Bigg Boss 4 Episode 65 Highlights : ആവേശം വിതറി ആദ്യ ഓപണ്‍ നോമിനേഷന്‍, ഏഴ് പേര്‍ ലിസ്റ്റില്‍

By Web Team  |  First Published May 30, 2022, 10:08 PM IST

ഈ സീസണില്‍ ഇത് ആദ്യം


ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ (Bigg Boss 4) ഇത് ആവേശകരമായ പത്താം വാരം. സുചിത്രയാണ് ഏറ്റവുമൊടുവില്‍ പുറത്തായ മത്സരാര്‍ഥി. ഇതോടെ 11 മത്സരാര്‍ഥികള്‍ മാത്രമാണ് ബിഗ് ബോസ് ഹൌസില്‍ അവശേഷിക്കുന്നത്. ഡയറക്ട് നോമിനേഷന്‍ ആണ് തിങ്കളാഴ്ച എപ്പിസോഡിന്‍റെ പ്രത്യേകത. 

ബിഗ് ബോസില്‍ തിങ്കളാഴ്ചകളിലാണ് എപ്പോഴും എലിമിനേഷനുവേണ്ടിയുള്ള നോമിനേഷനുകള്‍ നടക്കാറ്. തങ്ങള്‍ക്ക് പുറത്താക്കണമെന്ന് ആഗ്രഹമുള്ള രണ്ട് മത്സരാര്‍ഥികളുടെ പേരുകള്‍ കണ്‍ഫെഷന്‍ റൂമിലെത്തി ഓരോ മത്സരാര്‍ഥിയും ബിഗ് ബോസിനോട് പറയുകയാണ് പതിവ്. കൂടുതല്‍ വോട്ടുകള്‍ ലഭിക്കുന്നവരാണ് ആ വാരത്തിലെ എലിമിനേഷന്‍ ലിസ്റ്റിലേക്ക് പോവുക. ഈ മത്സരാര്‍ഥികള്‍ക്കായി പ്രേക്ഷകര്‍ക്ക് വോട്ട് ചെയ്യാം. വാരാന്ത്യത്തില്‍ വോട്ടിംഗ് പൂര്‍ത്തിയായ ശേഷം ഏറ്റവും കുറവ് വോട്ടുകള്‍ ലഭിക്കുന്ന ഒന്നോ അതിലധികമോ മത്സരാര്‍ഥികളാണ് ഷോയില്‍ നിന്ന് പുറത്താവുക.

Latest Videos

കണ്‍ഫെഷന്‍ റൂമില്‍ വച്ച് മറ്റു മത്സരാര്‍ഥികള്‍ അറിയാതെ ബിഗ് ബോസിനോട് മാത്രം നടത്തുന്ന നോമിനേഷനാണ് ഇക്കുറി പരസ്യമായി നടത്തുന്നത്. എല്ലാ സീസണുകളിലും ഉള്ളതാണ് ഓപ്പണ്‍ നോമിനേഷന്‍. ബിഗ് ബോസ് ഹൌസില്‍ മത്സരാര്‍ഥികള്‍ക്കിടയില്‍ വലിയ തോതില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്ന ഒന്നായി മാറാറുണ്ട് ഓപണ്‍ നോമിനേഷനുകള്‍.

റോബിനും റിയാസിനും പങ്കെടുക്കാനാവില്ല

ഓപണ്‍ നോമിനേഷന്‍ ആവേശത്തോടെ ചെയ്യുമായിരുന്ന രണ്ടുപേര്‍ക്ക് അതില്‍ പങ്കെടുക്കാനാവില്ല. റോബിനും റിയാസും ആണത്. ബിഗ് ബോസില്‍ മുന്‍പ് നടത്തിയ നിയമലംഘനത്തിന്‍റെ പേരില്‍ തുടരുന്ന ശിക്ഷ കാരണമാണ് അത്. ഇരുവര്‍ക്കും നോമിനേഷനില്‍ പങ്കെടുക്കാനാവില്ലെങ്കിലും അവരെ മറ്റുള്ളവര്‍ക്ക് നോമിനേറ്റ് ചെയ്യാവുന്നതാണെന്ന് ബിഗ് ബോസ് അറിയിച്ചു.

"ഇതാണോ എന്നെ നോമിനേറ്റ് ചെയ്യാനുള്ള കാരണം"? 

