വൈല്‍ഡ് കാര്‍ഡ് എൻട്രിയായി എത്തിയ മണികണ്ഠൻ ആരോഗ്യപ്രശ്‍നങ്ങളെ തുടര്‍ന്ന് ബിഗ് ബോസില്‍ നിന്ന് പുറത്തുപോയി (Bigg Boss).
മണികണ്ഠൻ പുറത്തുപോയി
ബിഗ് ബോസ് വീട്ടില്‍ നിന്നുള്ള എവിക്ഷൻ പ്രഖ്യാപിക്കുന്ന ദിവസങ്ങളാണ് മോഹൻലാല്‍ വരുന്ന ശനിയാഴ്‍ചയും ഞായറാഴ്‍ചയും. പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലാണ് പുറത്തുപോകേണ്ട ആളെ തീരുമാനിക്കുക. എവിക്ഷനുള്ള പട്ടിക തയ്യാറാക്കുന്നത് മത്സരാര്‍ഥികളുടെ തന്നെയുള്ള നോമിനേഷന്റെ അടിസ്ഥാനത്തിലും. എന്നാല്‍ ഇന്ന് വളരെ അപ്രതീക്ഷിതമായി ഒരാള്‍ പടിയിറങ്ങുന്നത് കാണിച്ചുകൊണ്ടാണ് ബിഗ് ബോസ് എപ്പിസോഡ് തുടങ്ങിയത് ( Bigg Boss).
കഴിഞ്ഞ ദിവസം വെള്ളിയാഴ്‍ച ബിഗ് ബോസ് വീട്ടില്‍ അപ്രതീക്ഷിതമായ ഒരു വിടവാങ്ങല്‍ സംഭവിച്ചുവെന്ന് മോഹൻലാല്‍ തന്നെ തുടക്കത്തില്‍ പറഞ്ഞു. നമ്മളെ സംബന്ധിച്ചിടത്തോളം വളരെ സങ്കടകരമായ ഒരു കാര്യമാണ് അത്. എന്താണ് സംഭവിച്ചത് എന്ന് നോക്കാമെന്ന് പറഞ്ഞ് മോഹൻലാല്‍ ബിഗ് ബോസ് വീട്ടിലെ കാഴ്‍ചകളിലേക്ക് ക്ഷണിച്ചു. വൈല്‍ഡ് കാര്‍ഡ് എൻട്രിയായി എത്തിയ മണികണ്ഠനെ ബിഗ് ബോസ് കണ്‍ഫെഷൻ റൂമിലേക്ക് വിളിപ്പിക്കുന്നതായിരുന്നു ആദ്യം കണ്ടത്. മണികണ്ഠന്റെ ആരോഗ്യത്തെ കുറിച്ച് അദ്ദേഹത്തിന്റെ ഡോക്ടര്‍ നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ ബിഗ് ബോസ് അറിയിച്ചു. പ്രത്യേക ശ്രദ്ധ ആവശ്യമായ താങ്കളുടെ ആരോഗ്യപ്രശ്‍നങ്ങള്‍ കണക്കിലെടുത്ത് അത് പരിപാലിക്കുന്നതും വിശ്രമിക്കുന്നതുമാണ് ഉചിതമെന്ന് ഞങ്ങള്‍ മനസിലാക്കുന്നുവെന്നായിരുന്നു ബിഗ് ബോസ് പറഞ്ഞത്. തുടര്‍ന്ന് മണികണ്ഠൻ ബിഗ് ബോസ് വീട്ടില്‍ നിന്ന് പടിയിറങ്ങിയതായി മറ്റുള്ളവരെയും അറിയിച്ചു.
Read More : ബിഗ് ബോസ് വീട്ടില്‍ നിന്ന് അപ്രതീക്ഷിത വിടവാങ്ങല്‍, മത്സരാര്‍ഥികള്‍ ഷോക്കില്‍
ജാസ്‍മിന്റെ ജന്മദിനാഘോഷം
ബിഗ് ബോസ് മലയാളം സീസണ്‍ നാലിലെ കരുത്തുറ്റ മത്സരാര്‍ഥിയായ ജാസ്‍മിന്റെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചു. ജാസ്‍മിൻ പല തവണ ആവശ്യപ്പെട്ടിരുന്ന കോഫി പൗഡര്‍ ജന്മദിന സമ്മാനമായും മോഹൻലാല്‍ നല്‍കി.
ഗ്യാസ് കട്ട് ചെയ്യുമെന്ന് മുന്നറിയിപ്പുമായി മോഹൻലാല്‍
ഗ്യാസ് ഉപയോഗത്തില്‍ ശ്രദ്ധ ഇല്ലാത്തതില്‍ മത്സരാര്‍ഥികളെ ശാസിച്ച് മോഹൻലാല്‍. ഗ്യാസ് ഓഫ് ചെയ്യാത്ത സംഭവത്തിന്റെ വിഷ്വലും മോഹൻലാല്‍ കാണിച്ചു. ബ്ലസ്‍ലി ലക്ഷ്‍മി പ്രിയയോട് ചായ ആവശ്യപ്പെടുകയായിരുന്നു. മറ്റൊരു ജോലിയിലും ആയിരുന്നു ലക്ഷ്‍മി പ്രിയ ഗ്യാസ് ഓണ്‍ ചെയ്‍തു. വെളളം എടുത്ത് വയ്‍ക്കാൻ ബ്ലസ്‍ലിയോട് ആവശ്യപ്പെടുകയും ചെയ്‍തു. അതനുസരിച്ച് ബ്ലസ്‍ലി വെള്ളം എടുത്തുവെച്ചു. ലക്ഷ്‍മി പ്രിയ അവിടെ നിന്ന് ജപിക്കാൻ പോയി, ബ്ലസ്‍ലി മെഡിറ്റേഷനും. ആരും ഗ്യാസ് ഓഫ് ചെയ്‍തില്ല. സംഭവതത്തെ തുടര്‍ന്നാണ് ഗ്യാസും റേഷൻ ആക്കേണ്ടി വരുമെന്ന് മോഹൻലാല്‍ മുന്നറിയിപ്പ് നല്‍കിയത്.
ബിഗ് ബോസില്‍ നിന്ന് ഒരാളെ കാണാനില്ല
ബിഗ് ബോസ് മലയാളം സീസണ്‍ നാലില്‍ തുടക്കം മുതലേ കടുത്ത മത്സരമായിരുന്നു. ഓരോ മത്സരാര്‍ഥിയും ഒന്നിനൊന്ന് മെച്ചം. ഇക്കാര്യം മോഹൻലാല്‍ തന്നെ പലതവണ പറഞ്ഞിരുന്നു. എന്നാല്‍ ഷോ മുന്നേറുമ്പോള്‍ സേഫ് ഗെയിം നടത്തുന്ന ഒരാളെ പ്രേക്ഷകരുടെ സൂചനയെന്ന പോലെ ബിഗ് ബോസില്‍ ഇന്ന് മോഹൻലാല്‍ വെളിപ്പെടുത്തി. അപര്‍ണ ആക്റ്റീവ് അല്ല എന്ന പ്രേക്ഷകരുടെ അഭിപ്രായമാണ് മോഹൻലാല്‍ അറിയിച്ചത്. അപര്‍ണ ശരിക്കും ആരെന്ന് അറിയാൻ എന്ന് പറഞ്ഞ് മത്സരാര്‍ഥികളോട് ചോദ്യം ചോദിപ്പിച്ചു. മാസ്‍ക് ധരിച്ച് ടാസ്‍കില്‍ പങ്കെടുത്ത അപര്‍ണ ചോദ്യങ്ങള്‍ക്ക് എല്ലാം ഉത്തരവും നല്‍കി.
Read More : ബിഗ് ബോസില്‍ നിന്ന് കാണാതായാളെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസ്
ബിഗ് ബോസില്‍ നിന്ന് ഇനി ആര് പുറത്താകും?
