Bigg Boss 4 Episode 69 Highlights: ജാസ്മിൻ പുറത്തേക്ക്, റോബിൻ അകത്തേക്കോ? സംഭവ ബഹുലമായി ബി​ഗ് ബോസ്

By Web Team  |  First Published Jun 3, 2022, 9:07 PM IST

ജാസ്മിൻ സ്വയം പുറത്തുപോയതോടെ ഈ സംസാരവും ബി​ഗ് ബോസ് വീട്ടിൽ അലതല്ലുകയാണ്. 


ബി​ഗ് ബോസ് സീസൺ(Bigg Boss) നാലിൽ മുൻപെങ്ങും നടക്കാത്ത സംഭവവികാസങ്ങളാണ് ഓരോ ദിവസവും അരങ്ങോറുന്നത്. റോബിനെ ബി​ഗ് ബോസ് മാറ്റി നിർത്തിയതോടെ ഷോയുടെ ​ഗതി മാറി മറിയുകയായിരുന്നു. ഇന്നിതാ ബി​ഗ് ബോസ് ചരിത്രത്തിൽ ആദ്യമായി ഒരുമത്സരാർത്ഥി വാക്ക് ഔട്ട് നടത്തിയിരിക്കുകയാണ്. ജാസ്മിൻ സ്വയം പുറത്തുപോയതോടെ ഈ സംസാരവും ബി​ഗ് ബോസ് വീട്ടിൽ അലതല്ലുകയാണ്. 

റിയായിസിന് ഉപദേശവുമായി ലക്ഷ്മി പ്രിയ

കഴിഞ്ഞ ദിവസം നടന്ന ജയിൽ ടാസ്ക്കിൽ തോൽവി ഏറ്റുവാങ്ങി ലക്ഷ്മി പ്രിയയും റിയാസുമാണ് ജയിലിലേക്ക് പോയത്. ഇന്നിതാ ജയിലിനകത്ത് വച്ച് ലക്ഷ്മി പ്രിയ റിയാസിനെ ഉപദേശിക്കുന്ന രം​ഗമാണ് എപ്പിസോഡിന്റെ ആദ്യം കാണാൻ സാധിക്കുന്നത്. "നമ്മളും മനുഷ്യന്മാരല്ലേ. നമുക്കും വിഷമങ്ങളും പ്രയാസങ്ങളും ഒക്കെ ഉണ്ടാകും.  ഇനി നമുക്ക് ആകെ കുറച്ച് ദിവസങ്ങളെ ഉള്ളൂ. ഇവിടെ ദൈവം സഹായിച്ച് നിൽക്കുകയാണെങ്കിൽ, നീ നിന്റെ ബുദ്ധി ഉപയോ​ഗിച്ച് കളിക്കണം. ഇമോഷണലായി കളിക്കരുത്. എനിക്ക് നിന്നോട് ഇഷ്ടമുള്ളത് കൊണ്ടോ ഇഷ്ട്ടമില്ലാത്ത് കൊണ്ടോ എന്തോ ആവട്ടെ. കാരണം ഇന്നലെ നീ എന്നെ ജയിൽ നോമിനേറ്റ് ചെയ്തില്ലായിരുന്നുവെങ്കിൽ അമ്മയാണെ സത്യം ഞാൻ നിന്റെ പേര് ഓർത്തിട്ടുപോലും ഉണ്ടായിരുന്നില്ല. അത് നീ ഇമോഷണലായിട്ടാണ് ചെയ്തതെന്ന് എനിക്ക് മനസ്സിലായി. എന്റെ പേര് നീ പറഞ്ഞില്ലെങ്കിലും ഒരു വോട്ടെങ്കിൽ ഒരു വോട്ട് കുറഞ്ഞ് കഴിഞ്ഞിരുന്നുവെങ്കിൽ നിനക്ക് ജയിൽ‌ ടാസ്കിലേക്ക് വരേണ്ടിയിരുന്നില്ല. നീ നന്നായാൽ നിനക്ക് കൊള്ളാം. ഞാൻ പലരോടും പറഞ്ഞിട്ടുള്ളത് പോലെ", എന്നാണ് ലക്ഷ്മി പ്രിയ പറയുന്നത്. അതൊന്നും തനിക്ക് വിഷയമേ അല്ലെന്നാണ് റിയാസ് പറയുന്നത്. നമ്മൾ എല്ലാം മനുഷ്യന്മാരാണ്. ഇമോഷണലായാലും എനിക്ക് ആളുകളെ മനസ്സിലാകുമെന്ന് റിയാസ് പറയുന്നു.

