Bigg Boss 4 : ബിഗ് ബോസില്‍ മത്സരം കടുക്കുന്നു; ഈ വാരം പുറത്തേക്ക് ആര്?

By Web Team  |  First Published Jun 10, 2022, 10:13 PM IST

റിയാസ് ഒഴിവായതോടെ ആറ് പേരാണ് ഇനി നോമിനേഷനില്‍


ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ (Bigg Boss 4) 11-ാം വാരം അവസാനിക്കാന്‍ ഒരു ദിനം കൂടി. 75 ദിനങ്ങള്‍ പിന്നിട്ട സീസണ്‍ മത്സരാവേശത്തിന്‍റെ ക്ലൈമാക്സിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ അവസാന അഞ്ചില്‍ എത്തുമെന്ന് ഉറപ്പിച്ചിരുന്ന രണ്ട് പ്രധാന മത്സരാര്‍ഥികള്‍ അപ്രതീക്ഷിതമായി പുറത്തുപോയത് കഴിഞ്ഞ വാരമായിരുന്നു. ഡോ. റോബിനും ജാസ്മിനും. അതിന്‍റെ ഞെട്ടല്‍ പ്രേക്ഷകര്‍ക്കും മറ്റു മത്സരാര്‍ഥികള്‍ക്കും ഉണ്ടായെങ്കിലും അത് അധികദിവസങ്ങള്‍ മുന്നോട്ടുപോയില്ല. മത്സരാവേശത്തിന്‍റെ തിരിച്ചുവരവാണ് ഇത്തവണത്തെ വീക്കിലി ടാസ്കിലും കണ്ടത്.

എല്ലാ സീസണുകളിലും മത്സരാര്‍ഥികള്‍ക്കിടയില്‍ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കാറുള്ള കോള്‍ സെന്‍റര്‍ ടാസ്ക് ആണ് ബിഗ് ബോസ് ഈ വാരം വീക്കിലി ടാസ്ക് ആയി നല്‍കിയത്. പലരുടെയും പ്രകടനം ശ്രദ്ധിക്കപ്പെട്ടെങ്കിലും ഏറ്റവുമധികം കൈയടി നേടിയത് റിയാസ് സലിം ആയിരുന്നു. ഫലം ഇത്തവണത്തെ നോമിനേഷനില്‍ നിന്ന് റിയാസിന് മോചനം ലഭിച്ചു. റിയാസ് പോയതോടെ ആറ് പേരാണ് നോമിനേഷന്‍ ലിസ്റ്റില്‍ അവശേഷിക്കുന്നത്. സൂരജ്, റോണ്‍സണ്‍, വിനയ്, ലക്ഷ്മിപ്രിയ, ബ്ലെസ്‍ലി, അഖില്‍ എന്നിവരാണ് അത്. ഇതില്‍ ആരാവും പുറത്തുപോവുകയെന്ന് വരും ദിനങ്ങളില്‍ അറിയാം. 

Latest Videos

'ഞാന്‍ പോയാല്‍ ദില്‍ഷയുടെ ഗെയിം നന്നാവും'

ഈയാഴ്ച താന്‍ പുറത്താവുമെന്നാണ് പ്രതീക്ഷയെന്ന് ബ്ലെസ്‍ലി. താന്‍ പോയാല്‍ ദില്‍ഷയ്ക്ക് കുറേക്കൂടി നന്നായി ഗെയിം കളിക്കാനാവുമെന്നാണ് കരുതുന്നതെന്നും. ഈയാഴ്ച ഞാന്‍ ഇവിടെനിന്ന് പോയാല്‍ ദില്‍ഷയ്ക്ക് കുറേക്കൂടി നന്നായി കളിക്കാനാവുമെന്ന് കരുതുന്നു. ഞാനും അവളും ഒരേ ഗെയിം ആണ് കളിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് ഞാന്‍ ഒരിക്കലും റിയാസിനെ എടുക്കാത്തത്. അത് അവളുടെ ഗെയിം ആണ്. അല്ലെങ്കില്‍ എനിക്ക് റിയാസിനെ ചുമ്മാ ചൊറിഞ്ഞൂടേ? എനിക്കതിന് താല്‍പര്യമില്ല, ബ്ലെസ്‍ലി ധന്യയോട് പറഞ്ഞു.

