Bigg Boss : ബിഗ് ബോസില്‍ ഇത്തവണ മത്സരം കടുക്കും, ഈ മൂന്ന് പേരില്‍ ഒരാള്‍ പുറത്താകും

By Web TeamFirst Published Jun 13, 2022, 11:16 PM IST
Highlights

ബിഗ് ബോസില്‍ ഇത്തവണത്തെ എവിക്ഷനുള്ള നോമിനേഷനില്‍ മൂന്ന് പേര്‍ മാത്രം (Bigg Boss).

ബിഗ് ബോസില്‍ ഓരോ തിങ്കളാഴ്‍ചയും പ്രധാനപ്പെട്ട ദിവസമാണ്. ബിഗ് ബോസില്‍ നിന്ന് പുറത്തുപോകേണ്ടവരെ പ്രേക്ഷക വിധിക്കായി മത്സാര്‍ഥികള്‍ തന്നെ തെരഞ്ഞെടുക്കുന്ന ദിവസം. ഇത്തവണ മത്സരം കടുക്കും എന്നതിന്റെ സൂചനയായിട്ടാണ് ബിഗ് ബോസില്‍ നോമിനേഷനില്‍ വന്നവരുടെ പേരുകള്‍ പ്രഖ്യാപിച്ചത്. മൂന്ന് പേര്‍ മാത്രമാണ് പുറത്തുപോകേണ്ടവരുടെ സാധ്യത പട്ടികയില്‍ ഇത്തവണ ഇടംപിടിച്ചിരിക്കുന്നത് (Bigg Boss).

ഈ ബിഗ് ബോസ് ഷോയോട് നീതി പുലര്‍ത്താതെ ഇവിടെ തുടരുന്ന, അര്‍ഹരല്ലെന്ന് നിങ്ങള്‍ക്ക് തോന്നുന്ന രണ്ടുപേരെയാണ് ഓരോരുത്തരും നോമിനേറ്റ് ചെയ്യേണ്ടത് എന്നായിരുന്നു നിര്‍ദ്ദേശം. ക്യാപ്റ്റനായ സൂരജിനെയും നോമിനേഷൻ മുക്തി എന്ന അധികാരം ലഭിച്ച റിയാസിനെയും ആര്‍ക്കും നോമിനേറ്റ് ചെയ്യാൻ സാധിക്കില്ല എന്നും ബിഗ് ബോസ് അറിയിച്ചിരുന്നു.

Latest Videos

നോമിനേഷനുകള്‍ ഇപ്രകാരം

വിനയ് മാധവിനെയാണ് ലക്ഷ്‍മി പ്രിയ ആദ്യം നോമിനേറ്റ് ചെയ്‍തത്. എല്ലാത്തവണയും അദ്ദേഹം ഭക്ഷണ കാര്യത്തെയുമൊക്കെ ആക്ഷേപിച്ച് സംസാരിക്കാറുണ്ട്. അത് കിച്ചണ്‍ നല്ല രീതിയില്‍ നടത്തിക്കൊണ്ടുപോകാൻ ശ്രമിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ തനിക്ക് പലപ്പോഴും ഹേര്‍ട്ട് ചെയ്‍തിട്ടുണ്ട് എന്ന് ലക്ഷ്‍മി പ്രിയ പറഞ്ഞു. ഫേക്ക് ആയ ഒരാള്‍ക്കേ അങ്ങനെ ചെയ്യാൻ പറ്റൂവെന്ന് പറഞ്ഞ് റോണ്‍സണ്‍ വിൻസെന്റിനെയും ലക്ഷ്‍മി പ്രിയ നോമിനേറ്റ് ചെയ്‍തു.