Latest Videos

Bigg Boss 4 : 'നായയോട് പോലും ഉപമിക്കപ്പെട്ട മനുഷ്യൻ': റോബിനെ ഓർത്ത് ലക്ഷ്മി പ്രിയ

അന്ന് എന്താണ് സംഭവിച്ചത്

വീക്കിലി ടാസ്ക്കിനിടയിൽ റിയാസിനെ റോബിൻ മർദ്ദിച്ചുവെന്ന ആരോപണമാണ് ഇപ്പോൾ ബി​ഗ് ബോസിലെ ചർച്ചാ വിഷയം. ഇതിന്റെ പേരിൽ റോബിനെ സീക്രട്ട് റൂമിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇപ്പോഴിതാ നാല് ദിവസത്തിന് ശേഷം വിഷയത്തിൽ ഓരോരുത്തരുടെയും അഭിപ്രായം ആരായുകയാണ് ബി​ഗ് ബോസ്. ആദ്യം ഇക്കാര്യത്തെ പറ്റി സംസാരിച്ചത് സൂരജ് ആണ്. ഭൂരിഭാഗം പേരും റോബിന്‍ തള്ളുന്നത് കണ്ടു എന്നാണ് പറഞ്ഞത്. ഇക്കാര്യം റിയാസും ജാസ്മിനും സമ്മിതിക്കുകയും ചെയ്തു. 'എന്നോട് ഇങ്ങനെ സംസാരിക്കുന്നത് റോബിനെ തിരിച്ചു കൊണ്ടുവരാനാണെങ്കിൽ അത് നിങ്ങളുടെ ഇഷ്ടമാണ്. അതിൽ എനിക്ക് ഒന്നും പറയാനില്ല. പക്ഷേ അവനെ തിരിച്ചു കൊണ്ടുവരികയാണെങ്കിൽ എനിക്കുണ്ടായ മാനനഷ്ടത്തിന് എന്തായിരിക്കും പരിഹാരം. അതൊരു തല്ല് ആയിരുന്നില്ല. അവന്റെ രണ്ട് കയ്യും ഉപയോ​ഗിച്ച് തള്ളിയതാണ്'എന്നാണ് റിയാസ് പറഞ്ഞത് 

അതേസമയം,'മുൻപെ തന്നെ പോകേണ്ട ഒരുത്തനായിരുന്നു റോബിൻ. ഫിസിക്കൽ അസോൾട്ടിന്റെ പേരിൽ റിയാസിനെ പിടിച്ച് തള്ളുകയാണ് ചെയ്തത്. റോബിൻ ചെയ്തത് ശാരീരിക ഉപദ്രവം ആണ്. ഞാൻ റൂം ഫ്രഷ്നർ അടിച്ചത് വലിയ തെറ്റാണ്. എന്നെയും വേണമെങ്കിൽ പുറത്താക്കാം. പക്ഷേ റോബിൻ ചെയ്ത തെറ്റ് തെറ്റല്ലാതാകുന്നില്ല. ഇനി അയാളെ ഈ ഷോയിലേക്ക് കൊണ്ടുവരികയാണെങ്കിൽ ഈ മൈക്ക് ഇവിടെ ഊരി വയ്പ്പിച്ചിട്ട് എന്നെ എവിക്ട് ആക്കണം', എന്നായിരുന്നു ജാസ്മിന്‍റെ നിലപാട്