മൂന്ന് ആഴ്ചകള്‍ക്കപ്പുറം ഫിനാലെ

സീസണ്‍ ഫിനാലെ അടുത്തിരിക്കുന്ന വിവരം മത്സരാര്‍ഥികളെ ഓര്‍മ്മിപ്പിച്ച് ബിഗ് ബോസ്. ക്യാപ്റ്റന്‍സി ടാസ്കിലേക്ക് മൂന്നുപേരെ എല്ലാവരും ചേര്‍ന്ന് തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെടുന്നതിനു മുന്‍പാണ് ബിഗ് ബോസ് ഇക്കാര്യം ഓര്‍മ്മപ്പെടുത്തിയത്. അതുകൊണ്ടുതന്നെ നോമിനേഷന്‍ മുക്തി ലഭിക്കുന്ന ക്യാപ്റ്റന്‍ സ്ഥാനം മത്സരാര്‍ഥികളെ സംബന്ധിച്ച് ഏറെ പ്രധാനമാണെന്നും ബിഗ് ബോസ് പറഞ്ഞു.

'റിയാസ് അങ്ങനെ പറയരുതായിരുന്നു'

ദില്‍ഷയോട് വഴക്കിട്ട സമയത്ത് റിയാസ് നടത്തിയ ഒരു ഭാഷാപ്രയോഗം മോശമായിപ്പോയെന്ന് ലക്ഷ്മിപ്രിയ. ധന്യയും ദില്‍ഷയും ഇതിനെ പിന്തുണയ്ക്കുകയും ചെയ്‍തു. ക്യാപ്റ്റന്‍സി ടാസ്കിലേക്ക് ആളുകളെ നോമിനേറ്റ് ചെയ്യുന്ന സമയത്താണ് ലക്ഷ്മിപ്രിയ ഇത് പറഞ്ഞത്. എന്താണ് താന്‍ പറഞ്ഞതെന്ന് ചോദിച്ച റിയാസിനോട് അത് വീണ്ടും പറയാന്‍ സാധിക്കില്ലെന്നായിരുന്നു ലക്ഷ്മിപ്രിയയുടെ മറുപടി.

ക്യാപ്റ്റന്‍സി ടാസ്‍കിലേക്ക് ഈ മൂന്നുപേര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ 12-ാം വാരത്തിലെ ക്യാപ്റ്റനെ തെരഞ്ഞെടുക്കാനുള്ള ടാസ്കിലേക്ക് മൂന്നുപേരെ തെരഞ്ഞെടുത്തു. ഈ വാരത്തിലെ കോള്‍ സെന്‍റര്‍ വീക്കിലി ടാസ്കില്‍ വിജയിച്ച ടീമില്‍ നിന്ന് ഏറ്റവും മികച്ച പ്രകടനം നടത്തിയ മൂന്നുപേരെ എല്ലാവരും ചേര്‍ന്ന് തെരഞ്ഞെടുക്കാനായിരുന്നു നിര്‍ദേശം. ഇതുപ്രകാരം ഏറ്റവുമധികം വോട്ടുകള്‍ ലഭിച്ചത് റിയാസ്, വിനയ്, അഖില്‍ എന്നിവര്‍ക്കാണ്.

അഖിലിന് ക്യാപ്റ്റന്‍സിയില്‍ ഹാട്രിക്ക്

ബിഗ് ബോസ് മലയാളം സീസണ്‍ 4 പന്ത്രണ്ടാം വാരത്തിലെ ക്യാപ്റ്റനായി അഖിലിനെ തെരഞ്ഞെടുത്തു. ഈ സീസണിലെ ഏറ്റവും കടുപ്പമേറിയ ടാസ്കുകളില്‍ ഒന്നായിരുന്നു ഇത്തവണ. വിനയ്, റിയാസ് എന്നിവരെ പിന്നിലാക്കിയാണ് അഖില്‍ ഒന്നാമതെത്തിയത്. ഇത് മൂന്നാം തവണയാണ് അഖില്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തുന്നത്.

click me!