Bigg Boss 4 Episode 38 Highlights : 'എല്‍ പി ടാര്‍ഗറ്റ്'; സംഘര്‍ഷഭരിതമായി ബിഗ് ബോസ് ഹൗസ്

By Web TeamFirst Published May 3, 2022, 10:23 PM IST
Highlights

രണ്ട് മത്സരാര്‍ഥികളാണ് പോയ വാരാന്ത്യത്തില്‍ പുറത്തായത്

ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ (Bigg Boss 4) ഇനി അവശേഷിക്കുന്നത് 12 മത്സരാര്‍ഥികള്‍ മാത്രം. ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ രണ്ട് മത്സരാര്‍ഥികള്‍ ഒരുമിച്ച് പുറത്തുപോയതോടെയാണ് മത്സരാര്‍ഥികളുടെ എണ്ണം 12ലേക്ക് ചുരുങ്ങിയത്. ഡെയ്‍സി ഡേവിഡ്, നവീന്‍ അറയ്ക്കല്‍ എന്നിവരാണ് ഞായറാഴ്ച എപ്പിസോഡില്‍ എലിമിനേറ്റ് ആയത്. 17പേരുമായി ആരംഭിച്ച സീസണ്‍ 4ല്‍ ഒരേയൊരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയാണ് ഇതുവരെ സംഭവിച്ചിട്ടുള്ളത്.അങ്ങനെയെത്തിയ മണികണ്ഠന്‍ എന്ന മത്സരാര്‍ഥിക്ക് ആരോഗ്യ കാരണങ്ങളാല്‍ പക്ഷേ അധികം ദിവസങ്ങള്‍ തുടരാനായില്ല.

അതേസമയം 12 പേരിലേക്ക് നിലവില്‍ ചുരുങ്ങിയിട്ടുള്ള ബിഗ് ബോസ് വീട് സ്ഥിരമായി ഗെയിമിന്‍റേതായ സംഘര്‍ഷങ്ങളിലും മുറുക്കങ്ങളിലുമാണ്. സുഹൃത്തുക്കള്‍ ശത്രുക്കളാവുന്നതും തിരിച്ചുമൊക്കെ ബിഗ് ബോസ് എന്ന ഗെയിം ഷോയില്‍ സാധാരണമാണ്. വലിയ താരപദവിയിലേക്ക് മത്സരാര്‍ഥികള്‍ എത്തിച്ചേരുന്നത് മലയാളം ബിഗ് ബോസിന്‍റെ മുന്‍ സീസണുകളില്‍ ദൃശ്യമായിട്ടുണ്ടെങ്കില്‍ ഇത്തവണ അത് വലിയ തോതില്‍ ഇല്ല. അതേസമയം ബിഗ് ബോസ് എന്ന ഗെയിം ഷോയുടെ ആരാധകരുടെ എണ്ണത്തില്‍ കുതിച്ചുചാട്ടവും സംഭവിച്ചിട്ടുണ്ട്. 100 ദിനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇനി 62 ദിവസങ്ങള്‍ മാത്രമാണ് സീസണില്‍ അവശേഷിക്കുന്നത്. ആരാധകരെ ആവേശത്തിലാക്കുന്ന വസ്തുതയാണ് ഇത്. 

Latest Videos

എല്ലാവരോടുമായി സംസാരിക്കാനുണ്ടെന്ന് റോബിന്‍, താല്‍പര്യമില്ലെന്ന് ജാസ്‍മിന്‍

മറ്റു മത്സരാര്‍ഥികളെ ഒരുമിച്ച് വിളിച്ചിരുത്തി തനിക്ക് പറയാനുള്ള കാര്യം പറയുന്നത് റോബിന്‍ മുന്‍പും ചെയ്‍തിട്ടുള്ളതാണ്. പക്ഷേ അവയൊക്കെ വലിയ തര്‍ക്കങ്ങളിലേക്കും വാഗ്വാദങ്ങളിലേക്കുമാണ് മുന്‍പ് പോയിട്ടുള്ളത്. ഇന്നും റോബിന്‍ അതിനുള്ള ഒരു അവസരം ക്യാപ്റ്റന്‍ അഖിലിനോട് ചോദിച്ചു. എന്നാല്‍ ജാസ്‍മിന്‍ അടക്കമുള്ള ചിലര്‍ അത് കേള്‍ക്കാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്ന് പറഞ്ഞു. ജാസ്‍മിന്‍ ഹാളില്‍ നിന്ന് എണീറ്റ് പോവുകയും ചെയ്‍തു.

