നാണയവേട്ട എന്ന് പേര് നൽകിയിരിക്കുന്ന ടാസ്ക് ആരംഭിച്ചത് മുതൽ തന്നെ തർക്കങ്ങളാണ്. ആ പരസ്പര ഏറ്റുമുട്ടലുകൾ ഇന്നും തുടരുകയാണ്.
ബിഗ് ബോസ്(Bigg Boss) മലയാളം സീസൺ നാല് അറുപതാമത്തെ എപ്പിസോഡിൽ എത്തി നിൽക്കുകയാണ്. ഷോ അവസാന ഘട്ടത്തിലേക്ക് അടുക്കുന്തോറും മത്സരങ്ങളും മാറി മറിയുകയാണ്. വീക്കിലി ടാസ്ക് ആണ് ഈ ആഴ്ചയിലെ പ്രത്യേകത. നാണയവേട്ട എന്ന് പേര് നൽകിയിരിക്കുന്ന ടാസ്ക് ആരംഭിച്ചത് മുതൽ തന്നെ തർക്കങ്ങളാണ്. ആ പരസ്പര ഏറ്റുമുട്ടലുകൾ ഇന്നും തുടരുകയാണ്.
എന്താണ് നാണയ വേട്ട
ഓരോ കളറുകളിലുള്ള നാണയം സ്വന്തമാക്കി ഏറ്റവും കൂടുതല്‍ പോയന്റുകള്‍ സ്വന്തമാക്കുന്നതായിരുന്നു വീക്ക്‍ലി ടാസ്‍ക്. ഓരോ ഘട്ടത്തിലും ഏറ്റവും പോയന്റുകള്‍ സ്വന്തമാക്കുന്ന ആളെ തെരഞ്ഞെടുക്കും. അറിയിപ്പ് കിട്ടുമ്പോള്‍ ഏറ്റവും പോയന്റുകള്‍ കൈവശമുള്ളയാളാകും വിജയി. അയാള്‍ക്ക് മത്സരത്തില്‍ നിന്ന് ഒരാളെ പുറത്താക്കാൻ അവസരമുണ്ടാകും. പുറത്തായ ആള്‍ക്ക് തന്റെ കോയിനുകള്‍ക്ക് മറ്റൊരാള്‍ക്ക് നല്‍കാം. ആ ആളെ അല്ലാതെ മറ്റൊരാളെ പിന്തുണയ്‍ക്കുകയും ചെയ്യാം എന്നുമായിരുന്നു ടാസ്‍ക്.
നാണയങ്ങൾ മോഷണം പോയിത്തുടങ്ങി
വീക്കിലി ടാസ്ക്കിൽ മത്സരാർത്ഥികൾ ശേഖരിച്ച് വച്ചിരിക്കുന്ന നാണയങ്ങൾ സൂക്ഷിക്കണമെന്ന് കഴിഞ്ഞ ദിവസം ബിഗ് ബോസ് നിർദ്ദേശം നൽകിയിരുന്നു. ഏത് വിധേനയും മറ്റൊരാൾ കോയിനുകൾ എടുക്കാമെന്നും ബിഗ് ബോസ് പറഞ്ഞിരുന്നു. ടാസ്ക്കിന്റെ രണ്ടാം ദിവസമായ ഇന്ന് ദിൽഷയുടെ കോയിനാണ് ആദ്യം കാണാതെ പോയത്. 910 കോയിനുകളാണ് ഉണ്ടായിരുന്നതെന്നും അതിൽ ഒരു നൂറിന്റെ കോയിനും ബാക്കി രണ്ട് മൂന്ന് കോയിനുമാണെന്ന് ദിൽഷ പറയുന്നു. ക്യാപ്റ്റനായ ബ്ലെസ്ലിയുടെ മുറിയിലായിരുന്നു ദിൽഷ കോയിൻ ഒളിപ്പിച്ചിരുന്നത്. മോഷ്ട്ടിച്ച കോയിൻ വച്ച് ആർക്കെങ്കിലും ജയിക്കാനുണ്ടെങ്കിൽ ജയിക്കട്ടെയെന്നും ഇതിന്റെ പേർ പ്രശ്നത്തിന് പോകരുതെന്ന് ഡോ. റോബിനോട് ദിൽഷ പറയുകയും ചെയ്യുന്നു.
