അടുത്ത വാരത്തിലെ ക്യാപ്റ്റനെ തെരഞ്ഞെടുത്തു
ബിഗ് ബോസ് മലയാളം സീസണ്‍ 4 (Bigg Boss 4) അതിന്‍റെ അഞ്ചാം വാരം പിന്നിടാന്‍ ഒരുങ്ങുകയാണ്. മുന്‍ സീസണുകളെ അപേക്ഷിച്ച് ആരാധകര്‍ക്കിടയില്‍ താരപരിവേഷം ആര്‍ജിക്കുന്ന മത്സരാര്‍ഥികള്‍ ഇല്ലെങ്കിലും ടാസ്‍കുകളുടെയും ഗെയിമുകളുടെയും നിലവാരത്തില്‍ പോയ സീസണുകളേക്കാള്‍ ബഹുദൂരം മുന്നിലാണ് ഈ സീസണ്‍. ആയതിനാല്‍ത്തന്നെ മുന്‍ സീസണുകളിലെ ബിഗ് ബോസ് ഏറ്റവും ചുരുങ്ങിയത് ഒരു 50 ദിവസങ്ങളെങ്കിലും പിന്നിട്ട അവസ്ഥയിലാണ് അഞ്ചാം വാരത്തില്‍ തന്നെ ഇത്തവണത്തെ ബിഗ് ബോസ്. ഇന്നലെ അവസാനിച്ച വീക്കിലി ടാസ്‍ക്കും ജയില്‍ നോമിനേഷനുമാണ് ബിഗ് ബോസ് ഹൌസിലെ ഏറ്റവും പുതിയ വര്‍ത്തമാനം.
മൂന്നു പേരെയാണ് ജയില്‍ ടാസ്‍കിനായി മറ്റു മത്സരാര്‍ഥികള്‍ തെരഞ്ഞെടുത്തത്. ലക്ഷ്മിപ്രിയ, ഡോ. റോബിന്‍, ബ്ലെസ്‍ലി എന്നിവരെ. രസകരമായ ഒരു ടാസ്‍ക് ആണ് ബിഗ് ബോസ് ഇവര്‍ക്ക് നല്‍കിയിരുന്നത്. ലക്ഷ്മിപ്രിയയ്ക്ക് സുഖമില്ലാതിരുന്നതിനാല്‍ അവര്‍ക്ക് മാനസികോര്‍ജ്ജം പകരാനായി താന്‍ ഒപ്പം ജയിലില്‍ പൊക്കോളാമെന്ന് മത്സരം ആരംഭിക്കുന്നതിനു മുന്‍പ് ബ്ലെസ്‍ലിയോട് റോബിന്‍ പറഞ്ഞിരുന്നു. എന്നാല്‍ താന്‍ എപ്പോഴത്തെയുംപോലെ മികച്ച രീതിയില്‍ മത്സരിക്കുമെന്നായിരുന്നു ബ്ലെസ്‍ലിയുടെ മറുപടി. തോല്‍ക്കാന്‍വേണ്ടി മനപ്പൂര്‍വ്വം കളിക്കുന്ന റോബിനെയാണ് ഗെയിമില്‍ കണ്ടത്. ഫലം ഫൈനല്‍ വിസിലിനു ശേഷം പതിവില്‍ നിന്ന് വിപരീതമായി റോബിനെ മാത്രം ജയിലിലേക്ക് അയക്കാന്‍ ബിഗ് ബോസ് നിര്‍ദേശിക്കുകയായിരുന്നു.
