Bigg Boss Episode 73 Highlights : ബിഗ് ബോസില്‍ 'ഹലോ മൈ ഡിയര്‍ റോംഗ് നമ്പര്‍', വീക്ക്‍ലി ടാസ്‍കിന് തുടക്കമായി

By Web Team  |  First Published Jun 7, 2022, 8:52 PM IST

ബിഗ് ബോസില്‍ പുതിയ വീക്ക്‍ലി ടാസ്‍കിന്  തുടക്കമായി (Bigg Boss).


ബിഗ് ബോസിന്റെ ആകര്‍ഷണങ്ങളില്‍ ഒന്നാണ് വീക്ക്‍ലി ടാസ്‍ക്. വീക്ക്‍ലി ടാസ്‍കിന്റെ അടിസ്ഥാനത്തിലാണ് ഓരോ ആഴ്‍ചയിലുമുള്ള ലക്ഷ്വറി ബജറ്റും ക്യാപ്റ്റനാകാനുള്ള മത്സരത്തിനുള്ളവരെ തെരഞ്ഞെടുക്കുന്നതും. അതുകൊണ്ടു തന്നെ ഓരോ മത്സരാര്‍ഥികള്‍ക്കും അത്രമേല്‍ പ്രധാനമാണ് വീക്ക്‍ലി ടാസ്‍ക്. ഈ ആഴ്‍ചത്തെ വീക്ക്‍ലി ടാസ്‍കിന് ഇന്നത്തെ എപ്പിസോഡില്‍ തുടക്കമായി (Bigg Boss).

വീക്ക്‍ലി ടാസ്‍ക് ഇങ്ങനെ

Latest Videos

പുതിയ വീക്ക്‍ലി ടാസ്‍കിനെ കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ റിയാസാണ് ബിഗ് ബോസിന്റെ ആവശ്യപ്രകാരം വായിച്ചത്. ഹലോ മൈ ഡിയില്‍ റോംഗ് നമ്പര്‍ എന്നതാണ് ടാസ്‍കിന്റെ പേര്. വാക് ചാതുര്യവും മനോധൈര്യവും അങ്ങേയറ്റം വേണ്ട ഒരു കോള്‍ സെന്റര്‍ അന്തരീക്ഷം നിങ്ങള്‍ക്കായി ഒരുക്കുകയാണ് ബിഗ് ബോസ് ഇപ്പോള്‍ ഈ വീക്ക്‍ലി ടാസ്‍കിലൂടെ. കോള്‍ സെന്റര്‍ ജീവനക്കാരുടെ ടീം, കോള്‍ ചെയ്യുന്നവരുടെ ടീം എന്നിങ്ങനെ രണ്ട് ടീമുകളായി തിരിഞ്ഞാണ് കുടുംബാംഗങ്ങള്‍ ഈ ടാസ്‍കില്‍ മത്സരിക്കേണ്ടത്.  ഓരോ തവണയും ബസര്‍ കേള്‍ക്കുമ്പോള്‍ കോള്‍ ചെയ്യുന്നവര്‍ക്ക് ബിഗ് ബോസ് വീട്ടിലെ വിവാദ വിഷയങ്ങള്‍, ഓരോരുത്തരും എടുത്ത നിലപാടുകള്‍,  പലരുടെയും പെരുമാറ്റങ്ങളിലെ അപാകതകള്‍,  അഭിപ്രായ ഭിന്നതകള്‍ തുടങ്ങി ഈ ബിഗ് ബോസ് വീട്ടിലെ ഏത് വിഷയങ്ങളെ കുറിച്ചും സംസാരിക്കാനും തെറ്റുകളും കുറവുകളും തുറന്നുകാട്ടി ചോദ്യങ്ങളും ആരോപണങ്ങളും ഉന്നയിക്കാനുമായി കോള്‍ സെന്റര്‍ ജീവനക്കാരെ ബന്ധപ്പെടാം.  ഒരു കോള്‍ സെന്ററിന്റെ അച്ചടക്കത്തോടെ ഉപഭോക്താക്കള്‍ക്ക് തൃപ്‍തികരമായി മറുപടികള്‍ നല്‍കുകയും സംസാരിച്ച് തീരുന്നതിനു മുമ്പ് കോള്‍ കട്ട് ചെയ്യാതിരിക്കുകയുമാണ് ജീവനക്കാരുടെ ഉത്തരവാദിത്തം. അതില്‍ അവര്‍ പരാജയപ്പെട്ടാല്‍ വിളിക്കുന്ന ടീമിന് ഒരു പോയന്റ് ലഭിക്കുന്നതാണ്. അതിന് വിളിക്കുന്നവര്‍ക്ക് സാധിച്ചില്ലെങ്കില്‍ കോള്‍ സെന്റര്‍ ടീമിന് ഒരു പോയന്റ് ലഭിക്കുന്നതാണ്. വിജയിക്കുന്ന ടീമിലെ മികച്ച പ്രകടനം നടത്തിയ ഒരാള്‍ക്ക് നോമിനേഷനില്‍ നിന്ന് മുക്തിയും വിജയിക്കുന്ന ടീമിന് മാത്രം ലക്ഷ്വറി പോയന്റും ലഭിക്കുന്നതാണ് വീക്ക്‍ലി ടാസ്‍കെന്നും ബിഗ് ബോസ് വ്യക്തമാക്കുന്നതായി റിയാസ് അറിയിച്ചു. 