ബ്ലസ്‍ലിയെയാണ് വിനയ് മാധവ് ആദ്യം നോമിനേറ്റ് ചെയ്‍തത്.  ബ്ലസ്‍ലിക്ക് ഈ വിട്ടില്‍ ചെയ്യാൻ പറ്റുന്ന ഒന്നുമില്ല. ഫ്രണ്ടിന്റെ കൂടെ സഞ്ചരിക്കുന്നു എന്ന് അല്ലാതെ ബ്ലസ്‍ലിയുടേതായി നല്ലതോ ചീത്തയായതോ ഒന്നും കുറച്ച് ദിവസങ്ങളായി കാണാൻ സാധിക്കുന്നില്ല എന്ന് വിനയ് മാധവ് പറഞ്ഞു.. രണ്ടാമത്തെ പേര് ധന്യ. ഇത്രയും കാലത്തെ നോമിനേഷൻ പ്രക്രിയയില്‍ ഒരു തവണ മാത്രമാണ് ധന്യ വന്നിട്ടുള്ളത്. ഇത് അവസാന ഘട്ടമാണ്. ഭാഗ്യം മാത്രമല്ല, ഇനി പ്രേക്ഷകരുടെ വിധി കൂടി അറിഞ്ഞിട്ടുവേണം നില്‍ക്കണോ വേണ്ടയോ എന്നത് എന്നും വിനയ് പറഞ്ഞു.

വിനയ് മാധവിനെയാണ് ബ്ലസ്‍ലി ആദ്യം നോമിനേറ്റ് ചെയ്‍തത്. വിനയ് മാധവ് നോമിനേറ്റ് ചെയ്യപ്പെടുന്ന പേരുകളും എടുക്കുന്ന തീരുമാനങ്ങളും ഗൗരവമില്ലാതെ ചെയ്യുന്നതായി ഫീല്‍ ചെയ്‍തിട്ടുണ്ട്. ധന്യയായിരുന്നു രണ്ടാമത്തെ നോമിനേഷൻ.  നോമിനേറ്റ് ചെയ്യപ്പെടുന്ന ആള്‍ക്കാരെ സെലക്റ്റ് ചെയ്യുന്നത് വ്യക്തത ഇല്ലാതെയാണ് എന്ന് ബ്ലസ്‍ലി ചൂണ്ടിക്കാട്ടി. 

ആദ്യത്തെ പേര് റോണ്‍സണ്‍ എന്നാണ് ധന്യ പറഞ്ഞത്.. ഷോയില്‍ ഉണ്ടായിട്ടുള്ള ഒരു പ്രശ്‍നങ്ങളിലും ഒരു അഭിപ്രായവും അറിയിക്കാതെ വളരെ സ്‍മൂത്തായി റോണ്‍സണ്‍ പോകുന്നതായിട്ട് തോന്നിയിട്ടുണ്ട് എന്ന് ധന്യ പറഞ്മഞു..  രണ്ടാമത്തെ വ്യക്തി വിനയ്. എല്ലാവരുടെയടുത്തും ഒരുപോലെ നില്‍ക്കുന്നു എന്ന് തോന്നിക്കുന്നുണ്ടെങ്കിലും ചിലയാളുകളുടെ അടുത്ത് സ്വന്തമായ നിലപാടും അഭിപ്രായങ്ങളും സ്വതന്ത്രമായി പറയാൻ ശ്രമിക്കാത്തതായി കണ്ടിട്ടുണ്ട് എന്നും ധന്യ പറഞ്ഞു.

ഒന്നാമത്തെ പേരായി ധന്യ എന്നാണ് റിയാസ് പറഞ്ഞത്.. ധന്യ വളരെ ആക്റ്റീവാണ് എന്ന് തോന്നുന്നില്ല. അല്ലെങ്കില്‍ ഈ ഷോയ്‍ക്ക് വേണ്ടത് എന്താണോ അത് കൊടുക്കാൻ പറ്റുന്നതായി എനിക്ക് തോന്നുന്നില്ല. എന്തെങ്കിലും ഉറച്ച് നിലപാട് തുറന്നു പറഞ്ഞാലും കുറച്ച് കഴിഞ്ഞ് അത് ക്ലിയറാക്കുകയല്ല, അതിന്റെ ആഴം കുറയ്‍ക്കാൻ ധന്യ ശ്രമിക്കുന്നുണ്ട്. കാരണം നോമിനേഷനില്‍ വരുമോ എന്ന് ധന്യക്ക് പേടിയുണ്ടെന്ന് റിയാസ് പറഞ്ഞു. രണ്ടാമത്തെ പേര് വിനയ്. ടാസ്‍കുകളും ഈ വീട്ടിലെ എക്സിസ്റ്റൻസും വിനയ്‍ക്ക് ഭയങ്കര ബുദ്ധിമുട്ടാകുന്നു. ഈ ഷോയില്‍ യോജിക്കുന്നതാണോ എന്ന് ചോദിച്ചാല്‍ അല്ല എന്ന് താൻ പറയും എന്ന് റിയാസ് വ്യക്തമാക്കി. 

