Bigg Boss Episode 29 Highlights : അശ്വിന്‍ പുറത്തേക്ക് , മത്സരാർത്ഥികൾക്ക് താക്കീത് നല്‍കി മോഹന്‍ലാല്‍

By Web TeamFirst Published Apr 24, 2022, 8:55 PM IST
Highlights

എല്ലാ ആഴ്ചയിലെയും പോലെ ഇന്നാണ് ഷോയിൽ എലിമിനേഷൻ നടക്കുക. ആരാകും ഷോയുടെ പടിയിറങ്ങുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ഓരോ പ്രേക്ഷകരും. 

രോ ദിവസം കഴിയുന്തോറും ബി​ഗ് ബോസ് സീസൺ 4 വേറെ ലെവലിലേക്കാണ് പോകുന്നത്. ഷോ തുടങ്ങി മൂന്നാം ദിവസം തുടങ്ങിയ തർക്കങ്ങൾ ഇപ്പോഴും വീട്ടിൽ സജീവമാണ്. മോഹൻലാൽ എത്തിയ വീക്കൻ‍ഡ് എപ്പിസോഡ് എന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ ഷോയുടെ ഹൈലൈറ്റ്. ഒപ്പം ആരോ​ഗ്യ പ്രശ്നങ്ങൾ കാരണം അപ്രതീക്ഷിതമായി മണികണ്ഠൻ ഷോയിൽ നിന്നും ക്വിറ്റ് ചെയ്യുകയും ചെയ്തു. ഇന്നും മോഹൻലാൽ മത്സരാർത്ഥികൾക്കൊപ്പം ഉണ്ടായിരുന്നു. എല്ലാ ആഴ്ചയിലെയും പോലെ ഇന്നായിരുന്നു എലിമിനേഷൻ . ഒടുവില്‍ ഷോയിലെ മൂന്നാമത്തെ മത്സരാര്‍ത്ഥിയായി അശ്വിന്‍ ബിഗ് ബോസില്‍ നിന്നും പടിയിറങ്ങുകയും ചെയ്തു. 

നാല് പുരുഷന്മാര്‍ എലിമിനേഷനില്‍, എന്തുകൊണ്ടെന്ന് മോഹന്‍ലാല്‍

Latest Videos

ഇത്തവണ നാല് പുരുഷന്മാരാണ് എലിമിനേഷനില്‍ വന്നിരിക്കുന്നത്. എന്തുകൊണ്ടാണ് എന്നായിരുന്നു മോഹന്‍ലാല്‍ റോബിനോട് ചോദിച്ചത്. നാല് പേരും ശക്തമായ മത്സരാര്‍ത്ഥികള്‍ ആയതിനാലാണെന്നായിരുന്നു റോബിന്‍ നല്‍കിയ മറുപടി. പിന്നാലെ ഓരോരുത്തരോടായി ഇക്കാര്യം മോഹന്‍ലാല്‍ ചോദിച്ചിരുന്നു. സൂരജ്, റോബിന്‍, ബ്ലെസ്ലി, അശ്വിന്‍ എന്നിവരാണ് ഇത്തവണത്തെ എവിഷനില്‍ വന്നിരിക്കുന്നത്. നാല് പേരയും എഴുന്നേല്‍പ്പിച്ച് നിര്‍ത്തിയ മോഹന്‍ലാല്‍ എന്തുകൊണ്ട് എലിമിനേഷനില്‍ വന്നതെന്ന് ചോദിച്ചു. ഓരോരുത്തരും അവരുടെതായി ഭാഗങ്ങള്‍ കൃത്യമായി പറയുകയും ചെയ്തു. നവീനും എവിഷനില്‍ വന്നുവെങ്കിലും ക്യാപ്റ്റന്‍റെ പ്രത്യേക അധികാരം വച്ച് റോണ്‍സണ്‍ സേവ് ചെയ്യുക ആയിരുന്നു. എന്നാല്‍ ഫ്രണ്ട്ഷിപ്പിന്‍റെ പുറത്തല്ല റോണ്‍സണ്‍ അങ്ങനെ ചെയ്തതെന്നാണ് നവീന്‍ പറഞ്ഞത്. 

