Bigg Boss 4 എപ്പിസോഡ് 61 ഹൈലൈറ്റ്സ് : പോയിന്‍റ് ടേബിളില്‍ അട്ടിമറി, ക്യാപ്റ്റന്‍സി ടാസ്‍കിലേക്ക് ജാസ്‍മിന്‍

By Web Team  |  First Published May 26, 2022, 10:39 PM IST

ആവേശകരമായ വീക്കിലി ടാസ്‍കിനൊടുവില്‍ ക്യാപ്റ്റന്‍സി ടാസ്‍കിലേക്ക് സൂരജും


ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ (Bigg Boss 4) എട്ടാം വാരം അവസാനിക്കാന്‍ രണ്ട് ദിനങ്ങള്‍ കൂടി. ഉയര്‍ന്നുവരുന്ന മത്സരാവേശം 60 എപ്പിസോഡുകള്‍ പിന്നിടുമ്പോള്‍ പലമടങ്ങായി വര്‍ധിച്ചിട്ടുണ്ട്. ആ ആവേശത്തെ ആളി കത്തിക്കുന്നതായിരുന്നു ഈ വാരത്തിലെ വീക്കിലി ടാസ്‍കും. ബിഗ് ബോസ് എറിഞ്ഞുകൊടുക്കുന്ന നാണയങ്ങള്‍ സ്വന്തമാക്കി, മോഷ്ടിക്കപ്പെടാതെ സൂക്ഷിക്കേണ്ടിയിരുന്ന ടാസ്‍കില്‍ മത്സരാര്‍ഥികളെല്ലാം തന്നെ ആവേശത്തോടെ പങ്കെടുത്തിരുന്നു. എന്നാല്‍ ഫിസിക്കല്‍ ടാസ്കുകളില്‍ സാധാരണ ഉണ്ടാവാറുള്ള തര്‍ക്കങ്ങള്‍ ഇത്തവണയും ഉണ്ടായി. റിയാസ് ആണ് ഇത്തവണ തര്‍ക്കങ്ങളുടെയൊക്കെ കേന്ദ്രമായി പ്രവര്‍ത്തിച്ചത്. 

മറ്റുള്ളവരുടെ കോയിനുകള്‍ മോഷ്ടിക്കരുതെന്ന് ബിഗ് ബോസ് കളിനിയമത്തില്‍ പറഞ്ഞിരുന്നില്ല. കളിയുടെ ഇടവേളയില്‍ ദില്‍ഷയുടെ കോയിനുകള്‍ റിയാസ് മോഷ്ടിച്ചിരുന്നു. റിയാസ് ഇതിന് റോണ്‍സന്‍റെ സഹായവും തേടി. സ്വന്തം കോയിനുകള്‍ മോഷ്ടിക്കപ്പെട്ട കാര്യം മനസിലാക്കിയ ദില്‍ഷ വൈകാതെ അത് റിയാസ് ആവും എടുത്തിരിക്കുകയെന്നും ഊഹിച്ചു. ഇതില്‍ തനിക്കുള്ള എതിര്‍പ്പ് ദില്‍ഷ പരസ്യമായി അറിയിക്കുകയും ചെയ്‍തു. അതേസമയം ഇത്തവണ ജയിലിലെത്തുക ആരാവുമെന്ന കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. അതേസമയം വാരാന്ത്യ എപ്പിസോഡുകള്‍ അടുത്തതും പ്രേക്ഷകരെ ആവേശപ്പെടുത്തുന്നുണ്ട്.

Latest Videos

ഭാഗ്യപ്പന്ത് നേടി സൂരജ്

ബിഗ് ബോസില്‍ വീക്കിലി ടാസ്‍ക് തുടരുകയാണ്. ഇന്നത്തെ ആദ്യ റൌണ്ട് കഴിഞ്ഞപ്പോള്‍ ഭാഗ്യപ്പന്ത് ലഭിച്ചത് സൂരജിനായിരുന്നു. മറ്റൊരു മത്സരാര്‍ഥിയുടെ പകുതി പോയിന്‍റുകള്‍ സ്വന്തമാക്കാനുള്ള അവസരമാണ് സൂരജിന് ലഭിച്ചത്. അതുപ്രകാരം ജാസ്‍മിന്‍റെ പകുതി കോയിനുകള്‍ സൂരജ് നേടിയെടുത്തു. ജാസ്മിന്‍ ഇതില്‍ തനിക്കുള്ള അതൃപ്തി പരസ്യമായിത്തന്നെ പ്രകടിപ്പിച്ചു.

അവസരം നഷ്‍ടമാക്കി സൂരജ്

ഈ റൌണ്ടിനുശേഷം ഏറ്റവുമധികം പോയിന്‍റുകള്‍ നേടി നിന്ന സൂരജിന് ഒരു മത്സരാര്‍ഥിയെ പുറത്താക്കാനായി നിര്‍ദേശിക്കാമെന്ന് ബിഗ് ബോസ് അറിയിച്ചു. എന്നാല്‍ ആരെ പുറത്താക്കണമെന്ന കാര്യത്തില്‍ യഥാസമയം തീരുമാനമെടുക്കാന്‍ സൂരജിന് ആയില്ല. ഫലം ആ അവസരം ബിഗ് ബോസ് തിരിച്ചെടുത്തു. പകരം സുചിത്രയ്ക്ക് ആ അവസരം നല്‍കി. സുചിത്ര റോണ്‍സനെയാണ് പുറത്താക്കിയത്. 

