ഷോ പകുതിയായപ്പോൾ തന്നെ ഫൈനലിനോട് അടുത്ത് നിൽക്കുന്ന മത്സരമാണ് ഓരോരുത്തരും കാഴ്ചവയ്ക്കുന്നത്.
ബിഗ് ബോസ് മലയാളം സീസണ്‍ 4 (Bigg Boss 4) എട്ടാം വാരത്തിൽ എത്തി നിൽക്കുകയാണ്. ഷോ പകുതിയായപ്പോൾ തന്നെ ഫൈനലിനോട് അടുത്ത് നിൽക്കുന്ന മത്സരമാണ് ഓരോരുത്തരും കാഴ്ചവയ്ക്കുന്നത്. വീക്കിലി ടാസ്ക്കാണ് ഈ വാരത്തിലെ ഹൈലൈറ്റ്. ബിഗ് ബോസ് ഒരു സര്‍വൈവല്‍ ഗെയിം ആണെന്ന് അക്ഷരാര്‍ഥത്തില്‍ തെളിയിക്കുകയായിരുന്നു ടാസ്ക്. ഇതിന് പിന്നാലെ ജയിൽ നോമിനേഷനായിരുന്നു ഇന്ന് നടന്നത്. ടാസ്ക്കിൽ രണ്ട് പേര‍്‍ ജയിലിലേക്ക് പോകുകയും ചെയ്തു.
ദിൽഷയും റോബിനും പോകില്ല
ഇന്ന് ഷോ തുടങ്ങിയത് എവിക്ഷനെ കുറിച്ചുള്ള ചർച്ചകളുമായാണ്. ലക്ഷ്മി പ്രിയയും ധന്യയുമാണ് ഇക്കാര്യം സംസാരിക്കുന്നത്. ഇപ്രാവശ്യം ആരായിരിക്കും പോകുക എന്ന് ചോദിച്ച് കൊണ്ട് ലക്ഷ്മി എത്തുകയായിരുന്നു. എല്ലാവരും ഒരുവിധം സ്ട്രോങ് ആണെന്നും ആര് നിൽക്കണമെന്നാണ് പ്രേക്ഷകർ തീരുമാനിക്കുന്നത് അവർ ഉവിടെ കാണുമെന്നും ധന് പറയുന്നു. ദിൽഷയും ഡോ. റോബിനും എന്തായാലും പോകാൻ സാധ്യതയില്ല. കാരണം അവർ ഒന്നിച്ചുള്ള കോമ്പോ പുറത്ത് പോയ്ക്കൊണ്ടിരിക്കയാണെന്നും ധന്യ പറയുന്നു. ഒരു ഫ്രെയിമിൽ മാത്രമല്ല എല്ലാ ഫ്രെയിമിലും നി വേണമെന്ന് ഞാൻ ദിൽഷയോട് പറഞ്ഞ് മനസ്സിലാക്കിയിരുന്നു. ഡോക്ടർക്ക് ആളുകളെ നല്ല രീതിയിൽ കൺവീൻസ് ചെയ്യാൻ അറിയാം എന്നാണ് ഇതിന് ധന്യ നൽകിയ മറുപടി.
ഇനി ജയിലിലേക്ക്
വീക്കിലി ടാസ്ക്കിൽ മോശം പ്രകടനം കാഴ്ചവച്ച മൂന്ന് പേരെ തെരഞ്ഞെടുക്കുക എന്നതായിരുന്നു അടുത്തതായി ബിഗ് ബോസിൽ നടന്നത്. വിനയിക്കും അപർണ മൾബറിക്കും ഒരുപോലെ വോട്ടുകളാണ് ലഭിച്ചത്. എന്നാൽ ഇതിൽ ഒരാളെ മാത്രം തെരഞ്ഞെടുക്കാന്‍ ബിഗ് ബോസ് നിർദ്ദേശിക്കുകയായിരുന്നു. ഒടുവിൽ അപർണ ജയിലിൽ പോകാൻ തയ്യാറാണെന്ന് അറിയിച്ചു. ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ച ധന്യ, സുചിത്ര, അപർണ എന്നിവർ ജായിൽ ടാസ്ക്കിൽ മത്സരിച്ചു. ബോൾ ബാലൻസിംഗ് എന്നാണ് ടാസ്ക്കിന്റെ പേര്. ഗാർഡൻ ഏരിയയിൽ ടി ആകൃതിയിലുള്ള മൂന്ന് സ്റ്റാന്റുകൾ ഉണ്ടായിരിക്കും. ഇതിൽ അവിടെ സെറ്റ് ചെയ്തിരിക്കുന്ന ബോളുകൾ വച്ച് തടസ്സങ്ങൾ മറി കടന്ന് ബോളുകൾ താഴെ വീഴാതെ ഫിനിഷിംഗ് പോയിന്റിൽ നിഷേപിച്ച് തടസ്സങ്ങളിലൂടെ തന്നെ തിരികെ സ്റ്റാർട്ടിംഗ് പോയിന്റിലേക്ക് വരിക എന്നതാണ് ടാസ്ക്. ഏറ്റവും കൂടുതൽ ബോളുകൾ ഇടുന്നവരാകും ജയിലിൽ പോകുന്നതിൽ നിന്നും മുക്തി നേടുക. പിന്നാലെ മൂന്ന് പേരും വാശിയേറിയ പ്രകടനമായിരുന്നു കാഴ്ചവച്ചത്. അപർണ വിജയിക്കുകയും സുചിത്ര, ധന്യ എന്നിവർ ജയിലിലേക്ക് പോകുകയും ചെയ്തു.
