പുതിയ വീക്കിലി ടാസ്‍ക് ആരംഭിച്ചു
ബിഗ് ബോസ് മലയാളം സീസൺ 4 മൂന്നാം വാരത്തിലേക്ക് കടന്നപ്പോൾ പ്രേക്ഷകാവേശത്തിന്‍റെ പല ഗിയറുകൾ ഒരുമിച്ച് ഷിഫ്റ്റ് ചെയ്‍ത അനുഭവമാണ് പ്രേക്ഷകർക്ക്. നിമിഷയെ സീക്രട്ട് റൂമിലേക്ക് മാറ്റിയ മോക്ക് എലിമിനേഷനു ശേഷമുള്ള തിങ്കളാഴ്ച എപ്പിസോഡ് ആയിരുന്നു ഈ സീസണിലെ ഏറ്റവും സംഘർഷഭരിതമായ എപ്പിസോഡ്. ശാലിനിക്കും ലക്ഷ്മിക്കും ഇടയിൽ നിന്നാരംഭിച്ച ഒരു സംഭാഷണം മറ്റു പല മത്സരാർഥികളും ഉൾപ്പെടുന്ന വലിയ അഭിപ്രായവ്യത്യാസങ്ങളിലേക്ക് നീളുകയായിരുന്നു.
അടുക്കള ഡ്യൂട്ടിയിലുള്ള ശാലിനിക്ക് തനിക്ക് ടീമംഗങ്ങളെ ആവശ്യത്തിന് ലഭിക്കുന്നില്ലെന്ന പരാതി ഉണ്ടായിരുന്നു. സൂരജും ഡെയ്‍സിയുമാണ് ശാലിനിക്കൊപ്പമുള്ള മറ്റു രണ്ട് പേർ. ഡ്യൂട്ടിയിൽ സഹായിക്കാൻ ആളില്ലെന്ന പരാതിക്കൊപ്പം ബിഗ് ബോസ് ഹൌസിലും താൻ ഒറ്റപ്പെടൽ നേരിടുന്നുവെന്ന പരാതി ശാലിനിക്ക് ഉണ്ടായിരുന്നു. ആ വിഷമങ്ങളുമായി നിൽക്കുന്നതിനിടെയാണ് കാര്യം അന്വേഷിച്ച് ലക്ഷ്മിപ്രിയ അവിടേക്ക് എത്തിയത്. ലക്ഷ്മിപ്രിയ ആശ്വസിപ്പിക്കുന്നതിനിടെ ശാലിനി വിങ്ങിപ്പോയിരുന്നു. തുടർന്ന് ഇക്കാര്യം ലക്ഷ്മി ക്യാപ്റ്റനായ ദിൽഷയോട് പറഞ്ഞതോടെയാണ് കാര്യങ്ങൾ ചർച്ച ചെയ്‍ത് വഷളായത്. ഒപ്പം പുതിയ വാരത്തിലെ നോമിനേഷൻ ലിസ്റ്റും ഇന്നലെ ആയിട്ടുണ്ട്. ലക്ഷ്മിപ്രിയ, ഡെയ്‍സി, ജാസ്‍മിൻ, അഖിൽ, അശ്വിൻ, ശാലിനി, നവീൻ എന്നിവരാണ് ഇത്തവണത്തെ നോമിനേഷൻ ലിസ്റ്റിൽ.
തിരികെ പോകണ്ടേ, നിമിഷയോട് ബിഗ് ബോസ്
ബിഗ് ബോസ് സീസണ്‍ 4 ല്‍ പ്രേക്ഷകര്‍ക്ക് വലിയ സര്‍പ്രൈസ് സമ്മാനിച്ച ഒന്നായിരുന്നു നിമിഷയുടെ സീക്രട്ട് റൂം പ്രവേശനം. ഞായറാഴ്ച എപ്പിസോഡില്‍ നടന്ന മോക്ക് എലിമിനേഷനു ശേഷമാണ് നിമിഷയുടെ സമ്മതം വാങ്ങിയ ശേഷം ബിഗ് ബോസ് അവരെ സീക്രട്ട് റൂമില്‍ പ്രവേശിപ്പിച്ചത്. ഇന്നത്തെ എപ്പിസോഡിന്‍റെ തുടക്കത്തില്‍ തന്നെ തിരികെ പോകുന്നതിനെക്കുറിച്ച് നിമിഷയോട് ബിഗ് ബോസ് ആരായുകയായിരുന്നു. ഇങ്ങനെ തുടര്‍ന്നാല്‍ മതിയോ എന്നും തിരികെ പോകണ്ടേയെന്നും ബിഗ് ബോസ് ചോദിച്ചു. നിമിഷ സന്നദ്ധത അറിയിച്ചപ്പോള്‍ അതിനായി ഒരുങ്ങിക്കൊള്ളാനും പറഞ്ഞു.
