Bigg Boss Episode 6 Highlights : ബിഗ് ബോസില്‍ നാണയവേട്ട തുടങ്ങി, റോബിനും റിയാസും തമ്മില്‍ വാക്കേറ്റവും

By Web TeamFirst Published May 24, 2022, 9:33 PM IST
Highlights

ബിഗ് ബോസില്‍ ഈ ആഴ്‍ചത്തെ വീക്ക്‍ലി ടാസ്‍ക് ഇന്ന് മുതല്‍ (Bigg Boss).

ബിഗ് ബോസിലെ ഏറ്റവും ആകര്‍ഷണമായ സംഗതികളില്‍ ഒന്നാണ് വീക്ക്‍ ലി ടാസ്‍ക്. പുതിയ ആഴ്‍ചയിലെ ക്യാപ്റ്റന്റെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ വീക്ക്‍ലി ടാസ്‍കില്‍ മികച്ച് നില്‍ക്കേണ്ടതുണ്ട്. നാണയവേട്ട എന്നതായിരുന്നു ഈ ആഴ്‍ചയിലെ വീക്ക്‍ലി ടാസ്‍കി. വാശിയോടെയും മത്സരബുദ്ധിയോടെയുമായിരുന്നു ഓരോരുത്തരും വീക്ക്‍ലി ടാസ്‍കില്‍ പങ്കെടുത്തത്. ഇന്ന് രണ്ട് ഘട്ടങ്ങളിലും വീക്ക്‍ലി ടാസ്‍കില്‍ വിജയിയായത് ജാസ്‍മിൻ ആയിരുന്നു. ഏറ്റവും കൂടുതല്‍ പോയന്റുകള്‍ സ്വന്തമാക്കുമ്പോള്‍ ലഭിക്കുന്ന പ്രത്യേക അവസരം ഫലപ്രദമായി ജാസ്‍മിൻ ഉപയോഗിക്കുകയും ചെയ്‍തു. ഡോ. റോബിനും റിയാസ് സലിമും തമ്മിലുള്ള രൂക്ഷമായ വാക്ക് തര്‍ക്കത്തിനും ഇന്ന് ബിഗ് ബോസ് സാക്ഷ്യം വഹിച്ചു.

ക്യാപ്റ്റന്റെ തീരുമാനത്തില്‍ തര്‍ക്കം

Latest Videos

'പൈസ പൈസ' എന്ന് തുടങ്ങുന്ന ഗാനത്തോടെയാണ് ഇന്നത്തെ എപ്പിസോഡ് ആരംഭിച്ചത്. എല്ലാവരോടും വളരെ രസകരമായിട്ടാണ് ആദ്യം ഗാനത്തിന് ചുവടുകള്‍ വെച്ചത്. എന്നാല്‍ പിന്നീട് ബ്ലസ്‍ലിയോട് എല്ലാവരോടും ക്യാപ്റ്റന്റെ ഒരു തീരുമാനത്തിന്റെ പേരില്‍ തര്‍ക്കിക്കുന്നതാണ് കണ്ടത്. സുചിത്രയെ ഫ്ലോര്‍ ക്ലീനാക്കാൻ ഏല്‍പ്പിച്ചതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. ബ്ലസ്‍ലി പ്രതികാരം ചെയ്യുന്നതിന്റെ ഭാഗമായാണ് സുചിത്രയെ ആ ഡ്യൂട്ടി ഏല്‍പ്പിച്ചത് എന്നായിരുന്നു മിക്കവരും അഭിപ്രായപ്പെട്ടത്. സുചിത്രയോട് കാട്ടിയത് റിവഞ്ചാണ് എന്ന് ബ്ലസ്‍ലിയും സമ്മതിച്ചിരുന്നു. ഇതുസംബന്ധിച്ച് ജാസ്‍മിൻ ബ്ലസ്‍ലിയോട് തര്‍ക്കിക്കുന്നതായിരുന്നു ഇന്നത്തെ എപ്പിസോഡില്‍ തുടക്കത്തില്‍ കണ്ടത്.

Read More : ബിഗ് ബോസില്‍ നാണയവേട്ട തുടങ്ങി

അധികം വൈകാതെ തന്നെ ബിഗ് ബോസിലെ പുതിയ വീക്ക്‍ലി ടാസ്‍കിനും തുടക്കമായി. നാണയവേട്ട എന്ന ടാസ്‍കിനെ കുറിച്ച് അഖിലിനെ കൊണ്ട് ബിഗ് ബോസ് നിര്‍ദ്ദേശങ്ങള്‍ വായിപ്പിച്ചു. ഓരോ കളറുകളിലുള്ള നാണയം സ്വന്തമാക്കി ഏറ്റവും കൂടുതല്‍ പോയന്റുകള്‍ സ്വന്തമാക്കുന്നതായിരുന്നു വീക്ക്‍ലി ടാസ്‍ക്. ഓരോ ഘട്ടത്തിലും ഏറ്റവും പോയന്റുകള്‍ സ്വന്തമാക്കുന്ന ആളെ തെരഞ്ഞെടുക്കും. അറിയിപ്പ് കിട്ടുമ്പോള്‍ ഏറ്റവും പോയന്റുകള്‍ കൈവശമുള്ളയാളാകും വിജയി. അയാള്‍ക്ക് മത്സരത്തില്‍ നിന്ന് ഒരാളെ പുറത്താക്കാൻ അവസരമുണ്ടാകും. പുറത്തായ ആള്‍ക്ക് തന്റെ കോയിനുകള്‍ക്ക് മറ്റൊരാള്‍ക്ക് നല്‍കാം. ആ ആളെ അല്ലാതെ മറ്റൊരാളെ പിന്തുണയ്‍ക്കുകയും ചെയ്യാം എന്നുമായിരുന്നു ടാസ്‍ക്.