മാഡം എന്ന് വിളിച്ചതില്‍ കലഹിച്ച് ലക്ഷ്‍മി പ്രിയ

ആദ്യം ലക്ഷ്‍മി പ്രിയയായിരുന്നു ഫോണ്‍ വിളിച്ചത്. അറ്റൻഡ് ചെയ്‍തത്. റിയാസും. മാഡം എന്ന് വിളിച്ച് സംസാരിച്ചതിനെ ചൊല്ലി ലക്ഷ്‍മിപ്രിയ ആദ്യമേ തര്‍ക്കം തുടങ്ങി. താൻ ഹലോ പോലും പറയുന്നതിന് മുന്നേ സ്‍ത്രീ ആണോ പുരുഷനാണോ എന്ന് തീരുമാനിക്കുന്നത് എങ്ങനെ എന്നായിരുന്നു ലക്ഷ്‍മി പ്രിയയുടെ ചോദ്യം. 
ശബ്‍ദം കേട്ടുപോലും ഒരാള്‍ പുരുഷനാണോ സ്‍ത്രീ ആണോ എന്ന് തിരിച്ചറിയാൻ ശ്രമിക്കുന്നത് എന്ന് വിശ്വസിക്കുന്ന ആളാണ് താൻ എന്ന് റിയാസ് മറുപടി പറഞ്ഞു.

കുലസ്‍ത്രീയെ ചൊല്ലി തര്‍ക്കം

കുല സ്‍ത്രീ എന്ന് വെച്ചാല്‍ എന്താണ് എന്നാണ് താങ്കള്‍ ധരിച്ചുവച്ചിരിക്കുന്നത് എന്നായിരുന്നു റിയാസിനോടായി ലക്ഷ്‍മി പ്രിയയുടെ ചോദ്യം. പണ്ട് കുലങ്ങളില്‍ മാത്രം ഒതുങ്ങിക്കൂടിയിരുന്ന സ്‍ത്രീകള്‍. വീട്ടിലെ കാര്യങ്ങള്‍ മാത്രം ചുമതലയാക്കി പുരുഷൻമാര്‍ അടുക്കളയില്‍ ചങ്ങലയ്‍ക്കിട്ടിരുന്ന സ്‍ത്രീകള്‍ എന്ന് റിയാസ് പറഞ്ഞപ്പോള്‍ ലക്ഷ്‍മി പ്രിയ ഇടപെട്ടു.  എക്സ്ക്യൂസ് മീ മിസ്റ്റര്‍  റിയാസ്, ബുദ്ധിയെന്ന് പറഞ്ഞിട്ട് തനിക്ക് പത്ത് പൈസയുടെ വിവരമില്ലല്ലോടോ. ചുമ്മാതല്ല ലക്ഷ്‍മി പ്രിയ എന്ന മറ്റൊരു വ്യക്തി താങ്കളെ എപ്പോഴും കുട്ടി കുട്ടി എന്ന് വിളിക്കുന്നത്.  എല്‍കെജി കുട്ടികള്‍ക്കുപോലുള്ള സ്റ്റാൻഡേര്‍ഡ് ഇല്ലാതെയാണ് താങ്കള്‍ പെരുമാറുന്നത് എന്ന് ലക്ഷ്‍മി പ്രിയ പറഞ്ഞു.

