Bigg Boss Episode 39 highlights : ബി​ഗ് ബോസിൽ 'കട്ട വെയിറ്റിം​ഗ്'; പോരടിച്ച് അഖിലും റോബിനും

By Web TeamFirst Published May 4, 2022, 9:09 PM IST
Highlights

വാശിയേറിയ ടാസ്ക്കിനിടയിൽ റോബിനും അഖിലും തമ്മിൽ വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു. 

ബി​ഗ് ബോസ് സീസൺ നാലിന്റെ മുപ്പത്തി ഒമ്പതാമത്തെ ദിവസമായിരുന്നു ഇന്ന്. രണ്ട് ദിവസമായി നടക്കുന്ന വീക്കിലി ടാസ്ക് തന്നെയാണ് ഇന്നത്തെയും ഹൈലൈറ്റ്. കടുത്ത പോരാട്ടം ആവശ്യമായി വന്ന ടാസ്ക് ആയത് കൊണ്ട് തന്നെ മത്സരാർത്ഥികൾക്ക് പരിക്കുകളും പറ്റിയിട്ടുണ്ട്. വാശിയേറിയ ടാസ്ക്കിനിടയിൽ റോബിനും അഖിലും തമ്മിൽ വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു. 

വീക്കിലി ടാസ്ക്കിന്റെ രണ്ടാം ദിനം

Latest Videos

ഇത്തവണത്തെ വീക്കിലി ടാസ്ക് രണ്ടാം ദിനത്തിലേക്ക് കടക്കുകയാണ്. കട്ട വെയിറ്റിം​ഗ് എന്നാണ് ടാസ്ക്കിന്റെ പേര്. കഴിഞ്ഞ ദിവസം മത്സരാർത്ഥികള‍്‍ ​ഗ്രൂപ്പായാണ് മത്സരിച്ചതെങ്കിൽ ഇന്ന് ഒറ്റക്കാണ് കളത്തിലിറങ്ങേണ്ടത്. ഓരോ മത്സരാർത്ഥികൾക്കും ലഭിക്കുന്ന കട്ടകൾ ഉപയോ​ഗിച്ച് ഒരു തൂണ് നിർമ്മിക്കുക എന്നതാണ് ടാസ്ക്. ഓരോരുത്തരും ഒറ്റക്ക് കട്ടകൾ ശേഖരിക്കുകയും സംരക്ഷിക്കുകയും തൂണുണ്ടാക്കുകയും ചെയ്യണമെന്നാണ് ബി​ഗ് ബോസ് നൽകിയ നിർദ്ദേശം. ബസർ ശബ്ദം കേൾക്കുമ്പോൾ ആരാണോ ഏറ്റവും ഉയരം കുറഞ്ഞ തൂൺ നിർമ്മിച്ചത് അവർ പുറത്താകുകയും ചെയ്യും. ഇങ്ങനെ പുറത്താകുന്നവർ ടാസ്ക് കഴിയുന്നത് വരെ വീടിനകത്ത് പ്രവേശിക്കാൻ പാടുളളതുമല്ല. തൂണിന്റെ ഉയരത്തിന്റെ അടിസ്ഥാനത്തിലാകും ടാസ്ക്കിന്റെ വിജയിയെ തീരുമാനിക്കുക. സൂരജാണ് ടാസ്ക്കിന്റെ വിധി കർത്താവെന്നും ബി​ഗ് ബോസ് അറിയിച്ചു. പിന്നാലെ വാശിയേറിയ മത്സരമായിരുന്നു മത്സരാർത്ഥികൾ കാഴ്ചവച്ചത്. 