ബിഗ് ബോസ് മലയാളം സീസണ്‍ നാലില്‍ നിന്ന് ഇനി ആരാകും പുറത്താകുക? ഈ ചോദ്യത്തിന് ഉത്തരം ഇന്നോ നാളെയോ ആയി അറിയാം. മോഹൻലാല്‍ വരുന്ന എപ്പിസോഡുകളിലാണ് എവിക്ഷൻ നടക്കുക. മൂന്ന് വോട്ടുകളുമായി അശ്വിൻ, മൂന്ന് വോട്ടുകളുമായി സൂരജ്, മൂന്ന് വോട്ടുകളുമായി നവീൻ, അഞ്ച് വോട്ടുകളുമായി ബ്ലസ്‍ലി, ഒമ്പത് വോട്ടുകളുമായി ഡോ. റോബിൻ എന്നിവരാണ് എവിക്ഷൻ പട്ടികയിലുള്ളത്. ഇവരില്‍ നിന്ന് ആരാണ് പുറത്താകേണ്ടത് എന്ന് മോഹൻലാല്‍ പ്രഖ്യാപിക്കും. പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും എവിക്ഷൻ. അശ്വിനോ, സൂരജോ പുറത്തുപോകുമെന്നാണ് ബിഗ് ബോസ് പ്രേക്ഷകരില്‍ ഭൂരിഭാഗവും സാമൂഹ്യമാധ്യമങ്ങളില്‍ കമന്റുകള്‍ എഴുതുന്നത് (Bigg Boss).
ജാനകി സുധീര്‍ ആയിരുന്നു ബിഗ് ബോസ് നാലാം സീസണില്‍ നിന്ന് ആദ്യം പുറത്തായത്. രണ്ടാമതായി പുറത്തുവന്നത് നിമിഷ ആയിരുന്നു. പക്ഷേ നിമിഷയ്‍ക്ക് ഒരു റീ എൻട്രി നല്‍കിയിരുന്നു ബിഗ് ബോസ്. രണ്ട് ദിവസം സീക്രട്ട് മുറിയില്‍ കഴിഞ്ഞ് ബിഗ് ബോസ് വീട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ വീക്ഷിച്ച ശേഷമാണ് നിമിഷ തിരിച്ചെത്തിയത്. ഏറ്റവും ഒടുവില്‍ ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്തായത് ശാലിനിയാണ്. കഴിഞ്ഞ ആഴ്‍ചയാണ് ശാലിനി ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്തായത്. ഇനി ആരാകും പുറത്താകുക എന്നതാണ് ചോദ്യം.
ബിഗ് ബോസ് വീട്ടില്‍ നിന്ന് ഇനി പുറത്തുപോകാൻ സാധ്യത അശ്വിനോ സൂരജോ ആണെന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ അഭിപ്രായ പ്രകടനങ്ങള്‍. ബിഗ് ബോസ് വീടിന്റെ പടിയിറങ്ങേണ്ടി വരിക അശ്വിനായിരിക്കുമെന്ന് ബിഗ് ബോസ് പ്രേക്ഷകര്‍ കമന്റുകളില്‍ പറയുന്നു. അത്ര ആക്റ്റീവല്ലാത്തതാണ് അശ്വിന് വിനയാകുന്നത്. സൂരജും ആക്റ്റീവല്ല എന്ന് മത്സരാര്‍ഥികള്‍ തന്നെ പറയുന്നുണ്ടെങ്കിലും ബിഗ് ബോസില്‍ എത്തുന്നതിന് മുന്നേയുള്ള പിന്തുണ തുണയ്‍ക്കുമെന്നാണ് കമന്റുകള്‍.
ബിഗ് ബോസ് വീട്ടിലെ പുതിയ ക്യാപ്റ്റനായി നിമിഷയെ തെരഞ്ഞെടുത്തിരുന്നു. സൂരജ്. നിവിൻ എന്നിവരോട് മത്സരിച്ചായിരുന്നു നിമിഷ ക്യാപ്റ്റനായത്. അടുക്കള ഡ്യൂട്ടിയില്‍ കാട്ടിയ മികവിനെ തുടര്‍ന്നായിരുന്നു നിമിഷ ക്യാപ്റ്റൻ നോമിനേഷനില്‍ വന്നത്. കഴിഞ്ഞ ആഴ്‍ചത്തെ ക്യാപ്റ്റൻ റോണ്‍സണ്‍ നിമിഷയ്‍ക്ക് അധികാരം കൈമാറുകയും ചെയ്‍തിരുന്നു.