ഇന്ന് അഞ്ചാമത്തെ ആൾ ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങുകയാണ്.
മലയാളം ബിഗ് ബോസ്(Bigg Boss) സീസൺ നാല് തുടങ്ങി ഒരു മാസത്തിനുള്ളിൽ തന്നെ പല കലുക്ഷിതമായ സംഭവങ്ങൾക്ക് പ്രേക്ഷകർ സാക്ഷിയായി. വാക്കുതർക്കങ്ങളും വാശിയേറിയ ടാസ്ക്കുകളും ഷോയുടെ മാറ്റ് കൂട്ടി. ഇതുവരെ നാല് പേരാണ് ബിഗ് ബോസിൽ നിന്നും പുറത്ത് പോയിരിക്കുന്നത്. ജാനകി, ശില്പ, മണികണ്ഠൻ, അശ്വിൻ എന്നിവരാണ് അവർ. ആരോഗ്യ പ്രശ്നങ്ങളെ തുടർന്നായിരുന്നു മണികണ്ഠൻ ഷോയിൽ നിന്നും പിൻവാങ്ങിയത്. ഇന്ന് അഞ്ചാമത്തെ ആൾ ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങുകയാണ്. ഇന്ന് രണ്ട് പേരാണ് ഷോയില്‍ നിന്നും പുറത്തേക്ക് പേയത്.
റോബിനോട് കയർത്ത് മോഹൻലാൽ
ഇത്തവണത്തെ ജയിൽ ടാസ്ക്കിൽ വളരെ മോശം പ്രകടനം കാഴ്ച വച്ച ഡോ. റോബിനോട് കയർത്ത് സംസാരിക്കുകയാണ് മോഹൻലാൽ. ബിഗ് ബോസ് എന്ന ഗെയിമിൽ കൃത്യമായ നിയമ വ്യവസ്ഥ ഉണ്ട്. അതിന് ചോദ്യം ചെയ്തു കൊണ്ട് മത്സരാർത്ഥികൾ മുന്നോട്ട് പോകുന്നത് ശരിയായ സമീപനം അല്ലെന്ന് പറഞ്ഞ് കൊണ്ടാണ് മോഹൻലാൽ സംസാരം തുടങ്ങിയത്. ശേഷം അന്നേ ദിവസം സജീകരിച്ചിരുന്ന സാധനങ്ങൾ വീണ്ടും കൊണ്ട് വരികയും മറ്റ് മത്സരാർത്ഥികളെ കൊണ്ട് നടത്തിക്കുകയും ചെയ്തു. പിന്നീടാണ് റോബിനെ ആ പെഡലിലൂടെ നടത്തിച്ചത്.
എല്ലാറ്റിലും ഞാൻ 100 ശതമാനം. എന്റെ മനസ്സും ശരീരവും ബുദ്ധിയും യുക്തിയും അർപ്പണ ബോധവും ഉള്ളയാളാണ് താനെന്നാണ് റോബിൻ എന്നോട് പറഞ്ഞത്. എന്താണ് അന്ന് സംഭവിച്ചതെന്നാണ് മോഹൻലാൽ ചോദിച്ചത്. പിന്നാലെ ദിൽഷ ഉൾപ്പടെയുള്ളവരോട് റോബിൻ ആ ടാസ്ക്കിൽ ഉഴപ്പിയോ എന്ന് ചോദിച്ചു. ഉവ്വെന്നായിരുന്നു എല്ലാവരുടെയും മറുപടി. വേറെ എന്തോ ടെൻഷനിൽ ആയിരുന്നു റോബിൻ എന്നായിരുന്നു റോൺസൺ പറഞ്ഞത്." ഇതൊരു ഗെയിം ആണ്. അല്ലാതെ നമ്മുടെ ഇഷ്ട്ടത്തിനാണ് കഴിക്കുന്നതെങ്കിൽ അതിന് ഇവിടെ അല്ല ചെയ്യേണ്ടത്. റോബിൻ അത് സ്ഥാപിക്കുകയാണ്. ബിഗ് ബോസിനെ വെല്ലുവിളിക്കുകയാണ്. ഞാൻ വീണ്ടും പറയുകയാണ്. നമുക്ക് ഇതിലൊരു നിയമ വ്യവസ്ഥയുണ്ട്. നിങ്ങൾ തന്നെ 100ശതമാനം നൽകിയാണ് മത്സരിക്കുന്നതെന്നാണ് നിങ്ങൾ അവകാശപ്പെടുന്നത്. ജയിലിൽ പോകാൻ അത്ര ഇഷ്ടമാണോ എന്നും മോഹൻലാൽ ചോദിക്കുന്നു. ലക്ഷ്മി പ്രിയയുമായി സംസാരിക്കാന്‍ ജയിലില്‍ തന്നെ പോകണമോ എന്നും മോഹന്‍ലാല്‍ ചോദിക്കുന്നു. ഈ ഷോയ്ക്ക് കുറേ നിയമങ്ങള്‍ ഉണ്ട്. അതെല്ലാം പറഞ്ഞിട്ടാണ് നിങ്ങളെ വീടിനകത്തേക്ക് അയച്ചതെന്നും മോഹന്‍ലാല്‍ പറയുന്നു. ഇത്തരം നിയമ വ്യവസ്ഥകള്‍ തെറ്റിക്കാനാണ് പ്ലാനെങ്കില്‍, റോബിനോട് മാത്രമല്ല എല്ലാവരോടുമായി പറയുകയാണ് ഒരു സങ്കടവും ഇല്ലാതെ ഞാന്‍ തിരിച്ച് വിളിക്കും. ഞാന്‍ നില്‍ക്കുന്നത് അതിനാണ്. ഏറ്റവും സന്തോഷകരമായും സ്നേഹത്തോടെയുമാണ് ഗെയിം കളിക്കേണ്ടതെന്നും മോഹന്‍ലാല്‍.
റോബിന്‍റെ മറുപടി
"ഞാന്‍ ജയില്‍ നോമിനേറ്റ് ആയ ശേഷം ഗെയിം കളിക്കണ്ട എന്നൊന്നും ഞാന്‍ വിചാരിച്ചില്ല സര്‍. ആ സമയത്ത് ലക്ഷ്മി ചേച്ചി വളരെയധികം വിഷമത്തിലായിരുന്നു. ചേച്ചിടെ മൈന്‍റ് അപ്സെറ്റ് ആയിരുന്നു. എന്നോട് സംസാരിക്കാന്‍ കണ്‍ഫര്‍ട്ടബിള്‍ ആണെന്ന് ചേച്ചി പറയുകയും ചെയ്തു. അങ്ങനെ ഒരുമിച്ച് ജയിലിലേക്ക് പോകാമെന്ന് തീരുമാനിച്ചത്" എന്നായിരുന്നു റോബിന്‍ പറഞ്ഞത്. ഊട്ടി, കൊടൈക്കനാല്‍ വല്ലതുമാണോ ജയില്‍ എന്നായിരുന്നു മോഹന്‍ലാല്‍ ചോദിച്ചത്. നിങ്ങള്‍ മനപൂര്‍വ്വം റോബിനോട് ജയിലില്‍ പോകാമെന്ന് പറഞ്ഞ് അയാളെ തോല്‍പ്പിച്ചതാണോ എന്ന് ലക്ഷ്മി പ്രിയയോട് മോഹന്‍ലാല്‍ ചോദിച്ചത്. അങ്ങനെ പ്രേക്ഷകര്‍ക്ക് പറയാമെന്നും മോഹന്‍ലാല്‍ പറയുന്നു. ശേഷം ഇരുവരും തങ്ങളുടേതായി ഭാഗങ്ങള്‍ പറഞ്ഞ് ഈ ചര്‍ച്ച അവസാനിപ്പിക്കുകയും ചെയ്തു. ഇങ്ങനെയാണോ ഗെയിം കളിക്കുന്നതെന്നും മോഹന്‍ലാല്‍ റോബിനോട് ചോദിക്കുന്നു. അതൊരു നല്ല കാര്യമല്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.