ആദ്യ പേരായി ധന്യ എന്നാണ് റോണ്‍സണും പറഞ്ഞത് . ഒരു നോമിനേഷനിലേ വന്നിട്ടുള്ളൂ, സേഫായിട്ട് പോകുന്ന ഒരു രീതിയില്‍ തോന്നിയിട്ടുണ്ട്.. ഇനി പ്രേക്ഷകരുടെ വിധിഎന്താണ്  എന്നറിയണം എന്നുണ്ട് എന്ന് റോണ്‍സണ്‍ കാരണം പറഞ്ഞു. രണ്ടാമത്തെ പേര് ദില്‍ഷ. ഒരു പ്രത്യേക കാരണംവെച്ച് മാത്രമാണ് ദില്‍ഷ മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് തോന്നുന്നു. അല്ലാതെ വേറെ ക്രിയേറ്റിവായിട്ട് വേറെ കാര്യങ്ങളോ ഇല്ലാത്ത രീതിയില്‍ തനിക്ക് തോന്നിയെന്നും റോണ്‍ പറഞ്ഞു.

ദില്‍ഷ ആദ്യം പറഞ്ഞത് റോണ്‍സണന്റെ പേരാണ്.  ഗെയിം ഓരോന്ന് ഇവിടെ തരുമ്പോഴും ഇവിടെ നമ്മള്‍ വളരെ ബുദ്ധിമുട്ടിയിട്ടാണ് ചെയ്യുന്നത്. പക്ഷേ പല ടാസ്‍കും ചെയ്യാൻ ആള് ഒരു ഇൻടറസ്റ്റും കാണിച്ചില്ല. ധന്യയുടെ പേരാണ് രണ്ടാമത്. ധന്യ പറയണ്ടത് പറയേണ്ട സമയത്ത് പറയാത്തതുപോലെ തോന്നിയിട്ടുണ്ട് എന്നും ദില്‍ഷ വ്യക്തമാക്കി.

ആദ്യത്തെ പേര് വിനയേട്ടന്റെ എന്ന് സൂരജ് പറഞ്ഞു. പുള്ളീടെ അഭിപ്രായങ്ങള്‍ മറ്റുള്ളവരുടെ മാത്രം ആക്കിയിട്ട്, സ്വയം വിലയിരുത്താത്തതുപോലെ തോന്നുന്നുവെന്ന് സൂരജ് പറഞ്ഞ്. രണ്ടാമത് റോണ്‍സണ്‍ ചേട്ടനാണ്. കാര്യങ്ങളില്‍ ഒന്നും ഇടപെടാതെ വളരെ നൈസായിട്ട് മാറിനില്‍ക്കുന്നതുപോലെ തോന്നുണ്ട് എന്നും സൂരജ് കാരണം പറഞ്ഞു.

ഒടുവില്‍ മൂന്ന് പേരാണ് മാത്രമാണ് ബിഗ് ബോസ് നോമിനേഷൻ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. നാല് വോട്ടുകളുമായി റോണ്‍സണ്‍, അഞ്ച് വീതം വോട്ടുകളുമായി വിനയ്, ധന്യ എന്നിവരെയും ഉള്‍പ്പെടുത്തിയാണ് നോമിനേഷൻ പ്രഖ്യാപിച്ചത്.

Read More : 'ഞാൻ നല്ല ഒരു കുട്ടിയായതുകൊണ്ട് ആര്‍ക്കും ഇഷ്‍ടം തോന്നും', ദില്‍ഷയുടെ ഫോണ്‍ കോള്‍

click me!