എനിക്കിവിടെ നിൽക്കാൻ താല്പര്യമില്ല

ആരോ​​ഗ്യപ്രശ്നത്തെ തുടർന്ന് മെഡിക്കൽ റൂമിൽ പോയ ശേഷമാണ് ജാസ്മിനെ ബി​ഗ് ബോസ് കൺഫഷൻ മുറിയിലേക്ക് വിളിപ്പിച്ചത്. "എനിക്കിവിടെ നിൽക്കാൻ താല്പര്യമില്ല. ഒരാളെ ഫിസിക്കൽ അസോൾട്ട് ചെയ്താൽ പോലും കാറി കൂവി ആ ഇരയെ ട്രീറ്റ് ചെയ്യുന്നത് ഞാൻ രണ്ട് ദിവസം കൊണ്ട് കാണുന്നുണ്ട്. അവനെ ഇവിടെ വിശുദ്ധനായ റോബിൻ ആക്കാൻ ശ്രമിക്കുന്നത് കാണാൻ എനിക്ക് പറ്റില്ല. ഞാൻ ശാരീരികമായി തളർന്നു, മാനസികമായി തളർന്നിരിക്കുന്നു, വൈകാരികമായി ക്ഷീണിതയാണ്", എന്ന് അലറുന്ന ജാസ്മിനെയാണ് ഷോയിൽ കാണാൻ സാധിച്ചത്. സ്വന്തമായിട്ട് ഒരു വ്യക്തിത്വവും ഇല്ലാതെ ഒരാൾക്ക് എങ്ങനെ വൃത്തികെട്ട രീതിയിൽ ​ഗെയിം കളിക്കാം, കുത്തിത്തിരിപ്പ് ഉണ്ടാക്കാം, മാനസികമായി തളർത്താം എന്ത് വേണമെങ്കിലും ഷോയിൽ ചെയ്യാം. ഫിസിക്കലി എന്തും ചെയ്യാം ചോദ്യങ്ങൾ ഉയരില്ല. ജീവിതത്തിൽ ഇതുവരെ ഒരാളെയും ഫിസിക്കലി ഞാൻ ഉപദ്രവിച്ചിട്ടില്ല. ഇത് കഴിഞ്ഞിട്ട് എനിക്കൊരു ജീവിതം ഉണ്ട്. ഞാൻ കണ്ട ജീവിതമെന്ന് ജാസ്മിൻ പറയുന്നു. ബി​ഗ് ബോസ് നിങ്ങൾ പറഞ്ഞതെല്ലാം കേട്ടു. നിങ്ങളുടെ തീരുമാനത്തിൽ മാറ്റമില്ലെങ്കിൽ സ്വന്തം ഇഷ്ട്ട പ്രകാരം തിരികെ വീട്ടിൽ പോയി എല്ലാവരോടും യാത്ര പറഞ്ഞ് ബാ​ഗ് പാക്ക് ചെയ്ത് പുറത്തേക്ക് വരാമെന്ന് ബി​ഗ് ബോസ് അറിയിച്ചു. ഇത് അനുസരിച്ച് ജാസ്മിൻ ബി​ഗ് ബോസിൽ നിന്നും പോകാൻ തീരുമാനിക്കുകയായിരുന്നു. 