ടാസ്ക്കിനിടയിൽ പോരടിച്ച് അഖിലും റോബിനും

വാശിയേറിയ ടാസ്ക് നടക്കുന്നതിനിടെ അഖിലിന്റെ താടിക്ക് പരിക്ക് പറ്റിയതോടെയാണ് തർക്കം തുടങ്ങിയത്. തെറി വിളിച്ചുകൊണ്ടായിരുന്നു അഖിൽ റോബിനടുത്തേക്ക് എത്തിയത്.'ഇയാൾ താടിയിലാണോ ഇടിക്കുന്നത്. എനിക്ക് ഇടികിട്ടിയത് കണ്ടോ. നോക്കി എടുക്കണം. രണ്ട് വട്ടം പറഞ്ഞതല്ലേ' എന്ന് പറഞ്ഞ് ആക്രോശിക്കുക ആയിരുന്നു അഖിൽ. ഇതിന് നിന്റെ താടിയിൽ തൊട്ടോ എന്ന് ചോദിച്ചുകൊണ്ട് റോബിനും എത്തി. തൊട്ടെടാ എന്ന് പറഞ്ഞ് അഖിൽ റോബിനെതിരെ പാഞ്ഞടുക്കുക ആയിരുന്നു. ബ്ലെസ്ലി ഉൾപ്പടെയുള്ളവർ ഇരുവരെയും പിടിച്ചുമാറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതിന് സാധിക്കുന്നില്ല. കാര്യങ്ങൾ ഒന്ന് സമാധാനമായെങ്കിലും വീണ്ടും തന്റെ ദേഹത്ത് തൊടുന്നത് നോക്കിവേണമെന്ന് പറഞ്ഞ് അഖിൽ വീണ്ടും കയർത്ത് സംസാരിക്കുക ആയിരുന്നു. 'പെണ്ണുങ്ങളോട് കാണിക്കുമ്പോലെ എന്റടുത്ത് വരരുതേ ഡോക്ടറേ. എല്ലാം എടുത്ത് ദൂരെ കളയും ഞാൻ. ഇതുവരെ നീ ആണുങ്ങളുടെ അടുത്ത് വന്നിട്ടില്ല നീ'എന്നാണ് അഖിൽ പറഞ്ഞത്. കളിക്കാനാണ് വന്നതെങ്കിൽ പോയി കളക്കെടാ. ഇവിടെ തൊട്ട് ഇവിടെ തൊട്ട് എന്ന് പറയാതെ എന്നായിരുന്നു റോബിൻ നൽകിയ മറുപടി. ദിൽഷയിൽ നിന്നും തട്ടിപ്പറിച്ചുവെന്ന് പറയപ്പെടുന്ന കട്ടകൾ റോബിൻ തിരിച്ച് കൊടുക്കുകയും ​ഗെയിമിൽ നിന്നും പിന്മാറുകയും ചെയ്തു. ശേഷം അഖിലിന്റെ താടിക്ക് എന്താണ് സംഭവിച്ചതെന്ന് റോബിൻ പോയി നോക്കുകയും ചെയ്തു. താൻ വേണമെന്ന് വിചാരിച്ച് ചെയ്തതല്ലേന്നും അഖിലിനോട് റോബിൻ പറയുന്നു. എനിക്ക് നിന്നെ ഉപദ്രവിച്ചിട്ട് ഒന്നും നേടാനില്ലെന്നും ​ഗെയിമിനിടയ്ക്ക് പറ്റിപോയതാണെന്നും റോബിൻ പറയുന്നു. വേദന തലയിൽ കയറിയപ്പോൾ തന്റെ പിടിവിട്ടതാണെന്നായിരുന്നു അഖിൽ പറഞ്ഞത്. 

ഇനി തൂണുകൾ നിർമ്മിക്കാം

ഓരോ മത്സരാർത്ഥികളും അവരവർക്ക് ലഭിച്ച കട്ടകൾ ഉപയോ​ഗിച്ച് തൂണുകൾ നിർമ്മിക്കുക എന്നതായിരുന്നു ടാസ്ക്കിന്റെ അടുത്ത ഘട്ടം. നിർദ്ദേശങ്ങളിൽ സൂചിപ്പിച്ചത് പോലെ ഏറ്റവും ഉയരം കുറഞ്ഞ തൂൺ നിർമ്മിച്ച ​ഡോ. റോബിൻ മത്സരത്തിൽ നിന്നും പുറത്താകുകയും ചെയ്തു. റൂളുമായി ബന്ധപ്പെട്ട് ബ്ലെസ്ലി തർക്കമുണ്ടാക്കിയിരുന്നു. ബ്ലെസ്ലിയും പുറത്തായി എന്ന തരത്തിലായിരുന്നു സംസാരം നടന്നത്. എന്നാൽ ഒടുവിൽ റോബിൻ മാത്രം ടാസ്ക്കിൽ നിന്നും പുറത്തായതായി സൂരജ് അറിയിക്കുക ആയിരുന്നു. രണ്ടാമത്തെ ഘട്ടത്തിൽ ബ്ലെസ്ലിയും ധന്യയുമായുന്നു പുറത്തായത്. ​ഗെയിമിൽ റോൺസൺ ഒന്നാം സ്ഥാനവും രണ്ടും മൂന്ന് സ്ഥാനങ്ങളിൽ ജാസ്മിനും നിമിഷയും എത്തിച്ചേർന്നു. പിന്നാലെ വീക്കിലി ടാസ് അവസാനിച്ചതായി ബി​ഗ് ബോസ് അറിയിക്കുകയും ചെയ്തു. 

ധന്യക്ക് പരിക്ക്

ഗെയിം നടക്കുന്നതിനിടയിൽ ധന്യയുടെ മൂക്കിൽ നിന്നും ബ്ലെഡ് വരികയായിരുന്നു. പിന്നാലെ ഡോ. റോബിൻ ഓടിയെത്തി ധന്യയെ ശുശ്രൂഷിക്കുന്ന രം​ഗമാണ് കണ്ടത്. പിന്നാലെ ഡോക്ടർ എത്തി ധന്യയെ പരിചരിക്കുകയും നാല് മണിക്കൂർ വരെ ഒബ്സർവേഷനിൽ വയ്ക്കുകയും ചെയ്തു. പിന്നാലെ വിശ്രമം ആവശ്യം ആണോ എന്ന് ബി​ഗ് ബോസ് ചോദിച്ചെങ്കിലും വേണ്ടെന്ന് പറഞ്ഞ ധന്യ ടാസ്ക്കിൽ പങ്കെടുക്കുകയും ചെയ്തു. പിന്നാലെ അഖിലിനും നെറ്റിക്ക് പരിക്കേറ്റിരുന്നു.

click me!