ഇനി നഷ്ടങ്ങളും വന്നുചേരും
വീക്കിലി ടാസ്ക്കിന്റെ രണ്ടാം ദിവസമായ ഇന്ന് കഴിഞ്ഞ ദിവസത്തിൽ നിന്നും വിഭിന്നമായ മത്സരമാണ് ബിഗ് ബോസ് നൽകിയത്. പോയിന്റുകൾ ലഭിക്കുന്ന കോയിനുകൾ കൂടാതെ ചില പ്രത്യേക നേട്ടങ്ങളോ നഷ്ടങ്ങളോ വന്നുചേരുന്ന ചില ഭാഗ്യപന്തുകൾ കൂടി പല ഘട്ടങ്ങളിലായി ലഭിക്കുമെന്നാണ് ബിഗ് ബോസ് നൽകിയ നിർദ്ദേശം. ഇത് മത്സരാർത്ഥികളുടെ വീക്കിലി ടാസ്ക്കിലെ നിലവിലെ സ്ഥാനങ്ങൾ മാറ്റിമറിക്കാൻ കെൽപ്പ് ഉള്ളവയായിരിക്കും. അതുകൊണ്ട് വളരെ പരിമിധമായി മാത്രം ലഭിക്കുന്ന ആ ഭാഗ്യ പന്തുകൾ കൈക്കലാക്കാൻ ഓരോരുത്തരും തന്ത്രപൂർവ്വം ശ്രമിക്കണമെന്നും ബിഗ് ബോസ് മുന്നറിയിപ്പ് നൽകി. പിന്നാലെ കനത്ത പോരാട്ടമായിരുന്നു മത്സരാർത്ഥികൽ വീട്ടിൽ കാഴ്ചവച്ചത്. പിന്നാലെ ഓരോരുത്തരും അവരവരുടെ നാണയ കണക്കുകൾ പറയുകയും ചെയ്തു. ഇതിനിടയിലാണ് തന്റെ മോഷണം പോയ നാണയങ്ങളെ കുറിച്ച് ദിൽഷ സംസാരിച്ചത്. താൻ കഷ്ടപ്പെട്ട് നേടിയ നാണയങ്ങൾ ആരെടുത്താലും അവർ ക്യാപ്റ്റനായി കാണണമെന്ന് ദിൽഷ പറയുന്നു. പിന്നാലെ റിയാസിന്റെ മുഖഭാവം കണ്ടിട്ട് 'ഇത്രയും എക്സ്പ്രെക്ഷൻ വാരിവിതറണ്ട', എന്ന് ദിൽഷ പറയുകയും ചെയ്തു. എത്തിക്സ്കറക്ടല്ലേ എന്ന് ജാസ്മിനോടും ദിൽഷ ചോദിക്കുന്നു.