ദേഷ്യഭാവത്തില്‍ ലക്ഷ്‍മിപ്രിയ
തനിക്ക് ബിഗ് ബോസില്‍ അങ്ങനെ സുഹൃത്തുക്കളൊന്നും ഇല്ലെന്ന ധാരണയിലാണ് നിലവില്‍ ലക്ഷ്മിപ്രിയ. കഴിഞ്ഞ വീക്കിലി ടാസ്കിനുശേഷമുണ്ടായ അസ്വാരസ്യങ്ങളെത്തുടര്‍ന്ന് അവര്‍ ഒറ്റപ്പെട്ട അവസ്ഥയിലുമാണ്. റോബിനും ദില്‍ഷയുമടക്കം കുറച്ചുപേരെ മാത്രമേ അവരിപ്പോള്‍ കേള്‍ക്കാന്‍ പോലും തയ്യാറാവുന്നുള്ളൂ. എന്തോ ചോദിച്ചപ്പോള്‍ ദേഷ്യഭാവത്തോടെ ഇരുന്ന ലക്ഷ്മിയോട് നവീന്‍ ഇക്കാര്യം ചോദിച്ചു. അതിനും ദേഷ്യത്തോടെ തന്നെയായിരുന്നു ലക്ഷ്മിയുടെ പ്രതികരണം.
ക്യാപ്റ്റന്‍ ഇവരില്‍ ഒരാള്‍
രണ്ട് ദിവസങ്ങളിലായി നടന്ന വീക്കിലി ടാസ്‍കില്‍ റാങ്കിംഗിലൂടെ മത്സരാര്‍ഥികള്‍ തെരഞ്ഞെടുത്തവരില്‍ നിന്നായിരിക്കണം ഇക്കുറി ക്യാപ്റ്റന്‍സി ടാസ്‍കിലേക്ക് മൂന്നുപേരെ തെരഞ്ഞെടുക്കേണ്ടതെന്ന് ബിഗ് ബോസ് അറിയിച്ചു. അപര്‍ണ, അഖില്‍, നിമിഷ, നവീന്‍, സൂരജ്, സുചിത്ര, ധന്യ, ദില്‍ഷ, ഡെയ്‍സി, റോണ്‍സണ്‍ എന്നിവരില്‍ നിന്നായിരുന്നു തെരഞ്ഞെടുക്കേണ്ടത്. ടാസ്‍കിലും പൊതുവായ പ്രവര്‍ത്തികളിലും വീട്ടുജോലികളിലും തിളങ്ങിനിന്നുവെന്നും നേതൃപാടവം ഉണ്ടെന്നും കരുതുന്നവരെ തെരഞ്ഞെടുക്കാനായിരുന്നു നിര്‍ദേശം. ഇതനുസരിച്ച് ഏറ്റവുമധികം വോട്ടുകള്‍ നേടിയത് ഡെയ്‍സി, സുചിത്ര, അഖില്‍ എന്നിവര്‍ ആയിരുന്നു.
പ്രണയത്തെക്കുറിച്ച് ചര്‍ച്ച അവസാനിപ്പിക്കാതെ റോബിനും ദില്‍ഷയും
ഈ വിഷയത്തെക്കുറിച്ച് റോബിനും ദില്‍ഷയ്ക്കുമിടയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ചര്‍ച്ചകള്‍ക്ക് ഇപ്പോഴും അവസാനമില്ല. ജയിലില്‍ നിന്ന് പുറത്തിറങ്ങി ദില്‍ഷയോട് സംസാരിക്കുന്ന റോബിന്‍ തനിക്ക് പ്രണയമില്ലെന്ന് സ്ഥാപിക്കാനുള്ള തിടുക്കത്തിലായിരുന്നു. താന്‍ ഐശ്വര്യ റായ് അല്ലെന്നും തനിക്ക് പിറകെ നടക്കാനുള്ള ഗുണങ്ങളൊന്നും ദില്‍ഷയിലില്ലെന്നും റോബിന്‍ പറഞ്ഞു. പിറകെ നടക്കുന്നു എന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും റോബിന്‍ ഇനിയും അങ്ങനെ നടക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും ദില്‍ഷയും മറുപടി പറഞ്ഞു. ഇരുവര്‍ക്കമിടയില്‍ ഇതേച്ചൊല്ലിയുള്ള സംസാരം കുറച്ചുനേരം നീണ്ടു.
'എന്നെ ഒരു സഹോദരനായി കാണാമോ?'
