് ആയാല്‍ ക്യാപ്റ്റന്‍സി കൈമാറും, പക്ഷേ നിമിഷയ്ക്കല്ല'; ജാസ്‍മിന്‍ പറയുന്നു

By Web TeamFirst Published May 7, 2022, 9:31 PM IST
Highlights

കഴിഞ്ഞ വാരത്തിലെ എലിമിനേഷന്‍ ലിസ്റ്റില്‍ ജാസ്‍മിനും ഉള്‍പ്പെട്ടിട്ടുണ്ട്

ബിഗ് ബോസ് മലയാളം സീസണ്‍ 4 (Bigg Boss 4) ആറാം വാരം ഇന്ന് അവസാനിക്കുകയാണ്. 12 മത്സരാര്‍ഥികളുമായി മുന്നോട്ടുപൊയ്ക്കൊണ്ടിരിക്കുന്ന സീസണ്‍ ആവേശകരമായ നിമിഷങ്ങളോടെയാണ് പുരോഗമിക്കുന്നത്. ഗെയ്മുകളിലും ടാസ്കുകളിലുമൊക്കെ വീറോടും വാശിയോടുമാണ് മത്സരാര്‍ഥികള്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നതും. പോയ വാരങ്ങളിലൊക്കെ മത്സരാര്‍ഥികളില്‍ ചിലരെങ്കിലും തണുപ്പന്‍ ഗെയിം ആണ് കളിക്കുന്നതെന്ന് മോഹന്‍ലാല്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വാരം 12 പേരും മികച്ച രീതിയില്‍ പ്രകടനം നടത്തിയെന്ന് ഇന്നത്തെ എപ്പിസോഡില്‍ എത്തിയ ഉടന്‍ തന്നെ അദ്ദേഹം പറഞ്ഞു. ഇന്നലത്തെ ദിവസത്തെ ചില പ്രധാന സംഭവങ്ങള്‍ കാണിച്ച കൂട്ടത്തില്‍ പുതിയ ക്യാപ്റ്റനായ ജാസ്മിന്‍റെ ഒരു പ്രസ്താവനയും ബിഗ് ബോസ് പ്രാധാന്യത്തോടെ കാണിച്ചു.

രസകരമായ ഒരു ക്യാപ്റ്റന്‍സി ടാസ്‍ക് ആയിരുന്നു ഇത്തവണ. വീക്കിലി ടാസ്‍കില്‍ മികച്ച പ്രകടനം നടത്തിയെന്ന് ബിഗ് ബോസ് വിലയിരുത്തിയ ധന്യ, സുചിത്ര, ലക്ഷ്മിപ്രിയ, സൂരജ്, റോണ്‍സണ്‍, ജാസ്‍മിന്‍, നിമിഷ എന്നിവര്‍ക്കാണ് ക്യാപ്റ്റന്‍സി ടാസ്‍കില്‍ പങ്കെടുക്കാന്‍ ബിഗ് ബോസ് അവസരം നല്‍കിയത്. ആക്റ്റിവിറ്റി ഏരിയയില്‍ കൂട്ടമായിരുന്ന് സംസാരിച്ച് എന്തുകൊണ്ട് തനിക്ക് ക്യാപ്റ്റനാവാന്‍ യോഗ്യതയുണ്ടെന്ന് വിശദീകരിക്കുകയാണ് ഓരോ മത്സരാര്‍ഥിയും ചെയ്യേണ്ടിയിരുന്നത്. രണ്ട് ബസറുകള്‍ക്കിടയിലെ ഈ വിശദീകരണങ്ങള്‍ക്കു ശേഷം ഓരോ തവണയും ഏകകണ്ഠമായി ഓരോരുത്തരെ പുറത്താക്കുകയും ചെയ്യണമായിരുന്നു. ഇതുപ്രകാരം ആദ്യം പുറത്തായത് ലക്ഷ്മിപ്രിയയാണ്. പിന്നാലെ സുചിത്ര, ധന്യ, റോണ്‍സണ്‍, സൂരജ് എന്നിവരും പുറത്തായി. നിമിഷയും ജാസ്മിനും തമ്മില്‍ നടന്ന ഫൈനല്‍ റൌണ്ടില്‍ ജാസ്മിന്‍ വിജയിച്ചു. ക്യാപ്റ്റന്‍ സ്ഥാനവും ഒപ്പം നോമിനേഷന്‍ ഫ്രീ കാര്‍ഡും ജാസ്മിന് ലഭിച്ചു.

Latest Videos

എന്നാല്‍ കഴിഞ്ഞ വാരത്തിലെ എലിമിനേഷന്‍ ലിസ്റ്റില്‍ ജാസ്മിനും ഉള്‍പ്പെട്ടിട്ടുണ്ട് എന്നതാണ് ഒരു കൌതുകം. ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ട താന്‍ എലിമിനേറ്റ് ചെയ്യപ്പെട്ടാല്‍ ആരെയാവും പകരം ക്യാപ്റ്റനായി താന്‍ നിര്‍ദേശിക്കുകയെന്നും ജാസ്മിന്‍ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാവരും കരുതുംപോലെ നിമിഷയുടെ പേരല്ല ജാസ്മിന്‍ പറഞ്ഞത്. മറിച്ച് സൂരജിന്‍റെ പേരാണ്. നിമിഷ ഇതിനു മുന്‍പ് ക്യാപ്റ്റന്‍ സ്ഥാനത്ത് ഇരുന്നിട്ടുണ്ട്. എന്നാല്‍ സൂരജ് ഇതുവരെ ക്യാപ്റ്റന്‍ ആയിട്ടില്ല. പോരാത്തതിന് കഴിഞ്ഞ വാരം മികച്ച പ്രകടനാണ് അദ്ദേഹം പുറത്തെടുത്തത്. ക്യാപ്റ്റന്‍സിക്കുവേണ്ടിയുള്ള ടാസ്കില്‍ അടക്കം സൂരജ് നടത്തിയ മികച്ച പ്രകടനം മറ്റു മത്സരാര്‍ഥികള്‍ക്കിടയിലും ചര്‍ച്ചയായിട്ടുണ്ട്.

അതേസമയം ജാസ്മിനൊപ്പം മറ്റ് ആറ് പേര്‍ കൂടി ഈ വാരം എലിമിനേഷന്‍ ലിസ്റ്റില്‍ ഉണ്ട്. റോബിന്‍, ബ്ലെസ്‍ലി, ലക്ഷ്‍മിപ്രിയ, ദില്‍ഷ, റോണ്‍സണ്‍, നിമിഷ എന്നിവരാണ് ആ ആറ് പേര്‍. ഇതില്‍ ആരാണ് ഈ വാരം പുറത്താവുകയെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍.

click me!