ബ്ലസ്‍ലിയെ ജാസ്‍മിൻ പുറത്താക്കി

ബിഗ് ബോസ് വീക്ക്‍ലി ടാസ്‍കിന്റെ ആദ്യ ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പോയന്റുകള്‍ ലഭിച്ച ജാസ്‍മിൻ തനിക്ക് കിട്ടിയ അവസരം ഉപയോഗിച്ചു. ബ്ലസ്‍ലിയെ ടാസ്‍കില്‍ നിന്ന് പുറത്താക്കുന്നതായി പ്രഖ്യാപിച്ചു. ബ്ലസ്‍ലി പ്രതികാരം കാട്ടുന്നു. ക്യാപ്റ്റൻ എന്ന അധികാരം ദുര്‍വിനിയോഗം ചെയ്‍തു.  അതിനാല്‍ അടുത്ത ക്യാപ്റ്റൻ സ്ഥാനത്തേയ്‍ക്ക് വരാൻ യോഗ്യനല്ല എന്നതാണ് പറഞ്ഞ കാരണം.  ബ്ലസ്‍ലി തനിക്ക് കിട്ടിയ പോയന്റുകള്‍ റോണ്‍സണ് നല്‍കി. റോബിനെ പിന്തുണയ്‍ക്കുകയും ചെയ്യുന്നു എന്ന് ബ്ലസ്‍ലി വ്യക്തമാക്കി.

Read More : ഏറ്റുമുട്ടി റോബിനും റിയാസും

ഇംഗ്ലീഷില്‍ സംസാരിക്കുന്ന ശീലമാക്കിയ റിയാസിനോട്  ഡോ. റോബിൻ പൊട്ടിത്തെറിച്ചതും ബിഗ് ബോസില്‍ കണ്ടു. മലയാളത്തില്‍ പറയെടാ എന്ന് ഡോ. റോബിൻ റിയാസിനോട് കയര്‍ത്തു. നീ കൊല്ലംകാരനല്ലടാ, മലയാളം മീഡിയത്തില്‍ പഠിച്ചവനല്ലേടാ എന്ന് റോബിൻ പറഞ്ഞു. കുറെ സമയമായി ഇംഗ്ലീഷില്‍ പറയുന്നു. ഷോ കാണിക്കുന്നു. അറിയാത്ത ഇംഗ്ലീഷില്‍ പറയുന്നു. ഇംഗ്ലീഷ് ബിഗ് ബോസില്‍ പോകൂ എന്നും ഡോ റോബിൻ റിയാസിനോടായി പറഞ്ഞു. മലയാളത്തില്‍ കൂട്ടിവായ്‍ക്കാൻ അറിയാത്ത ആളാണ് ഡോ. റോബിൻ എന്ന് റിയാസ് പറഞ്ഞു. എന്നിട്ടാണ് തന്നോട് മലയാളം പറയാൻ പറയുന്നത് എന്നും റിയാസ് വ്യക്തമാക്കി. ഇപ്പോള്‍ റിയാസ് മലയാളത്തില്‍ പറയുന്നുണ്ടല്ലോ എന്ന് ഡോ. റോബിൻ ദേഷ്യത്തോടെ ചൂണ്ടിക്കാട്ടി. ഇരുവരും തമ്മിലുള്ള തര്‍ക്കത്തിൻ ഇടപെട്ട ജാസ്‍മിനോടും ഡോ. റോബിൻ തട്ടിക്കയറി. തരത്തിലുള്ള ആളോട് ഏറ്റുമുട്ടൂ എന്നായിരുന്നു റോബിൻ പറഞ്ഞത്. ഒടുവില്‍ ബ്ലസ്‍ലി തന്നെ ഇടപെട്ട് പ്രശ്‍നങ്ങള്‍ അവസാനിപ്പിക്കാൻ ശ്രമിക്കുന്നതും കാണാമായിരുന്നു.

രണ്ടാമതും വിജയിയായി ജാസ്‍മിൻ

ബിഗ് ബോസ് വീക്ക്‍ലി ടാസ്‍കിന്റെ രണ്ടാം ഘട്ടത്തിലും വിജയിയായത് ജാസ്‍മിൻ തന്നെയായിരുന്നു. രണ്ടാം ഘട്ടത്തില്‍ ജാസ്‍മിൻ ഡോ. റോബിനെ ടാസ്‍കില്‍ നിന്ന് പുറത്താക്കുന്നതായി പ്രഖ്യാപിച്ചു. അതിനാല്‍ റോബിനെ പുന്തുണച്ച ബ്ലസ്‍ലി ടാസ്‍കില്‍ നിന്ന് പൂര്‍ണമായി പുറത്താകുകയും ചെയ്‍തു. റോബിൻ തന്റെ പോയന്റുകള്‍ ദില്‍ഷയ്‍ക്കാണ് കൈമാറിയത്. സൂരജിനെ പിന്തുണയ്‍ക്കുകയും ചെയ്യുന്നുവെന്ന് ഡോ. റോബിൻ അറിയിച്ചതോടെ ഇന്നത്തെ ടാസ്‍ക് അവസാനിച്ചതായി ബിഗ് ബോസ് വ്യക്തമാക്കി.

click me!