ദിൽഷക്ക് ലക്കി പന്ത്
ബിഗ് ബോസ് നിർദ്ദേശത്തിൽ പറഞ്ഞത് പോലെ ആദ്യ ഭാഗ്യ പന്ത് ലഭിച്ചത് ദിൽഷക്കായിരുന്നു. 'നിങ്ങൾ തെരഞ്ഞെടുത്തിരിക്കുന്ന വ്യക്തി കരസ്ഥമാക്കിയ പോയിന്റുകളുടെ 50% കുറക്കാം' എന്നായിരുന്നു ആ പന്തിൽ എഴുതിയിരുന്നത്. ദൈവം എന്ന് പറയുന്നൊരാൾ ഇവിടെ ഉണ്ട്. സത്യസദ്ധമായി നമ്മൾ കളിച്ചാൽ ദൈവം കൂടെ നിൽക്കുമെന്ന് പറയില്ലേ അതാണ് ഇതെന്നും ദിൽഷ പറയുന്നു. പിന്നാലെ റിയാസിൽ നിന്നുമാണ് ദിൽഷ അമ്പത് ശതമാനം കുറച്ചത്. 700 പോയിന്റെന്ന് പറഞ്ഞ റിയാസ് മറ്റ് കോയിനുകൾ ഒളിപ്പിച്ച് വച്ച ശേഷമാണ് ദിൽഷയ്ക്ക് അമ്പത് ശതമാനം കൊടുക്കുമെന്ന് പറയുന്നത്. തന്റെ കയ്യിൽ ഇല്ല എന്ന രീതിയിൽ ആയിരുന്നു റിയാസിന്റെ പെരുമാറ്റം. പിന്നാലെ മത്സരത്തിൽ കലുക്ഷിത രംഗങ്ങളാണ് അരങ്ങേറിയത്. അഖിൽ ഉൾപ്പടെയുള്ളവർ ചോദ്യവുമായി രംഗതതെത്തി. തനിക്ക് എണ്ണിയത് തെറ്റിയതാണെന്ന് വീണ്ടും വീണ്ടും ആവർത്തിക്കുകയാണ് റിയാസ് ചെയ്തത്. റിയാസിന്റെ കോയിൻ മുഴുവനും കൊണ്ട് വന്നിട്ട് മതി ഇനിയുള്ള ഗെയിമെന്നും എല്ലാവരും തീരുമാനിക്കുകയും ചെയ്തു. ഒടുവിൽ 337 കോയിൻ റിയാസിൻ നിന്നും കുറയ്ക്കുകയും ചെയ്തു. ശേഷം ഏറ്റവും കൂടുതൽ കോയിൻ ലഭിച്ച ജാസ്മിൻ അഖിലിനെ പുറത്താക്കുകയും ചെയ്തു. തന്റെ കയ്യിൽ ഉണ്ടായിരുന്ന കോയിൻ സൂരജിന് കൊടുക്കുകയും ചെയ്തു. പിന്നാലെ സൂരജ് റിയാസിനെ പുറത്താക്കുകയും ചെയ്തു.
ബിഗ് ബോസിനോട് ഗേറ്റ് ഔട്ട്
അഖിൽ തന്റെ കോയിൻ സൂരജിന് കൈമാറിയതോടെ, ഏറ്റവും ടോപ് പൊസിഷനിൽ നിന്നത് സൂരജ് ആയിരുന്നു., പിന്നാലെ റിയാസിനെ സൂരജ് പുറത്താക്കുകയും ചെയ്തിരുന്നു. റിയാസ് ഫെയർ ഗെയിം കളിച്ചില്ലെന്നാണ് കാരണമായി സൂരജ് പറഞ്ഞത്. ബിഗ് ബോസ് പറഞ്ഞ രീതിയിലാണ് കളിച്ചതെന്നും അല്ലെങ്കിൽ എന്തിന് ഇങ്ങനെ ഒരു ഗെയിം വയ്ക്കണമെന്നുമാണ് റിയാസ് പറഞ്ഞത്. 'ബിഗ് ബോസ് യു അൺഫെയർ, ഗെറ്റ് ഔട്ട്', എന്ന് റിയാസ് പറയുകയും ചെയ്തു. റോൺസണാണ് റിയാസ് തന്റെ കോയിൻ കൊടുത്തത്. ശേഷം ജാസ്മിനെ റിയാസ് സപ്പോർട്ട് ചെയ്യുകയും ചെയ്തു.
