ഡയറക്ട് ആയി ഫൈനലിലേക്ക് കയറുന്നത് ആരാകുമെന്ന് അറിയാനുള്ള ടിക്കറ്റ് ടു ഫിനാലെ ടാസ്ക് ആണ് ഇന്ന് നടക്കുന്നത്.
ബിഗ് ബോസ് സീസൺ(Bigg Boss) നാല് അവസാനിക്കാൻ ഇനി ഏതാനും നാളുകൾ മാത്രമാണ് ബാക്കി. അതുകൊണ്ട് തന്നെ പ്രയാസമേറിയ ടാസ്ക്കുകളും ഗെയിമുകളുമാണ് ഇപ്പോൾ ബിഗ് ബോസ് മത്സരാർത്ഥികൾക്ക് നൽകുന്നത്. ഇവയെ വാശിയോടെ തന്നെയാണ് മത്സരാർത്ഥികൾ കൈകാര്യം ചെയ്യുന്നതും. ഡയറക്ട് ആയി ഫൈനലിലേക്ക് കയറുന്നത് ആരാകുമെന്ന് അറിയാനുള്ള ടിക്കറ്റ് ടു ഫിനാലെ ടാസ്ക് ആണ് ഇന്ന് നടക്കുന്നത്. വളരെ വാശിയോടെയാണ് മത്സരാർത്ഥികൾ ടാസ്ക് ചെയ്തത്.
ബിബിയിൽ ഇനി ടിക്കറ്റ് ടു ഫിനാലെ
ഇന്ന് ഷോ തുടങ്ങിയപ്പോൾ തന്നെ ടാസ്ക്കിനായി മത്സരാർത്ഥികളെ ക്ഷണിച്ചിരിക്കുകയാണ് ബിഗ് ബോസ്. ഈ ബിഗ് ബോസ് വീട്ടിൽ നിങ്ങൾ 12-ാം ആഴ്ച എത്തിനിൽക്കുകയാണ്. ഇനി മുന്നോട്ടുള്ള യാത്ര വളരെയധികം പ്രയാസമേറിയതും പ്രതിബന്ധങ്ങൾ നിറഞ്ഞതുമാണ്. അവ തരണം ചെയ്ത് ഫിനാലെ ആഴ്ചയിലേക്ക് നിങ്ങളിൽ ഒരാളെ നേരിട്ടെത്തിക്കുന്ന ടിക്കറ്റ് ടു ഫിനാലെ ഇപ്പോൾ ആരംഭിക്കുകയാണെന്നാണ് ബിഗ് ബോസ് പറഞ്ഞത്. വ്യക്തിഗത പോയിന്റുകൾ പല ടാസ്കുകളിലൂടെ സ്വന്തമാക്കി ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ഒരാൾക്ക് പതിമൂന്നാം ആഴ്ചയിലെ നോമിനേഷൻ മറികടന്ന് ഫിനാലെ ആഴ്ചയിലേക്ക് എത്തുക എന്ന സ്വപ്ന സമാനമായ അവസരം നേടാൻ സാധിക്കും. നിങ്ങളുടെ സഹന ശക്തിയും ക്ഷമയും കായിക ശക്തിയും ഓർമ്മ ശക്തിയും ഏകാഗ്രതയും പരീക്ഷിക്കുന്ന നിരവധി ടാസ്ക്കുകളാണ് ഇനിയുള്ള ദിവസങ്ങളിൽ നേരിടേണ്ടി വരികയെന്നും ബിഗ് ബോസ് അറിയിച്ചു.
Bigg Boss : ബിഗ് ബോസില്‍ ഇത്തവണ മത്സരം കടുക്കും, ഈ മൂന്ന് പേരില്‍ ഒരാള്‍ പുറത്താകും
വാട്ടർ ഫോൾസ്
ടിക്കറ്റ് ടു ഫിനാലെയിലെ ആദ്യ ടാസ്ക് വാട്ടർ ഫോൾസ് എന്നതാണ്. കുടുംബാംഗങ്ങൾ ഓരോരുത്തർക്കുമായി ഗാർഡൻ ഏരിയയിൽ ഓരോ തൂണുകളും അവയിൽ ഓരോന്നിന് മുകളിലും കയറുകൾ കൊണ്ട് ബന്ധിപ്പിച്ച നിലയിൽ വെള്ളം നിറച്ച ബക്കറ്റുകളും ഉണ്ടാകും. മത്സരാർത്ഥികൾ തൂണുകൾക്ക് താഴെയുള്ള പ്രതലത്തിൽ നിന്ന് കയറിലുള്ള ഹാന്റിലിൽ ഇരുകൈകളും നിവർത്തി പിടിച്ചുകൊണ്ട് ബക്കറ്റ് ബാലൻസ് ചെയ്യിക്കുക എന്നതാണ് ടാസ്ക്. ബക്കറ്റിൽ നിന്നും വെള്ളം താഴെ വീഴുകയോ കൈകൾ മടങ്ങുകയോ ഹാന്റിലിൽ നിന്നും കൈ വിടുകയോ ചെയ്താൽ ആ വ്യക്തി ടാസ്കിൽ നിന്നും പുറത്താകുന്നതാണ്. ഇത്തരത്തിൽ ബക്കറ്റ് ബാലൻസ് ചെയ്ത് ഏറ്റവും കൂടുതൽ സമയം നിൽക്കുന്ന വ്യക്തിയായിരിക്കും ടാസ്ക്കിലെ വിജയി. പിന്നാലെ വാശിയേറിയ മത്സരമായിരുന്നു മത്സരാർത്ഥികൾ കാഴ്ചവച്ചത്.