റോബിൻ ആന സംഭവമാണെന്ന് എനിക്ക് തോന്നുന്നില്ല

മോഹൻലാൽ വന്ന എപ്പിസോഡിലും ഡോ. റോബിനെ വിടാതെ ജാസ്മിൻ. റോൺസൺ ക്യാപ്റ്റന്റെ അധികാരം വച്ച് നവീനെ സേവ് ചെയ്തപോലെ ആരെയാകും ദിൽഷ സേവ് ചെയ്യുമെന്ന് മോഹൻലാൽ ചോദിച്ചു. ഡ്. റോബിൻ എന്നായിരുന്നു ദിൽഷയുടെ മറുപടി. പിന്നാലെയാണ് ജാസ്മിൻ മറുപടിയുമായി രം​ഗത്തെത്തിയത്. റോബിൻ ആന സംഭവമാണെന്ന് എനിക്ക് തോന്നുന്നില്ലെന്ന് പറഞ്ഞു കൊണ്ടാണ് ജാസ്മിൻ തുടങ്ങിയത്. "99.9 ശതമാനവും മോശം മത്സരമാണ് റോബിന്‍ ഇവിടെ കാഴ്ചവയ്ക്കുന്നത്. എങ്ങനെ കട്ടെടുക്കാം, മോഷ്ടിക്കാം എന്ന് മാത്രമാണ് ലക്ഷ്യം. ഇന്റിവിജ്യൽ ടാസ്ക്കിൽ വെറും തോൽവിയാണ് റോബിൻ. അയാൾ സംഭവമാണെന്ന് പറയുന്നതിൽ എനിക്ക് വിയോജിപ്പുണ്ട്", എന്നാണ് ജാസ്മിൻ പറഞ്ഞത്. പിന്നാലെ ദിൽഷയും സംസാരിക്കാൻ എഴുന്നേറ്റു. പാവ ​ഗെയിമിലാണ് ഇപ്പോഴും ജാസ്മിൻ നിൽക്കുന്നതെന്നും ആ രീതിയിലാണ് അദ്ദേഹത്തോട് പെരുമാറുന്നതെന്നും ദിൽഷ പറയുന്നു. എന്നാല്‍ ദില്‍ഷ പറഞ്ഞത് തെറ്റാണെന്നും ഒരാളോട് വിരോധം ഉണ്ടെങ്കില്‍ അത് താന്‍ അവരോട് കാണിക്കുമെന്നും മറച്ച് വച്ച് പുറമെ ചിരിക്കാന്‍ അറിയില്ലെന്നും ജാസ്മിന്‍ പറഞ്ഞത്. 

താക്കീതുമായി മോഹൻലാൽ

മോശം വർത്തമാനം പറഞ്ഞവർക്ക് താക്കീതുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ. വീക്കൻഡ് എപ്പിസോഡായ ഇന്നാണ് മത്സരാർത്ഥകൾക്ക് മുന്നറിയിപ്പുമായി മോഹൻലാൽ എത്തിയത്. ആരേയും പേരെടുത്ത് പറയുന്നില്ല എന്ന് പറഞ്ഞാണ് മോഹൻലാൽ സംസാരം തുടങ്ങിയത്. "ഞാൻ പേരെടുത്ത് പറയുന്നില്ല. ഒരിക്കൽ കൂടി താക്കീത് നൽകുകയാണ്. നമ്മൾ ഉപയോ​ഗിക്കുന്ന വാക്കുകൾ സഭ്യമായി ഉപയോ​ഗിക്കണം. കാരണം പ്രേക്ഷകരിൽ നിന്നും ഒരുപാട് എഴുത്തുകളും മെയിലുകളും ഞങ്ങൾക്ക് വരും. നമുക്ക് ഉപയോ​ഗിക്കാൻ പാടില്ലാത്ത പല കാര്യങ്ങളുമുണ്ട്. നമ്മുടെ വീടുകളിലും അങ്ങനെയാണോ. ഇതൊരു വീടാണ്. ഈ ഷോ ഒരുപാട് പേർ കാണുന്നുണ്ട്. അതുകൊണ്ട് ഇനി ഞാൻ ഇക്കാര്യം പറയില്ല. പ്രവർത്തിക്കുകയെ ഉള്ളൂ. വാക്കുകൾ പറയുന്നത് സൂക്ഷിക്കുക. ബാക്കി എന്ത് വേണമെങ്കിലും ആയിക്കോട്ടെ. വീട്ടിലിരിക്കുന്നവരെ പറയുക മോശം വാക്കുകളിൽ സംസാരിക്കുക. ഇതെന്റെ താക്കീതാണ്. സ്നേഹപൂർവ്വമായ ഒരു വാണിം​ഗ്", എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകള്‍. 

ബി​ഗ് ബോസിൽ നിന്നും ഒരാൾ കൂടി പുറത്തേക്ക്

മൂന്നാമത്തെ മത്സരാർത്ഥിയായി അശ്വിനും ഷോയിൽ നിന്നും പടിയിറങ്ങിയിരിക്കുകയാണ്. ബ്ലെസ്ലി, അശ്വിൻ, സൂരജ്, റോബിൻ എന്നിവരായിരുന്നു ഈ ആഴ്ച എവിഷനിൽ വന്നിരുന്നത്. മത്സരാർത്ഥികളോട് കുശലം ചോദിച്ച ശേഷമായിരുന്നു മോഹൻലാൽ എവിഷൻ പ്രഖ്യാപിച്ചത്. കുറച്ച് കൂടി ആക്ടീവ് ആകണമെന്ന് താൻ എത്രതവണ അശ്വിനോട് പറഞ്ഞതാണെന്ന് മോഹൻലാൽ പറയുന്നുണ്ട്. അത് ഉപയോ​ഗിച്ചില്ലെന്നും മോഹൻലാൽ പറഞ്ഞു. ഒടുവിൽ അശ്വിന്റെ പേരെഴുതിയ കാർഡ് മോഹൻലാൽ കാണിക്കുകയും ഔട്ട് ആതായി പ്രഖ്യാപിക്കുകയുമായിരുന്നു. ശേഷം പിന്നാലെ ബി​ഗ് ബോസിലെ ഓരോരുത്തരോട് നന്ദി പറഞ്ഞ ശേഷം അശ്വിൻ വീടിന്റ പടിയിറങ്ങുക ആയിരുന്നു.

click me!