Bigg Boss : 'ജാസ്‍മിന് പുതിയ ബെസ്റ്റ് ഫ്രണ്ട്', നിമിഷയുടെ വീഡിയോയിൽ റോബിനേയും കണ്ട് അമ്പരന്ന് ആരാധകർ

By Web Team  |  First Published Jun 24, 2022, 4:06 PM IST

നിമിഷ പങ്കുവെച്ച വീഡിയോ കണ്ട് അമ്പരന്ന് ആരാധകര്‍ (Bigg Boss).


വെറും പന്ത്രണ്ട് ദിവസം കൂടി കഴിഞ്ഞാൽ ബി ഗ് ബോസ് (Bigg Boss) സീസൺ നാലിന് പരിസമാപ്‍തിയാവുകയാണ്. ആരാകും ബിഗ് ബോസ് ടൈറ്റിൽ വിന്നർ എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. സോഷ്യൽ മീഡിയയിൽ ആരൊക്കെയാകും ടോപ് ഫൈവിൽ വരികയെന്ന പ്രെഡിക്ഷനുകളും നടക്കുകയാണ്.  എന്നാൽ വീടിന് പുറത്തും ഒരു ബിഗ് ബോസ് വീടുപോലെ കലുഷിതമായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങൾ. റോബിനും ജാസ്മിനും തമ്മിലുള്ള ബിഗ് ബോസ് വീട്ടിലെ വഴക്കുകൾ അവരുടെ ആരാധകരും ഏറ്റെടുത്ത് പുറത്തെത്തിച്ചിരുന്നു. റോബിന് വേണ്ടിയും ജാസ്‍മിന് വേണ്ടിയും സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ യുദ്ധങ്ങളും നടന്നു.

ബിഗ് ബോസ് വീട്ടിൽ നിന്ന് ജാസ്‍മിൻ പുറത്തുവന്നതും റോബിനെ തിരിച്ചെത്തിക്കാൻ ബിഗ് ബോസ് ശ്രമിക്കുന്നു എന്ന് ആരോപിച്ചായിരുന്നു. എന്നാൽ പരസ്‍പരം പോരടിച്ചവരെയാക്കെ നിഷ്‍പ്രഭമാക്കിക്കൊണ്ട്  ഇരുവരും ഒന്നിച്ചെത്തിയ വീഡിയോ ആണ് തരംഗമാകുന്നത്. ബിഗ്ഗ് ബോസ് മലയാളം സീസണ്‍ നാലില്‍ എപ്പോഴും വഴക്കടിച്ചുകൊണ്ടിരുന്ന മൂന്നുപേർ, ജാസ്‍മിനും നിമിഷയും റോബിനുമാണ് ഒരുമിച്ച് വീഡിയോയിൽ.

Latest Videos

 

എല്ലാം ബിഗ് ബോസ് എന്ന ഷോയുടെ ഭാഗമാണെന്ന് പുറത്തുവരുന്ന വീഡിയോകളില്‍ നിന്ന് വ്യക്തമാണ്. ജാസ്‍മിനെ ഇറുക്കി പിടിച്ചും, നിമിഷയ്ക്കും നവീനിനുമെല്ലാം ഒപ്പം നിന്നുമാണ് റോബിന്റെ ലൈവ്. ഇടയ്ക്ക് റോബിൻ കാല് പിടിച്ചെന്നും തന്നെ ഇറുക്കി കൊല്ലാൻ പോകുന്നുവെന്നും ജാസ്‍മിൻ വീഡിയോയിൽ പറയുന്നുണ്ട്. ഇപ്പോൾ ജാസ്മിന്റെ ബെസ്റ്റ് ഫ്രണ്ട് റോബിനാണെന്നും നിമിഷ വീഡിയോയിൽ പറയുന്നു.

ഏഷ്യനെറ്റ് ഷോ സ്റ്റാര്‍ട്ട് മ്യൂസികില്‍ പങ്കെടുക്കാനായി എത്തിയതാണ് നവീനും കുട്ടി അഖിലും അടക്കമുള്ള ബിഗ് ബോസ് താരങ്ങൾ. ഷോയില്‍ പങ്കെടുക്കുന്നതിന് മുമ്പ് ബിഗ് ബോസ് വീട്ടിലെ  സൗഹൃദം പുതുക്കുന്ന വീഡിയോകളും ഫോട്ടോകളും ഫാന്‍സ് ആരാധകരും ഫാൻസ് പേജുകളും ഏറ്റെടുത്തു കഴിഞ്ഞു.

Read More : രാജ്‍കുമാര്‍ റാവുവിന്റെ 'ഹിറ്റ്: ദ ഫസ്റ്റ് കേസ്', ട്രെയിലര്‍

click me!