ഇന്നും ടിക്കറ്റ് ടു ഫിനാലെയുടെ തുടർച്ചയാണ് ഷോയിൽ നടക്കുന്നത്.
മലയാളം ബിഗ് ബോസ്(Bigg Boss) സീസൺ നാല് അവസാനിക്കാൻ ഇനി ഏതാനും നാളുകൾ മാത്രമാണ് ബാക്കി. ഓരോ ദിവസം കഴിയുന്തോറും വാശിയേറിയ മത്സരങ്ങളാണ് മത്സരാർത്ഥികൾ ഷോയിൽ കാഴ്ചവയ്ക്കുന്നത്. ഡയറക്ട് ആയി ഫൈനലിൽ എത്താനുള്ള ടിക്കറ്റ് ടു ഫിനാലെ എന്ന ടാസ്ക്കാണ് ഇപ്പോൾ ഷോയിൽ നടക്കുന്നത്. നിലവിലെ പോയിന്റ് നില അനുസരിച്ച് ദിൽഷയാണ് ടാസ്ക്കുകളിൽ മുന്നിൽ നിൽക്കുന്നത്. ആരാകും ബിഗ് ബോസ് ടൈറ്റില്‍ വിന്നര്‍ ആകുകയെന്ന കാത്തിരിപ്പിലാണ് പ്രേക്ഷകരും. ഇന്നും ടിക്കറ്റ് ടു ഫിനാലെയുടെ തുടർച്ചയാണ് ഷോയിൽ നടക്കുന്നത്.
ടിക്കറ്റ് ടു ഫിനാലെ പത്താം ടാസ്ക്
പൊന്നും കുടം എന്നാണ് ടിക്കറ്റ് ടു ഫിനാലെയിലെ പത്താമത്തെ ടാസ്ക്കിന്റെ പേര്. നേരിട്ട് ഫിനാലെയിലേക്ക് അവസരം ലഭിക്കുന്നതിനുള്ള അവസാനത്തെ ടാസ്ക് ആണ് ഇതെന്നാണ് ബിഗ് ബോസ് നൽകിയ നിർദ്ദേശം. ഗാർഡൻ ഏരിയയിൽ എല്ലാ മത്സരാർത്ഥികൾക്കും സീസോ മാതൃകയിലുള്ള ഓരോ തട്ടുകളും വെള്ളം നിറച്ച കുടങ്ങളും ഉണ്ടായിരിക്കും. മത്സരാർത്ഥികൾ കുടം തട്ടിന്റെ ഒരു ഭാഗത്ത് വച്ച് മറുഭാഗത്ത് ഒരു കാൽ കൊണ്ട് ചവിട്ടി ബാലൻസ് ചെയ്ത് തട്ടി ബാലൻസ് ചെയ്യുക എന്നതാണ് ടാസ്ക്. ഇത്തരത്തില‍്‍ ഏറ്റവും കൂടതൽ സമയം കുടം ബാലൻസ് ചെയ്ത് വയ്ക്കുന്ന വ്യക്തിക്ക് എട്ട് പോയിന്റും ബാക്കിയുള്ളവർക്ക് സമയത്തിന്റെ അടിസ്ഥാനത്തിൽ പോയിന്റുകളും ലഭിക്കും. പിന്നാലെ വാശിയേറിയ മത്സരമാണ് എല്ലാവരും കാഴ്ചവച്ചത്. രണ്ട് മണിക്കൂറുകൾ ഒറ്റക്കാലിൽ നിന്ന് ദിൽഷയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. ലക്ഷ്മി പ്രിയ 18, റിയാസ് 29, സൂരജ് 34, വിനയ് 41, ധന്യ 46, റോൺസൺ 47, ബ്ലെസ്ലി 51, ദിൽഷ 56 എന്നിങ്ങനെയാണ് പോയിന്റ് നില. ഇതിലൂടെ നോമിനേഷൻ മറികടന്ന് ഫിനാലെ വീക്കിലേക്ക് ദിൽഷ എത്തിയെന്ന് ബിഗ് ബോസ് അറിയിക്കുകയും ചെയ്തു.
ഇനി ക്യാപ്റ്റൻസി
കഴിഞ്ഞ ആഴ്ചിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ഈ ആഴ്ചയിലെ ക്യാപ്റ്റനെ തെരഞ്ഞെടുക്കുക എന്നതായിരുന്നു ഷോയിൽ അടുത്തതായി നടന്നത്. പിന്നാലെ ഓരോരുത്തരും മൂന്ന് പേരുകൾ വച്ച് നോമിനേറ്റ് ചെയ്യുകയും ചെയ്തു. റോൺസൺ, ധന്യ, ദിൽഷ എന്നിവരെയാണ് ക്യാപ്റ്റൻസിക്കായി മത്സരാർത്ഥികൾ തെരഞ്ഞെടുത്തത്. ജെല്ലിക്കെട്ട് എന്നാണ് ക്യാപ്റ്റൻസി ടാസ്ക്കിന്റെ പേര്. ഗാർഡൻ ഏരിയയിൽ മൂന്ന് മത്സരാർത്ഥികൾക്കുമായി ജെല്ലി ബോളുകൾ നിറഞ്ഞ ബോക്സുകളും ബോക്സിംഗ് ഗ്ലൗസുളും ഉണ്ട്. ബസർ കേൾക്കുമ്പോൾ ബോക്സിക് ഗ്ലൗസ് ധറിച്ച് ജെല്ലുകൾ എടുത്ത് എതിർവശത്തെ ബോക്സിൽ നിക്ഷേപിക്കുക എന്നതാണ് ടാസ്ക്. ഏറ്റവും കൂടുതൽ ബോക്സ് നിറക്കുന്നത് ആരാണോ അവരാകും ഈ ആഴ്ചയിലെ ക്യാപ്റ്റൻ. പിന്നാലെ വാശിയേറിയ മത്സരമാണ് മൂവരും കാഴ്ചവച്ചത്. ധന്യ ക്യാപ്റ്റനാകുകയും ചെയ്തു.

ജയിലിലേക്ക് പോകുന്നത് ആരൊക്കെ
കഴിഞ്ഞ വാരത്തിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ജയിൽ നോമിനേഷനാണ് അടുത്തതായി നടന്നത്. കഴിഞ്ഞ ആഴ്ച വിനയിയും റിയാസും ലക്ഷ്മിപ്രിയയും തമ്മിലുള്ള പ്രശ്നങ്ങളാണ് എല്ലാവരും എടുത്ത് പറഞ്ഞത്. ഇതിന്റെ പേരിൽ മൂവരും പരസ്പരം വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. പിന്നാലെ നടന്ന വോട്ടെടുപ്പിനൊടുവിൽ ലക്ഷ്മി പ്രിയ, വിനയ് എന്നിവർ ജയിലിലേക്ക് പോകുകയും ചെയ്തു.