ബ്ലെസ്‍ലിയെയും റിയാസിനെയുമാണ് റോണ്‍സണ്‍ നോമിനേറ്റ് ചെയ്‍തത്. റിയാസിനെ നോമിനേറ്റ് ചെയ്യുന്നതിനുള്ള കാരണമായി പറഞ്ഞത് സംഭാഷണങ്ങള്‍ക്കിടെ പലപ്പോഴും മോശം വാക്കുകള്‍ ഉപയോഗിക്കുന്നു എന്നാണ്. എന്നാല്‍ ഈ നോമിനേഷനെ റിയാസ് ചോദ്യം ചെയ്‍തു. ഈ കാരണത്തിനാണോ എന്നെ നോമിനേറ്റ് ചെയ്യുന്നത് എന്നായിരുന്നു റിയാസിന്‍റെ ചോദ്യം. അവതാരകനായ മോഹന്‍ലാലും ബിഗ് ബോസും പലകുറി മുന്നറിയിപ്പ് നല്‍കിയിട്ടും റിയാസ് അത്തരം വാക്കുകള്‍ ഉപയോഗിക്കുന്നുവെന്ന് റോണ്‍സണ്‍ മറുപടി പറഞ്ഞു..Read More

 

പതിനൊന്നില്‍ ഏഴ് പേരും നോമിനേഷനില്‍

ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ ആദ്യ ഓപണ്‍ നോമിനേഷന് പരിസമാപ്‍തി. ഏവരും പ്രതീക്ഷിച്ചിരുന്നതുപോലെ ബ്ലെസ്‍ലിക്കാണ് ഇത്തവണ ഏറ്റവുമധികം വോട്ടുകള്‍ ലഭിച്ചത്. ആറ് വോട്ടുകളാണ് ബ്ലെസ്‍ലിക്ക് ലഭിച്ചത്. പിന്നാലെ റിയാസ് എത്തി. അഞ്ച് വോട്ടുകളാണ് റിയാസിന് ലഭിച്ചത്. റോബിന് മൂന്ന് വോട്ടുകളും ലഭിച്ചു. ഒരു വോട്ട് വീതം ലഭിച്ചവരെയും ബിഗ് ബോസ് ഇത്തവണ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. റോണ്‍സണ്‍, അഖില്‍, ദില്‍ഷ, വിനയ് എന്നിവരാണ് ഒറ്റ വോട്ടോടെ ലിസ്റ്റില്‍ ഇടംപിടിച്ചത്. അങ്ങനെ ഏഴ് പേരാണ് പത്താം വാരം നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്. ബ്ലെസ്‍ലി, റിയാസ്, റോബിന്‍, റോണ്‍സണ്‍, അഖില്‍, ദില്‍ഷ, വിനയ് എന്നിവര്‍..Read More

'എന്തുകൊണ്ട് വിനയ്, റോണ്‍സണ്‍?' 

വിനയ്, റോണ്‍സണ്‍ എന്നിവരെ താന്‍ നോമിനേറ്റ് ചെയ്യാനുള്ള കാരണം റോബിനോട് വെളിപ്പെടുത്തി ദില്‍ഷ. റോബിനെ നോമിനേറ്റ് ചെയ്യാനുള്ള കാരണം പറയുന്നത് കണ്ടപ്പോള്‍ തനിക്ക് ജാസ്മിന്‍റെ പേര് പറയണമെന്ന് തോന്നിയെങ്കിലും വിനയ്, റോണ്‍സണ്‍ എന്നിവരുടെ പേരുകള്‍ പറയുകയായിരുന്നെന്ന് ദില്‍ഷ പറഞ്ഞു. വീക്ക് ആയ മത്സരാര്‍ഥികളെ ലിസ്റ്റിലേക്ക് എത്തിക്കുക എന്നതായിരുന്നു തന്‍റെ ലക്ഷ്യമെന്നും ദില്‍ഷ പറഞ്ഞു.

'ഇത് ഭയങ്കര തേപ്പ് ആയിപ്പോയി'

നോമിനേഷനില്‍ തന്‍റെ പേര് പറഞ്ഞതില്‍ ദില്‍ഷയോട് അതൃപ്തി പ്രകടിപ്പിച്ച് റോണ്‍സണ്‍. ഇത് ഭയങ്കര തേപ്പ് ആയിപ്പോയി എന്നു പറഞ്ഞാണ് റോണ്‍സണ്‍ തുടങ്ങിയത്. ദില്‍ഷയ്ക്കൊപ്പം ആ സമയത്ത് റോബിനും ഉണ്ടായിരുന്നു. റോബിന്‍ പറഞ്ഞിട്ടാണോ തന്നെ നോമിനേറ്റ് ചെയ്തതെന്ന് റോണ്‍സണ്‍ ചോദിച്ചു. അല്ല, താന്‍ സ്വന്തം ഇഷ്ടപ്രകാരം ചെയ്‍തതാണെന്ന് ദില്‍ഷയും പറഞ്ഞു.

click me!