ഇവർ പുറത്ത്
വാട്ടർ ഫോൾസ് എന്ന ടാസ്ക്കിൽ മികച്ച മത്സരമാണ് ഓരോരുത്തരും കാഴ്ച വച്ചത്. ടാസ്ക്കിന്റെ റൂൾ വൈലേറ്റ് ചെയ്തുവെന്ന് പറഞ്ഞ് ബ്ലെസ്ലിയാണ് ആദ്യം പുറത്തായത്. ഏറെ തർക്കത്തിന് ഓടുവിലാണ് ബ്ലെസ്ലി പുറത്തായത്. ദിൽഷയും പുറത്തായി. ഇതിനിടയിൽ മത്സരാർത്ഥികളെ പിന്തിരിപ്പിക്കാൻ റിയാസ് ശ്രമിക്കുന്നുമുണ്ട്. ശേഷം വിനയ്, റോൺസൺ, ലക്ഷ്മി പ്രിയ, സൂരജ്, എന്നിവരാണ് പുറത്തായത്. അവസാനം ശേഷിച്ചത് റിയാസും ധന്യയുമാണ്. പിന്നാലെ നടന്ന പോരാട്ടത്തിനൊടുവിൽ ധന്യ വിജയി ആകുകയും ചെയ്തു. എട്ട് പോയിന്റാണ് ടാസ്ക്കിലൂടെ ലഭിച്ചത്.
റോബിനെ വിടാതെ പിന്തുടർന്ന് റിയാസ്
റോബിൻ പുറത്തായിട്ടും ഡോക്ടറെ വിടാതെ പിടിച്ചിരിക്കുകയാണ് റിയാസ്. ആദ്യം ഷോയിൽ റിയാസ് എത്തിയതു മുതൽ തന്നെ അക്കാര്യം വ്യക്തമായിരുന്നു. ഇന്നിതാ വാട്ടർ ഫോൾസ് എന്ന ടാസ്ക്കിനിടയിലും ദിൽഷയോട് റോബിന്റെ കാര്യം പറഞ്ഞ് തർക്കിക്കുകയാണ് റിയാസ്. വലിയ വലിയ തിമിംഗലത്തിന്റെ അരിക് പിടിച്ച് പോകുന്ന കുഞ്ഞ് മീനാണ് ദിൽഷയെന്ന് റിയാസ് പറയുന്നു. ഇരുപത്തിനാല് മണിക്കൂറൂം തന്റെ പേര് വിളിച്ച് സ്ക്രീൻ സ്പെയ്സ് ഉണ്ടാക്കി തരികയാണെന്നാണ് ദിൽഷ പറയുന്നത്. തനിക്ക് സ്ക്രീൻ സ്പേയ്സിന് ആരുടെയും പേര് ആവശ്യമില്ലെന്നും പത്ത് പാട്ട് പാടിയാൽ മതിയെന്നും റിയാസ് പറയുന്നു. റോബിൻ പോയ ശേഷം ആരെ കയ്യിലെടുക്കട്ടെ എന്ന് നോക്കിയാണ് റിയാസ് നടക്കുന്നതെന്നും ഡോക്ടർ ഇവിടുത്തെ ഹീറോ ആയിരുന്നുവെന്ന് അവന് അറിയാമെന്നുമാണ് ദിൽഷ പറയുന്നു. ഇതിന് ഷെയിം തോന്നുന്നുവെന്നാണ് റിയാസ് പറയുന്നത്. റോബിൻ പറഞ്ഞ നല്ലൊരു കാര്യമോ പ്രവർത്തിയോ പറയാനുണ്ടോ എന്നും റിയാസ് ചോദിക്കുന്നുന്നു. ഹീറോ അല്ല കോമാളിയാണ് റോബിനെന്നും റിയാസ് പറയുന്നു.
ഇനി രണ്ടാമത്തെ ടാസ്ക്
ടിക്കറ്റ് ടു ഫിനാലെയിലെ രണ്ടാമത്തെ ടാസ്ക് ആണ് പിന്നീട് ഷോയിൽ നടന്നത്. ഗാർഡൻ ഏരിയയിൽ രണ്ട് വൃത്തങ്ങൾ ഉണ്ടിയിരിക്കും. മത്സരാർത്ഥികൾക്കായി ഓരോ വടികളും ഉണ്ടായിരിക്കും. ഓരോരുത്തരും തങ്ങളുടെ വലത് വശത്ത് വടി കുത്തിവച്ച് ബസർ കേൾക്കുമ്പോൾ ഇടത് വശത്തെ ആളുകൾക്ക് വടി വിട്ട് കൊടുത്ത് മറ്റൊന്ന് പിടിക്കുക എന്നതാമ് ടാസ്ക്. കൃത്യമായി വടി പിടിക്കുന്നത് ആരാണോ അവരാകും വിജയി. പിന്നാലെ രസകരമായ മത്സരമാണ് നടന്നത്. ആദ്യം തന്നെ റിയാസ് ഔട്ട് ആകുകയും ചെയ്തു. ശേഷം നടന്ന വാശിയേറിയ മത്സരത്തിനൊടുവിൽ റോൺസൺ വിജയിക്കുകയും ചെയ്തു.