'റിയാസ് പ്രകോപിതനായി', ഫോണ്‍ കട്ട് ചെയ്‍ത്  ലക്ഷ്‍മി പ്രിയ, 

ലക്ഷ്‍മി പ്രിയ കുട്ടി എന്ന് വിളിച്ച് റിയാസിനെ പരിഹസിക്കാൻ പലതവണ ശ്രമിച്ചു. എന്നെ കുട്ടി എന്ന് വിളിച്ചാല്‍ നിങ്ങളെ കിഴവി എന്ന് വിളിക്കേണ്ടെ എന്ന് റിയാസ് തിരിച്ചു ചോദിക്കുകയും ചെയ്‍തു. റിയാസ് പ്രകോപിതനായെന്ന് ലക്ഷ്‍മി പ്രിയ ചൂണ്ടിക്കാട്ടി.  കുട്ടി എന്ന് വിളിച്ച് കരയുന്നത് പോലെ ശബ്‍ദം കേള്‍പ്പിച്ചപ്പോള്‍ അവിടെ കന്നുകാലികളുണ്ടോയെന്ന് റിയാസ് ചോദിച്ചു. കോള്‍ സെന്റര്‍ ജീവനക്കാരൻ പെരുമാറുന്നത് പോലെയല്ല ചെയ്‍തത്, അതുകൊണ്ട് റിയാസ് ഗെയിമില്‍ തോറ്റെന്ന് പറഞ്ഞ് ലക്ഷ്‍മി പ്രിയ ഫോണ്‍ കട് ചെയ്‍തു. ബസര്‍ ശബ്‍ദം കേട്ടതിന് ശേഷമാണ് റിയാസ് ഫോണ്‍ കട്ട് ചെയ്‍തത്.  റിയാസിന്റെ ടീമിനെ വിജയിയായി ബിഗ് ബോസ് പ്രഖ്യാപിക്കുകയും ചെയ്‍തു. 

കോഫി പൗഡറിനെ ചൊല്ലി ബിഗ് ബോസില്‍ തര്‍ക്കം

ബിഗ് ബോസില്‍ കോഫി പൗഡറിനെ ചൊല്ലി തര്‍ക്കം. ജാസ്‍മിനെ ജന്മദിന സമ്മാനമായി ലഭിച്ച കോഫി പൗഡറാണ് തര്‍ക്കത്തിനിടയാക്കിയത്. ദില്‍ഷയും ബ്ലസ്‍ലിയും ലക്ഷ്‍മി പ്രിയയും ജാസ്‍മിന്റെ കോഫി പൗഡര്‍ ഉപയോഗിക്കരുത് എന്നായിരുന്നു റിയാസിന്റെ ആവശ്യം. എന്നാല്‍ എതിര്‍ത്ത് ദില്‍ഷയടക്കമുള്ളവര്‍ രംഗത്ത് എത്തി . 
ദില്‍ഷയടക്കമുള്ളവര്‍ ജാസ്‍മിനെ ദ്രോഹിച്ചു എന്നായിരുന്നു റിയാസ് പറഞ്ഞുവെച്ചത്. അവരുടെ വ്യക്തിപരമായ കാര്യം ദില്‍ഷ ഉപയോഗിക്കുന്നത് തനിക്ക് ഇഷ്‍ടമില്ല  എന്ന് റിയാസ് പറഞ്ഞു. എന്നാല്‍ ജാസ്‍മിന് താൻ എന്ത് ദ്രോഹമാണ് ചെയ്‍തത് എന്ന് ദില്‍ഷ തിരിച്ചുചോദിച്ചു. തങ്ങള്‍ക്ക് കോഫി തരാറുള്ള ആളായിരുന്നു ജാസ്‍മിൻ എന്ന് ലക്ഷ്‍മി പ്രിയയും ദില്‍ഷയും പറഞ്ഞു. എന്തായാലും ദില്‍ഷയും ലക്ഷ്‍മി പ്രിയയും ബ്ലസ്‍ലിയും അത് തന്റെ മുന്നില്‍ നിന്ന് ഉപയോഗിക്കില്ലെന്ന് റിയാസ് ഉറപ്പിച്ചു പറഞ്ഞു. എങ്കില്‍ എന്തായാലും തങ്ങള്‍ക്ക് കോഫി വേണമെന്ന് ദില്‍ഷ പറഞ്ഞു. ഒടുവില്‍ കോഫി പൗഡറിന്റെ ബോട്ടില്‍ ധന്യ എടുത്ത് മാറ്റിവയ്‍ക്കുകയാണ് ഉണ്ടായത്. 

click me!