തങ്ങള്‍ക്കിടയില്‍ 'ഇല്ലാത്ത' ഒരു പ്രണയത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ വീണ്ടും വീണ്ടും മുഴുകുകയാണ് ഡോ. റോബിനും ദില്‍ഷയും. തനിക്ക് പ്രണയിക്കാനുള്ള യോഗ്യതകളൊന്നും ദില്‍ഷയിലില്ലെന്ന് ആദ്യം പറഞ്ഞ റോബിന്‍ പിന്നീട് ചോദിച്ചത് തന്നെ ഒരു സഹോദരനായി കാണാമോ എന്നായിരുന്നു. മറ്റു മത്സരാര്‍ഥികളുടെ മുന്നില്‍ വച്ച് ബ്രദര്‍ എന്ന് സംബോധന ചെയ്യാമോ എന്നും റോബിന്‍ ചോദിച്ചു. എന്നാല്‍ സഹോദരനായി കാണാമോ എന്ന ചോദ്യത്തോട് സന്തോഷത്തോടെ പ്രതികരിച്ച ദില്‍ഷ പക്ഷേ മറ്റുള്ളവരെ കാണിക്കാനായി അങ്ങനെ വിളിക്കാന്‍ തനിക്ക് കഴിയില്ലെന്നും വ്യക്തമാക്കി.
ബിഗ് ബോസില്‍ ഇനി പുതിയ ക്യാപ്റ്റന്‍
ആകാംക്ഷയ്ക്ക് വിരാമമിട്ടുകൊണ്ട് ആറാം വാരത്തിലെ ക്യാപ്റ്റനെ ഇന്ന് പ്രഖ്യാപിച്ചു. അഖില്‍ ആണ് ക്യാപ്റ്റന്‍സി ടാസ്‍കിലെ മികച്ച പ്രകടനവുമായി ഇത്തവണ ക്യാപ്റ്റനായത്. ഇത് രണ്ടാം തവണയാണ് അഖില്‍ ക്യാപ്റ്റന്‍സിയിലേക്ക് വരുന്നത്. രണ്ട് ദിവസങ്ങളിലായി നടന്ന വീക്കിലി ടാസ്‍കിലെ പ്രകടനത്തിന് മികച്ച റാങ്കിംഗ് ലഭിച്ച മത്സരാര്‍ഥികളില്‍ നിന്നാവണം ഇക്കുറി ക്യാപ്റ്റന്‍സി ടാസ്‍കിലേക്ക് മൂന്നുപേരെ തെരഞ്ഞെടുക്കേണ്ടതെന്ന് ബിഗ് ബോസ് അറിയിച്ചു. തുടര്‍ന്ന് മികച്ച റാങ്കിംഗ് ലഭിച്ചവരുടെ പേരുകളും ബിഗ് ബോസ് അറിയിച്ചു. അപര്‍ണ, അഖില്‍, നിമിഷ, നവീന്‍, സൂരജ്, സുചിത്ര, ധന്യ, ദില്‍ഷ, ഡെയ്‍സി, റോണ്‍സണ്‍ എന്നിവരായിരുന്നു അവര്‍. ഇവരില്‍ നിന്ന് ടാസ്‍കിലും പൊതുവായ പ്രവര്‍ത്തികളിലും വീട്ടുജോലികളിലും തിളങ്ങിനിന്നുവെന്നും നേതൃപാടവം ഉണ്ടെന്നും കരുതുന്നവരെ തെരഞ്ഞെടുക്കാനായിരുന്നു നിര്‍ദേശം. ഇതനുസരിച്ച് ഏറ്റവുമധികം വോട്ടുകള്‍ നേടിയത് ഡെയ്‍സി, സുചിത്ര, അഖില്‍ എന്നിവര്‍ ആയിരുന്നു. അഖില്‍ 17 പോയിന്‍റ് നേടിയപ്പോള്‍ ഡെയ്‍സി 11 പോയിന്‍റുകളും സുചിത്ര പോയിന്‍റുകളും നേടി.