ഡ്യൂയറ്റുമായി ബ്ലെസ്ലിയും ദിൽഷയും
ബിഗ് ബോസിൽ വരുന്നതിന് മുമ്പ് തന്നെ ബ്ലെസ്ലി എന്ന ഗായകനെ ഏവർക്കും അറിയാവുന്ന കാര്യമാണ്. ഹൗസിൽ എത്തിയ ശേഷവും മത്സരാർത്ഥികൾക്ക് ബ്ലെസ്ലി പാട്ടുകൾ പാടിയും കൊടുത്തു. ഇന്നിതാ ദിൽഷയും ബ്ലെസ്ലിയും തമ്മിലുള്ള ഡ്യൂയറ്റാണ് പ്രേക്ഷകരെ കാത്തിരുന്നത്. മനോഹരമായാണ് ഇരുവരും ഗാനങ്ങൾ ആലപിക്കുന്നത്.
ബിഗ് ബോസിൽ ഇനി വിരോധാഭാസം
ഏറെ രസകരമായ ഡെയ്ലി ടാസ്ക്കുകളാണ് ബിഗ് ബോസ് എല്ലാത്തവണയും നൽകാറുള്ളത്. അത്തരത്തിലൊരു ഗെയിമാണ് ഇന്നും. വിരോധാഭാസം എന്നാണ് ടാസ്ക്കിന്റെ പേര്. ചോദ്യങ്ങളുെ ഉത്തരങ്ങളും പലപ്പോഴും നമ്മളെ കുഴപ്പിക്കാറുണ്ട്. അനവസരത്തിലെ അനാവശ്യ ചോദ്യങ്ങളോട് നമ്മൾ വിരക്തി പ്രകടിപ്പിക്കാറുമുണ്ട്. എന്നാൽ ചോദ്യങ്ങൾ രസകരമാക്കുന്ന ഒരു ടാസ്ക്കിലേക്ക് ബിഗ് ബോസ് കൊണ്ടു പോകുകയാണെന്നായിരുന്നു നിർദ്ദേശം. എല്ലാ മത്സരാർത്ഥികളും ഡൈനിംഗ് ടോബിളിന് ചുറ്റും ഇരിക്കണം. ശേഷം ബസർ കേൾക്കുമ്പോൾ നിങ്ങളിൽ ഒരാൾ ഒരു വ്യക്തിയെ തെരഞ്ഞെടുത്ത് ബിഗ് ബോസ് വീടുമായി ബന്ധപ്പെട്ട വ്യക്തികളെ കുറിച്ചോ സംഭവങ്ങൾ, വസ്തുക്കളെ കുറിച്ചോ ചോദ്യങ്ങൾ ചോദിക്കുക. ഉത്തരം പറയുന്നയാൾ ചോദ്യവുമായി ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങളാണ് പറയേണ്ടത്. ചോദ്യത്തിനാണ് ഉത്തരം പറയുന്നതെങ്കിൽ അയാൾ മത്സരത്തിൽ നിന്നും പുറത്താകും. ചോദ്യ കർത്താവിന് മറ്റെയാളെ തോൽപ്പിക്കാൻ സാധിച്ചില്ലെങ്കിൽ ചോദ്യകർത്താവും പുറത്താകും. ലാസ്റ്റ് ബസർ കേൾക്കുമ്പോൾ ആരാണ് പുറത്താകാതെ നിൽക്കുന്നത് അവരാകും വിജയി. പിന്നാലെ വളരെ രസകരമായ മത്സരമാണ് നടന്നത്. ദിൽഷ ഡു യു ലൗ മി എസ് ഓർ നോ ? എന്നാണ് റോബിൻ ചോദിച്ചത്. ഇതിന് നോ എന്ന ഉത്തരം പറഞ്ഞതോടെ ദിൽഷ ടാസ്ക്കിൽ നിന്നും പുറത്താകുകയായിരുന്നു. റോബിൻ, അപർണ, റോബിൻ, വിനയ്, അഖിൽ, റിയാസ്, ജാസ്മിൻ, ലക്ഷ്മി പ്രിയ, ബ്ലെസ്ലിയും പുറത്തായി. ടാസ്ക്കിൽ സൂരജാണ് അവസാനം വരെയും പോരാടി വിജയിച്ചത്. ബിഗ് ബോസ് അഭിനന്ദനം അറിയിക്കുകയും ചെയ്തു.