നവീന്‍ പുറത്തേക്ക്
ഒമ്പത് പേരാണ് ഇത്തവണ എവിക്ഷനില്‍ വന്നത്. ഇതില്‍ ആദ്യ ആളായി നവീന്‍ പുറത്തേക്ക്. പോകുകയാണ്. ഫൈനല്‍ ഫൈവില്‍ ആരോക്കെയാകും വരുന്നതെന്ന് ചോദിച്ചതിന് ശേഷമായിരുന്നു മോഹന്‍ലാലിന്‍റെ എലിമിനേഷന്‍ പ്രഖ്യാപനം. നവീന്‍ തീര്‍ച്ചയായും തിരിച്ച് വരുമെന്ന് പറഞ്ഞാണ് ജാസ്മിന്‍ നവീനെ യാത്ര അയച്ചത്. പിന്നാലെ എല്ലാവരും ചേര്‍ന്ന് സെല്‍ഫി എടുത്ത ശേഷം നവീന്‍ മോഹന്‍ലാലിനടുത്തേക്ക് പോകുകയും ചെയ്തു. അപ്രതീക്ഷിതമായൊരു വിടവാങ്ങല്‍ എന്നാണ് മോഹന്‍ലാലിന്‍റെ എലിമിനേഷനെ കുറിച്ച് പറഞ്ഞത്.
ഡെയ്സിയും പുറത്തേക്ക്
നവീന് പിന്നാലെ ഡെയ്സിയും ഇന്ന് ബിഗ് ബോസില്‍ നിന്നും പുറത്തായി. രണ്ട് പേരുടെ വിടവാങ്ങലും ബിഗ് ബോസ് വീടിനെ നിരാശയില്‍ ആഴ്ത്തിയിരിക്കുകയാണ്. ഞാന്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ മനസ്സില്‍ വച്ചിരിക്കരുതെന്നാണ് ഡെയ്സിയോട് ബ്ലെസ്ലി പറഞ്ഞത്. ശേഷം എല്ലാവരോടും യാത്ര പറഞ്ഞ് ഡെയ്സി പുറത്തേക്ക് പോയി. പുറത്തേക്ക് പോകുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്നും ഡെയ്സി പറഞ്ഞു. സ്വന്തം അഭിപ്രായങ്ങള്‍ ഉറക്കെ പറഞ്ഞയാളാണ് ഇപ്പോള്‍ പുറത്തായതെന്നാണ് ഡെയ്സിയെ തിരികെ വിളിച്ചു കൊണ്ട് മോഹന്‍ലാല്‍ പറഞ്ഞത്.
ഡെയ്സിയുടെ വാക്കുകള്‍
പ്രേക്ഷകരുടെ തീരുമാനത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. പുറത്ത് പോകണമെന്ന് എനിക്ക് ആഗ്രഹം ഇല്ലായിരുന്നുവെന്ന് ഡെയ്സി പറയുന്നു. അഭിപ്രായങ്ങള്‍ തുറന്ന് പറയുന്ന ആളാണ്, നിലപാടുകള്‍ ഉണ്ടായിരുന്നു, വഴക്കുണ്ടാക്കും. പിന്നെ എന്താണ് പ്രേക്ഷകര്‍ ഇങ്ങനെ തീരുമാനിച്ചതെന്ന് മോഹന്‍ലാല്‍ ഡെയ്സിയോട് ചോദിക്കുന്നു. അറിയില്ല, പുറത്ത് പോയി എപ്പിസോഡുകള്‍ കണ്ടാലേ അറിയാനാകൂവെന്നും അകത്ത് നില്‍ക്കാന്‍ വളരെ പ്രയാസമാണെന്നും ഡെയ്സി പറയുന്നു. ഇത്രയും വലിയൊരു പ്ലാറ്റ്ഫോം കിട്ടിയത് തന്നെ വലിയൊരു ഭാഗ്യമാണ്. സൂരജിനെ ഭയങ്കരമായി മിസ് ചെയ്യും. എനിക്ക് അവനെ ഒത്തിരി ഇഷ്ടമാണെന്നും ഡെയ്സി. ബിബി വീട്ടില്‍ മുട്ടക്കും ആഹാരത്തിനുമൊക്കെയാണ് അടി ഉണ്ടാക്കുന്നത് പുറത്ത് അങ്ങനെ ആയിരിക്കില്ലല്ലോ എന്നും ഡെയ്സി.