ദില്‍ഷയെ പിന്തുണച്ച് റോണ്‍സണ്‍

പുറത്തായ റോണ്‍സണ്‍ തന്‍റെ പക്കലുള്ള മുഴുവന്‍ കോയിനുകളും ജാസ്മിനാണ് നല്‍കിയത്. എന്നാല്‍ പിന്തുണച്ചത് മറ്റൊരാളെയാണ്. എല്ലാവരുടെയും അപ്പോഴത്തെ പോയിന്‍റ് നില ചോദിച്ചറിഞ്ഞതിനു ശേഷം റോണ്‍സണ്‍ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത് ദില്‍ഷയെയാണ്. അതേസമയം റോണ്‍സന്‍ സൂക്ഷിച്ചിരുന്ന കോയിനുകള്‍ ലഭിച്ചതോടെ ജാസ്മിന്‍ പോയിന്‍റ് നിലയില്‍ ഉയര്‍ന്നിട്ടുണ്ട്. 

 

വീക്കിലി ടാസ്‍കിനിടെ നാടകീയ രംഗങ്ങള്‍

വീക്കിലി ടാസ്‍കിനിടെ കയ്യാങ്കളിയും നാടകീയ രംഗങ്ങളും. സൂരജ് സ്വന്തമാക്കിയ തന്‍റെ പകുതി പോയിന്‍റുകള്‍ കൈയൂക്ക് കൊണ്ട് നേടിയെടുക്കാന്‍ ജാസ്മിന്‍ ശ്രമിച്ചതോടെയാണ് കളി കയ്യാങ്കളിയുടെ വക്കോളമെത്തിയത്. സൂരജിന്‍റെ കോയിനുകള്‍ ജാസ്മിന്‍ എടുത്തുകൊണ്ടു പോയതോടെ ജാസ്മിന്‍റെ മേശ അഖില്‍ എത്തി മറിച്ചിട്ടു. തുടര്‍ന്ന് മറ്റു മത്സരാര്‍ഥികളില്‍ പലരും തങ്ങളുടെ പോയിന്‍റുകള്‍ സൂരജിന് നല്‍കി. 

READ ALSO : വീക്കിലി ടാസ്‍കിനിടെ നാടകീയ രംഗങ്ങള്‍, പൊട്ടിക്കരഞ്ഞ് ജാസ്‍മിന്‍

 

റിയാസിനെതിരെ ധന്യ

റിയാസിനുവേണ്ടി ജാസ്മിന്‍ അനാവശ്യമായി മനസ് വിഷമിപ്പിക്കുകയാണെന്ന് ധന്യ. വീക്കിലി ടാസ്കിനിടെ പൊട്ടിക്കരഞ്ഞ ജാസ്മിനെ ആശ്വസിപ്പിക്കാനെത്തിയ ധന്യ മറ്റുള്ളവരുടെ വൃത്തികെട്ട ഗെയിം കണ്ടില്ലേയെന്ന് പലതവണ ജാസ്മിനോട് ചോദിച്ചു. ഇത് തന്നെ ഉദ്ദേശിച്ച് പറഞ്ഞതാണെന്ന് മനസിലാക്കിയ റിയാസ് ഇതേക്കുറിച്ച് ചോദിച്ചുകയും അത് വലിയ തര്‍ക്കത്തിലേക്ക് പോവുകയുമായിരുന്നു.

ALSO READ : 'റിയാസിന്‍റേത് വൃത്തികെട്ട ഗെയിം'; രൂക്ഷ വിമര്‍ശനവുമായി ധന്യ

 

പോയിന്‍റ് ടേബിളില്‍ കുതിച്ച് ജാസ്‍മിന്‍

അവസാന റൌണ്ടിലെ ഭാഗ്യപ്പന്ത് സ്വന്തമാക്കിയത് ജാസ്‍മിന്‍ ആയിരുന്നു. ഏത് മത്സരാര്‍ഥിയും കൊതിക്കുന്ന ഒരു കുറിപ്പാണ് ജാസ്മിന് അതിലൂടെ ലഭിച്ചത്. സ്വന്തം പോയിന്‍റുകള്‍ ഇരട്ടിക്കുന്നു എന്നതായിരുന്നു അത്. ഇതിലൂടെ ജാസ്മിന്‍ 8668 പോയിന്‍റുകള്‍ സ്വന്തമാക്കി പോയിന്‍റ് ടേബിളിന്‍റെ തലപ്പത്തേക്ക് എത്തി. ആദ്യമെത്തിയ ജാസ്മിനും രണ്ടാമതെത്തിയ സൂരജും ക്യാപ്റ്റന്സി ടാസ്കിലേക്ക് നേരിട്ട് പ്രവേശനവും നേടി.

click me!