അപര്‍ണ മള്‍ബറിയാണ് അവസാനം പുറത്തായ മത്സരാര്‍ഥി
എട്ട് വാരങ്ങൾ പിന്നിട്ടിരിക്കുകയാണ് മലയാളത്തിലെ ഏറ്റവും ജനപ്രിയ റിയാലിറ്റി ടെലിവിഷൻ ഷോ ആയ ബിഗ് ബോസ് മലയാളത്തിൻറെ നാലാം സീസൺ (Bigg Boss 4). 17 മത്സരാർഥികളുമായി തുടങ്ങിയ സീസണിൽ മൂന്ന് വൈൽഡ് കാർഡ് എൻട്രികൾ കൂടി ചേർത്ത് ഇതുവരെ പങ്കെടുത്തിരിക്കുന്നത് 20 പേരാണ്. എന്നാൽ നിലവിൽ അവശേഷിക്കുന്നത് 12 പേരും. ബിഗ് ബോസ് മലയാളത്തിലെ ആദ്യ വിദേശ മത്സരാർഥിയായ അപർണ മൾബറിയാണ് ഈ വാരം പുറത്തായത്.
അതേസമയം സീസൺ അവസാന വാരങ്ങളിലേക്ക് കടക്കുമ്പോൾ മത്സരച്ചൂടിലാണ് ബിഗ് ബോസ് ഹൌസും അവശേഷിക്കുന്ന മത്സരാർഥികളും. മുൻ സീസണുകളെ അപേക്ഷിച്ച് പല വ്യത്യാസങ്ങളുമുണ്ട് നാലാം സീസണിന്. മത്സരാർഥികളിൽ ചിലർക്ക് ലഭിക്കാറുള്ള വൻ താരപരിവേഷം ഇക്കുറി ഉണ്ടായില്ല. അതേസമയം ശ്രദ്ധ നേടിയ നിരവധി മത്സരാർഥികൾ ഉണ്ടുതാനും. റോബിനും ജാസ്മിനും ബ്ലെസ്‍ലിയും റോൺസണുമൊക്കെ ആരാധകവൃന്ദമുണ്ട്.
ഗെയിമുകളുടെയും ടാസ്‍കുകളുടെയും കാര്യത്തിൽ മുൻ സീസണുകളെ അപേക്ഷിച്ച് ഏറെ മുന്നിലാണ് ഈ സീസൺ എന്ന കാര്യം പ്രേക്ഷകരിൽ ബഹുഭൂരിപക്ഷവും സമ്മതിക്കുമെന്ന കാര്യം ഉറപ്പാണ്. ക്ലൈമാക്സിനോട് അടുക്കുമ്പോൾ തങ്ങളുടെ പ്രിയ മത്സരാർഥി ടൈറ്റിലിലേക്ക് എത്തുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഓരോ ബിഗ് ബോസ് പ്രേമിയും.
ബിഗ് ബോസില്‍ ട്വല്‍ത്ത് മാന്‍
മത്സരാര്‍ഥികള്‍ക്കായി മോഹന്‍ലാല്‍ നായകനായ പുതിയ ചിത്രം ട്വല്‍ത്ത് മാനിന്‍റെ പ്രത്യേക പ്രദര്‍ശനം. ഞായറാഴ്ച വൈകിട്ട് 5.30യ്ക്കാണ് മത്സരാർഥികൾക്കായി ബിഗ് ബോസ് സിനിമാ പ്രദർശനം സംഘടിപ്പിച്ചത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൻറെ ഡയറക്ട് റിലീസ് ആയി എത്തിയ ചിത്രത്തിൻറെ പ്രചരണാർഥം കഴിഞ്ഞ വാരം ബിഗ് ബോസ് വേദിയിൽ സംവിധായകൻ ജീത്തു ജോസഫ് എത്തുകയും മത്സരാർഥികളുമായി സംവദിക്കുകയും ചെയ്തിരുന്നു.
