Bigg Boss Episode 51 Highlights : റോണ്‍സണെ രക്ഷിച്ച ജാസ്‍മിനും ബിഗ് ബോസിലെ പുരുഷ അടുക്കളയും

By Web Team  |  First Published May 16, 2022, 9:17 PM IST

ബിഗ് ബോസില്‍ അടുത്ത ആഴ്‍ചത്തേയ്‍ക്കുള്ള നോമിനേഷൻ പ്രക്രിയ ഇന്ന് നടന്നു (Bigg Boss).


ബിഗ് ബോസ് മലയാളം സീസണ്‍ നാലില്‍ മത്സരാര്‍ഥികള്‍ തമ്മില്‍ കടുത്ത മത്സരം നടക്കുകയാണ്. ഓരോ മത്സരാര്‍ഥിയും സ്വന്തം കഴിവുകള്‍ പരമാവധി പുറത്തെടുക്കാൻ നോക്കുന്നു. അതുകൊണ്ടുതന്നെ ബിഗ് ബോസില്‍ ഓരോ നിമിഷവും മത്സരാര്‍ഥിക്ക് വിലപ്പെട്ടതാണ്. ഇന്ന് വേറിട്ട രീതിയിലാണ് ബിഗ് ബോസില്‍ നോമിനേഷൻ പ്രക്രിയ നടന്നത്. രണ്ടു പേര്‍ ചേര്‍ന്ന് ചര്‍ച്ച് ചെയ്‍ത് ഒരാള്‍ നോമിനേഷനിലേക്ക് വരുന്ന രീതിയിലായിരുന്നു ഇക്കുറി. ചില മത്സരാര്‍ഥികള്‍ വാശിയോടെ പങ്കെടുത്തപ്പോള്‍ ചിലര്‍ ഒപ്പമുള്ള ആള്‍ക്കായി വിട്ടുവീഴ്‍ച ചെയ്യുന്നതും കാണാമായിരുന്നു. ബിഗ് ബോസ് അടുത്ത ആഴ്‍ചത്തേയ്‍ക്കുള്ള നോമിനേഷൻ ഒടുവില്‍ പ്രഖ്യാപിക്കുകയും ചെയ്‍തു (Bigg Boss).

നോമിനേഷനില്‍ വൈകാരിക രംഗങ്ങള്‍

Latest Videos

ജാസ്‍മിനും റോണ്‍സണും തമ്മിലുള്ള ചര്‍ച്ചയില്‍ വികാരഭരിതമായ രംഗങ്ങളാണ് നടന്നത്.  തന്നെക്കാള്‍ നോമിനേഷൻ കൂടുതല്‍ ചെയ്‍തത് ജാസ്‍മിനെയാണ്. എന്നിട്ടും പ്രേക്ഷകര്‍ക്ക് ഇഷ്‍ടപ്പെട്ടതുകൊണ്ടാണ് നിങ്ങള്‍ ഇപോഴും ഇവിടെ നില്‍ക്കുന്നത് എന്ന് റോണ്‍സണ്‍ പറഞ്ഞു. നിങ്ങളുടെ ഫ്രണ്ട് പോയി എന്നതു കൊണ്ട് നിങ്ങളും പോകരുത് എന്ന് റോണ്‍സണ്‍ അറിയിച്ചു. അര്‍ഹതയുള്ള ഒരാളാണ് പോയത് എന്ന് തനിക്ക് തോന്നുന്നത് എന്ന് വികാരഭരിതയായി നിമിഷയെ ഉദ്ദേശിച്ച് ജാസ്‍മിൻ പറഞ്ഞു. താൻ അര്‍ഹയാണ് എന്ന് പറഞ്ഞിട്ട് ഇവിടെ നില്‍ക്കുന്നതില്‍ അര്‍ഥമില്ല എന്ന് ജാസ്‍മിൻ പറഞ്ഞു.  ജാസ്‍മിനെ നോക്കണം എന്നാണ് തന്നോട് നിമിഷ പറഞ്ഞത് എന്ന് റോണ്‍സണ്‍ പറഞ്ഞു. അതിനിടിയില്‍ ജാസ്‍മിന് കരച്ചില്‍ വന്നു. ഒടുവില്‍ തന്റെ നോമിനേഷൻ ഫ്രീ കാര്‍ഡ് ഉപയോഗിക്കാം എന്ന തീരുമാനത്തില്‍ റോണ്‍സണെ സ്വയം നോമിനേറ്റ് ചെയ്യാൻ ഒരു തരത്തില്‍ ജാസ്‍മിൻ സമ്മതിക്കുകയായിരുന്നു.

ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്തുപോകാൻ സാധ്യതയുള്ളവര്‍

രണ്ടുപേരടങ്ങുന്ന ടീമിന്റെ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ബിഗ് ബോസ് ആരൊക്കെ നോമിനേഷനില്‍ വന്ന് എന്ന് വ്യക്തമാക്കി. ജാസ്‍മിൻ നോമിനേഷൻ ഫ്രീ കാര്‍ഡ് ഉപയോഗിക്കുന്നുണ്ടോയെന്ന് ബിഗ് ബോസ് ആരാഞ്ഞു. ഉണ്ടെന്ന് പറയുകയും അത് റോണ്‍സണ്‍ നല്‍കുകയും ചെയ്‍തു. അങ്ങനെ റോണ്‍സണ്‍ സേവായി. അപര്‍ണ, ധന്യ, ലക്ഷ്‍മി പ്രിയ, വിനയ്, ഡോ. റോബിൻ, ദില്‍ഷ, ബ്ലസ്‍ലി എന്നിവര്‍ അടുത്ത ആഴ്‍ചത്തേയ്‍ക്കുള്ള നോമിനേഷനില്‍ വന്നതായി ബിഗ് ബോസ് അറിയിച്ചു.

പരസ്‍പരം സേവ് ചെയ്‍തതിനെ കുറിച്ച് നിമിഷയോടെന്ന പോലെ റോണ്‍സണും ജാസ്‍മിനും പറയുന്നതും കാണാമായിരുന്നു.

പുരുഷ അടുക്കള

ബിഗ് ബോസ് മലയാളം സീസണ്‍ നാല് രസകരമായ രംഗങ്ങളാല്‍ മുന്നേറുകയാണ്. വേറിട്ട ടാസ്‍കുകളും ഗെയിമുകളും ഒക്കെയാണ് ബിഗ് ബോസിന്റെ ആകര്‍ഷണം. ബിഗ് ബോസിലെ വീട്ടിലെ ഓരോ ജോലികള്‍ക്കുമായി ഓരോ ടീമിനെയും ഓരോ ആഴ്‍ച തെരഞ്ഞെടുക്കാറുണ്ട്. ഇത്തവണ പുരുഷ അടുക്കളയും ബിഗ് ബോസില്‍ വന്നുവെന്നതാണ് പ്രത്യേകത.

click me!