ശേഷം എല്ലാവരും വന്ന് സംസാരിക്കുന്നുണ്ടെങ്കിലും അത് അനുസരിക്കാനോ കേൾക്കാനോ ജാസ്മിൻ തയ്യാറായില്ല. ഇവിടെ ഉള്ള ആരോടും സംസാരിക്കാൻ‌ താല്പര്യം ഇല്ലെന്നും ജാസ്മിൻ പറഞ്ഞു. ഇതവളുടെ എടുത്ത് ചാട്ടം എന്നാണ് ധന്യ പറയുന്നത്. ദിൽഷ വിവരം അറിഞ്ഞ് ഓടിവന്നെങ്കിലും സംസാരിക്കാൻ ജാസ്മിൻ തയ്യാറായില്ല. അഭിമാനത്തോടെയാണ് താൻ പുറത്തുപോകുന്നതെന്നും ജാസ്മിൻ പറയുന്നു. "എനിക്ക് സെൽഫ് റസ്പെക്ട് എന്നത് കുറച്ച് കൂടുതലാണ്. ഇവിടെ വിജയി ആകണമെന്നൊന്നും എനിക്കില്ലായിരുന്നു. ഞാൻ എന്താണ് എന്നറിഞ്ഞ് എന്നെ ഇഷ്ടപ്പെടുന്നവരുണ്ട്. അതുകൊണ്ട് ഞാൻ പോകുകയാണ്. ഈ ഷോയിൽ മുന്നോട്ട് പോകാൻ ഞാൻ ഒരിക്കലും ആ​ഗ്രഹിക്കുന്നില്ല. ഇങ്ങനെ ഇവിടെ നിന്ന് 75 ലക്ഷത്തിന്റെ വീട് കിട്ടിയിട്ട് എനിക്ക് ഒന്നും നേടാനില്ല. എനിക്ക് തണ്ടും തടിയും ഉണ്ട്. സ്വയം അധ്വാനിച്ച് വീട് വയ്ക്കും. നല്ലൊരു വ്യക്തിത്വം ഉള്ള ആളാണെന്ന് എനിക്ക് തോന്നിയത് ദിൽഷയാണ്", എന്നും ജാസ്മിൻ പറയുന്നു. "അങ്ങാടിയിൽ തോറ്റതിന് അമ്മയോട്" എന്ന് പറഞ്ഞ് പുറത്തേക്കിറങ്ങിയ ജാസ്മിൻ റോബിന്റെ ചെടിയെ എറിഞ്ഞു പൊട്ടിച്ചു. സ്വന്തം ചെടിയും ജാസ്മിൻ എറിഞ്ഞ് പൊട്ടിച്ചു. പിന്നാലെ സ്മോക്കിം​ഗ് ഏരിയയിൽ പോയി പുകവലിച്ച് കൊണ്ടാണ് ജാസ്മിൻ പുറത്തേക്ക് പോയത്. 

കലർപ്പില്ലാതെ നിന്ന മത്സരാർത്ഥി

ജാസ്മിൻ അപ്രതീക്ഷിതമായി ഷോയിൽ നിന്നും പുറത്തു പോയ ചർച്ചയാണ് ഇപ്പോൾ ഷോയിൽ നടക്കുന്നത്. ഇങ്ങനെയാണോ ഇറങ്ങി പോകേണ്ടത് ? എന്നാണ് ധന്യ ചോദിക്കുന്നത്. ഇവിടെ കലർപ്പില്ലാതെ നിന്ന മത്സരാർത്ഥിയാണ് പോയതെന്ന് അഖിൽ പറയുമ്പോൾ, വിജയി ആകാൻ യോ​ഗ്യത ഉണ്ടായിരുന്ന ആളാണെന്നാണ് ജാസ്മിനെ കുറിച്ച് വിനയ് പറഞ്ഞത്. വിഷമം സഹിക്കാനാകാത്ത റിയാസിനെയും ഷോയിൽ കാണാനായി. "റോബിനെ കൊണ്ടുവരുന്നുണ്ടെങ്കിൽ, അതിന് മുന്നെ ജാസ്മിൻ പോയത് നന്നായി. കാരണം ഇവൾ അടി പറ്റിക്കും. അവന് ചെയ്തിട്ട് തിരിച്ചുവരാമെങ്കിൽ എനിക്ക് ചെയ്തൂടെ എന്ന് ചോദിച്ച് തന്നെ പറ്റിക്കും. ഈ ഷോയിൽ ആര് വിജയി ആയാലും. യഥാർത്ഥ വിജയി അവളാണ്"എന്നാണ് അഖിൽ പറയുന്നത്. ബി​ഗ് ബോസ് മലയാളം ചരിത്രത്തിലെ ആദ്യത്തെ വാക്ക് ഔട്ട് എന്ന് വിനയിയും പറയുന്നു. "സിനിമാ സ്റ്റൈലിൽ നെഞ്ചും വരിച്ച് ആണ് പോയത്. അതിന് നെഞ്ചുറപ്പ് വേണം. മൃദുലമായ ഹൃദയത്തെ കവർ ചെയ്യാൻ കാണിക്കുന്ന ദേഷ്യമാണ് പുറത്തേതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷേ അല്ല. ജീവിതത്തിൽ ഒറ്റക്കാവുമ്പോഴുണ്ടാകുന്ന ദൈര്യമാണത്. റോബിൻ വന്നിട്ടിനി എന്തിനാണ്. അവിന്റെ എതിരാളെയല്ലേ ഇറങ്ങി പോയത്", എന്ന് വിനയിയും പറയുന്നു.  

click me!