കോയിൻ വലിച്ചെറിഞ്ഞ് റിയാസ്
ടാസ്ക്കിൽ നിന്നും പുറത്തായതിന് പിന്നാലെ ജാസ്മിനെ സപ്പോർട്ട് ചെയ്യാനാണ് റിയാസ് തീരുമാനിച്ചത്. എന്നെ സപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് നിലത്ത് വീഴുന്നത് മാത്രം എടുക്കണമെന്ന് ജാസ്മിൻ പറഞ്ഞത് റിയാസിന് ഇഷ്ടപ്പെട്ടില്ലാ. ഈ ഗെയിമിൽ താൻ ആരെയും സപ്പോർട്ട് ചെയ്യുന്നില്ലെന്ന് പറഞ്ഞ റിയാസ് കോയിനുകൾ വലിച്ചെറിയുകയും ചെയ്തു. എല്ലാവരുടെയും മുന്നിൽ വച്ച് തന്നെ ജാസ്മിൻ അപമാനിച്ചുവെന്ന് റിയാസ് പറയുന്നു. ഇത് വളരെ മോശമാണെന്നും ജാസ്മിനോട് റിയാസ് പറഞ്ഞു. 'എനിക്ക് ബിഗ് ബോസ് തന്ന ഗെയിം ഞാൻ കളിക്കാൻ ശ്രമിക്കുക ആയിരുന്നു. ആദ്യമെ എന്റെ സപ്പോർട്ട് നിനക്ക് വേണ്ടാന്ന് പറഞ്ഞപ്പോൾ ഞാൻ ആൾക്കാരുടെ മുന്നിൽ ചെറുതായി', എന്നാണ് റിയാസ് ജാസ്മിനോട് പറയുന്നത്. റോബിൻ ചെയ്യുംമ്പോലെ നീയും ചെയ്താൽ എങ്ങനെയാണ് ഞാൻ നിന്നെ സപ്പോർട്ട് ചെയ്യുക എന്നാണ് ജാസ്മിൻ ചോദിച്ചത്. എനിക്ക് എന്റേതായ ശരിയുണ്ട്. അത് വിട്ടുകളിക്കാൻ എനിക്ക് തോന്നുന്നില്ലെന്നും ജാസ്മിൻ പറയുന്നു. എന്നെ കൊണ്ട് ചെയ്യാൻ സാധിക്കാത്ത കാര്യങ്ങൾ വീണ്ടും പറയുന്നത് എന്റെ അപമാനിക്കുന്നതിന് തുല്യമാണെന്നും ജാസ്മിൻ.
തെറിവിളിക്കരുതെന്ന് ഓർമ്മിപ്പിച്ച് ബ്ലെസ്ലി
ജാസ്മിനുമായുള്ള പ്രശ്നത്തിനടയിൽ ബ്ലെസ്ലി വന്നത് റിയാസിന് തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. എന്തിനാണ് തന്റെ മുന്നിൽ ഇങ്ങനെ നിൽക്കുന്നതെന്നും ഇറങ്ങി പോകാനും ബ്ലെസ്ലിയോട് റിയാസ് പറയുന്നു. സംസാരം അതിരുവിട്ടപ്പോൾ ആരോട് സംസാരിച്ചാലും തെറിവിളിക്കരുതെന്ന് ബ്ലെസ്ലി റിയാസിനെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു. ബിഗ് ബോസിനെ നി സപ്പോർട്ട് ചെയ്. ചിലപ്പോൾ അപ്പിളോ ഓറഞ്ചോ തണ്ണിമത്തനോ തരും എന്നും റിയാസ് ബ്ലെസ്ലിയോട് പറഞ്ഞു. എന്തെങ്കിലും ഇമോഷഷൽ പ്രശ്നം ഉണ്ടെങ്കിൽ ക്യാപ്റ്റനെന്ന നിലയിൽ എന്നോടോ ബിഗ് ബോസിനോടെ പറയാമെന്നാണ് ബ്ലെസ്ലി പറഞ്ഞത്.