ബ്ലെസ്‍ലിയെ വിമര്‍ശിച്ച് റിയാസ്
ഉപവാസത്തെക്കുറിച്ച് പ്രസംഗിക്കാറുള്ള, ആഹാരം കൂടുതല്‍ കഴിച്ചാല്‍ ഡിപ്രഷന്‍ ഉണ്ടാവുമെന്ന് പറയുന്ന ബ്ലെസ്‍ലി എന്തിനാണ് ഇത്രയും ആഹാരം കഴിക്കുന്നതെന്ന് റിയാസ്. ആഹാരം കൂടുതല്‍ കഴിച്ചാല്‍ ഡിപ്രഷന്‍ ഉണ്ടാവുമെന്നല്ല താന്‍ പറഞ്ഞതെന്നും മറിച്ച് ആഗ്രഹം കൂടുമെന്നാണ് പറഞ്ഞതെന്നും ബ്ലെസ്‍ലി. ഏറെക്കാലമായി ഉപവാസം പരിശീലിക്കുന്ന ആളാണ് ഞാന്‍. അതിന്‍റെ ഫലം അനുഭവിക്കുന്ന ആളുമാണ് ഞാന്‍. ഒരു സ്ഥലത്ത് ചെല്ലുമ്പോള്‍ അവിടുത്തെ കാര്യങ്ങള്‍ ശീലിക്കണം. മറ്റുള്ളവരുടെ ശീലങ്ങള്‍ പിന്തുടര്‍ന്നാലേ അവരുമായി ഒരു സൌഹൃദം പോലും ഉണ്ടാക്കാന്‍ പറ്റൂ. അല്ലെങ്കില്‍ ഇതുപോലെ ഒരു സ്ഥലത്ത് ഒറ്റപ്പെട്ടുപോകും. അതിനാലൊക്കെയാണ് താന്‍ ഇപ്പോള്‍ ഭക്ഷണം ഒഴിവാക്കാത്തതെന്ന് ബ്ലെസ്‍ലി വിശദീകരിച്ചു.
ക്യാപ്റ്റന്‍ ബാന്‍ഡ് കൈമാറി അഖില്‍
പുതിയ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ട ബ്ലെസ്‍ലിക്ക് ബിഗ് ബോസിന്‍റെ നിര്‍ദേശപ്രകാരം ക്യാപ്റ്റന്‍ ആം ബാന്‍ഡ് കൈമാറി അഖില്‍. ഈ വാരം ഹൌസിലെ ഓരോ ജോലികള്‍ ചെയ്യാനുള്ള ടീം ആംഗങ്ങളെ തെരഞ്ഞെടുക്കാനായിരുന്നു ബിഗ് ബോസില്‍ നിന്ന് ബ്ലെസ്‍ലിക്ക് ആദ്യം ലഭിച്ച നിര്‍ദേശം. ബ്ലെസ്‍ലി അത് ഉത്സാഹപൂര്‍വ്വം നടപ്പാക്കി.
ക്യാപ്റ്റന്‍ ബ്ലെസ്‍ലിയുടെ പരിഷ്കാരങ്ങള്‍
ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍ താന്‍ നടപ്പാക്കാന്‍ ആഗ്രഹിക്കുന്ന പുതിയ പരിഷ്കാരങ്ങളെക്കുറിച്ച് സ്ഥാനമേറ്റെടുത്തതിനു ശേഷം ബ്ലെസ്‍ലി സംസാരിച്ചു. ദിവസവും മത്സരാര്‍ഥികള്‍ എല്ലാം പങ്കെടുക്കുന്ന രണ്ട് മീറ്റിംഗുകള്‍ സംഘടിപ്പിക്കണമെന്ന് ബ്ലെസ്‍ലി പറഞ്ഞു. റോബിന്‍ പറഞ്ഞ നിര്‍ദേശമാണ് ഇതെന്നും തനിക്ക് അത് നന്നായി തോന്നിയെന്നും ബ്ലെസ്‍ലി.
നോമിനേഷനില്‍ വീണ്ടും വ്യത്യസ്‍തതയുമായി ബിഗ് ബോസ്
കഴിഞ്ഞ തവണ കണ്‍ഫെഷന്‍ റൂമില്‍ എത്തുന്ന രണ്ടുപേര്‍ ചേര്‍ന്ന് ഒരാളെ തീരുമാനിക്കുന്ന രീതി ആയിരുന്നെങ്കില്‍ ഇക്കുറി അത് മൂന്നുപേര്‍ വീതം ചെന്ന് ഒരാളെ തീരുമാനിക്കുന്ന രീതിയില്‍ ആയിരുന്നു. ക്യാപ്റ്റന്‍ ബ്ലെസ്‍ലിയെ ആര്‍ക്കും നോമിനേറ്റ് ചെയ്യാന്‍ പറ്റില്ലെന്നും അതേസമയം ബ്ലെസ്‍ലിക്ക് നോമിനേഷന്‍ പ്രക്രിയയില്‍ പങ്കെടുക്കാവുന്നതാണെന്നും ബിഗ് ബോസ് അറിയിച്ചു.