എല്‍ പി ടാര്‍ഗറ്റ്; പ്രക്ഷുബ്‍ധമായി ബിഗ് ബോസ് വീട്

മത്സരാര്‍ഥികള്‍ക്കിടയിലെ ഒരു ഗ്രൂപ്പിനെ പൊളിക്കാനായി ഇവിടെ കരുതിക്കൂട്ടി താന്‍ ക്യാംപെയ്നിംഗ് നടത്തിയതായി വ്യാജ പ്രചരണം നടക്കുന്നുവെന്ന് റോബിന്‍റെ ആരോപണം. പിന്നാലെ ലക്ഷ്മിപ്രിയ ഇത് ഏറ്റുപിടിച്ചു. തന്‍റെ പേര് നോമിനേഷനില്‍ പറയാനായി എല്‍ പി ടാര്‍ഗറ്റ് എന്ന ഒരു കോഡ് വാക്ക് മത്സരാര്‍ഥികള്‍ക്കിടയില്‍ പ്രചരിപ്പിക്കപ്പെട്ടെന്ന് ലക്ഷ്മി.

നിമിഷയുടെ നിയമലംഘനം!

ഒരു തവണ എലിമിനേറ്റ് ആയതിനു ശേഷം ഒരിക്കല്‍ക്കൂടി തിരിച്ചുവരാന്‍ അവസരം ലഭിച്ച മത്സരാര്‍ഥിയാണ് നിമിഷ. ഒരു ദിവസം ബിഗ് ബോസിന്‍റെ തന്നെ സീക്രട്ട് റൂമില്‍ കഴിഞ്ഞതിനു ശേഷമാണ് ഷോയിലേക്ക് നിമിഷ തിരിച്ചെത്തിയത്. അവിടെ ചിലവഴിച്ച സമയം ടെലിവിഷനില്‍ ബിഗ് ബോസ് ഷോ നിമിഷ കണ്ടിരുന്നു. പൂര്‍വ്വാധികം ശക്തയായി ഗെയിമിലേക്ക് തിരിച്ചെത്തിയ നിമിഷ ഇന്ന് ബിഗ് ബോസിന്‍റെ ഒരു പ്രധാന നിയമം ലംഘിച്ചു. സീക്രട്ട് റൂമില്‍ വച്ച് താന്‍ കണ്ട എപ്പിസോഡിലെ ഒരു ഉള്ളടക്കം നിമിഷ മറ്റു മത്സരാര്‍ഥികളോട് ഇന്ന് പറഞ്ഞു. റോബിനുമായി ഉണ്ടായ തര്‍ക്കത്തിനിടെ ആയിരുന്നു ഇത്.

കട്ട വെയ്റ്റിംഗ്!

ആറാം വാരത്തിലെ വീക്കിലി ടാസ്ക് ബിഗ് ബോസില്‍ ആരംഭിച്ചു. കട്ട വെയ്റ്റിംഗ് എന്നാണ് ടാസ്കിന് ബിഗ് ബോസ് പേര് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ തവണയും ഉണ്ടായിരുന്ന ടാസ്കിന് സമാനമാണ് ഇത്. സൈറനുകള്‍ക്കിടയില്‍ ഇട്ടുകൊടുക്കുന്ന കട്ടകള്‍ ശേഖരിക്കുക എന്നതാണ് ടാസ്‍ക്. ഈ കട്ടകള്‍ ഉപയോഗിച്ച് പിരമിഡുകള്‍ ഉണ്ടാക്കുകയാണ് വേണ്ടത്.

ക്യാപ്റ്റന്‍ റൂം ക്യാമ്പ് ആക്കി അഖില്‍

കട്ട വെയ്റ്റിംഗ് വീക്കിലി ടാസ്‍കില്‍ ലഭിക്കുന്ന കട്ടകള്‍ സൂക്ഷിക്കുക എന്നതും വെല്ലുവിളിയാണ്. മറ്റു ടീമംഗങ്ങള്‍ ഏതു വിധേനയും കൈക്കലാക്കാന്‍ ശ്രമിക്കും എന്നതാണ് വെല്ലുവിളി. ക്യാപ്റ്റന്‍ അഖില്‍ ഇതിന് ഒരു പോംവഴി കണ്ടുപിടിച്ചു. തങ്ങളുടെ ടീമിന് ലഭിക്കുന്ന കട്ടകള്‍ ക്യാപ്റ്റന്‍ റൂമില്‍ സൂക്ഷിക്കാം എന്നതായിരുന്നു അത്. മറ്റുള്ളവര്‍ക്ക് ഇനി ക്യാപ്റ്റന്‍ റൂമില്‍ പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്നും അഖില്‍ അനൌണ്‍സ് ചെയ്‍തു.

click me!