നിമിഷയുടെ റീ എന്‍ട്രി, അമ്പരന്ന് മത്സരാര്‍ഥികള്‍
കണ്‍ഫെഷന്‍ റൂമിലൂടെയാണ് ബിഗ് ബോസ് ഹൌസിലേക്ക് നിമിഷയ്ക്ക് പ്രവേശനം അനുവദിച്ചത്. ആളെ തിരിച്ചറിയാത്ത രീതിയില്‍ ഒരു കറുത്ത വസ്ത്രവും ഒരു മുഖംമൂടിയും ധരിച്ചാണ് നിമിഷ ഹൌസിലേക്ക് തിരികെയെത്തിയത്. മുഖംമൂടി വച്ച് എത്തിയ ആളെ ആര്‍ക്കും പെട്ടെന്ന് മനസിലായില്ല. ഒരു ടാസ്കിന്‍റെ നിയമങ്ങള്‍ അടങ്ങിയ കുറിപ്പോടെയാണ് നിമിഷ മത്സരാര്‍ഥികള്‍ക്കിടയിലേക്ക് എത്തിയത്. ആ സമയം എല്ലാവരെയും ഹാളിലേക്ക് ബിഗ് ബോസ് വിളിച്ചിരുത്തിയിരുന്നു. മുഖംമൂടി മാറ്റാതെതന്നെ നിമിഷ ടാസ്ക് നിയമങ്ങള്‍ വായിക്കാന്‍ തുടങ്ങി. ശബ്ദം കേട്ട മറ്റുള്ളവര്‍ തങ്ങളുടെ സഹമത്സരാര്‍ഥിയെ വേഗത്തില്‍ തിരിച്ചറിയുകയായിരുന്നു.
ആശങ്ക പങ്കുവച്ച് മറ്റു ചിലര്‍
നിമിഷയുടെ മടങ്ങിവരവിന്‍റെ ആശങ്കയിലാണ് ചില മത്സരാര്‍ഥികള്‍. ഡോ. റോബിനാണ് ഈ സംശയം ആദ്യം പങ്കുവച്ചത്. ഇപ്പോഴത്തെ ക്യാപ്റ്റന്‍ ദില്‍ഷയോടാണ് റോബിന്‍ ഇക്കാര്യം ചോദിച്ചത്. അവള്‍ പുറത്തുപോയി എല്ലാം അറിഞ്ഞിട്ടാവുമോ തിരികെ വന്നിട്ടുണ്ടാവുക എന്നായിരുന്നു റോബിന്‍റെ അന്വേഷണം. തനിക്കറിയില്ല എന്ന തരത്തിലാണ് ദില്‍ഷ പ്രതികരിച്ചത്.
പൊട്ടിച്ചിരിപ്പിച്ച് വീക്കിലി ടാസ്‍ക്
ഇതുവരെയുള്ള വീക്കിലി ടാസ്‍കുകള്‍ കായികവും ബുദ്ധിപരവുമായ മത്സരക്ഷമത പരിശോധിക്കുന്നവയായിരുന്നെങ്കില്‍ ഇത്തവണത്തേത് കലാപ്രകടനങ്ങളുടേതാണ്. ബിബി ഫോക്കസ് എന്ന് പേര് നല്‍കിയിരിക്കുന്ന ടീം അവതരിപ്പിച്ച ടെലിവിഷന്‍ വാരഫലം പ്രേക്ഷകര്‍ക്ക് രസകരമായ നിമിഷങ്ങള്‍ സമ്മാനിക്കുന്ന ഒന്നായി. ജ്യോതിഷിയായി റോണ്‍സണും അവതാരകയായി നിമിഷയും പരിപാടിയിലേക്ക് കോളുകള്‍ വിളിക്കുന്നവരായി ബ്ലെസ്‍ലിയും നവീനും എത്തി.
ഫൈവ് സ്റ്റാര്‍ നേടി ഫോക്കസ് ടീം
വീക്കിലി ടാസ്‍കില്‍ ആദ്യം കലാപ്രകടനവുമായെത്തിയ ടീം ഫോക്കസിന്‍റെ പ്രകടനം പ്രേക്ഷകര്‍ക്കും മറ്റ് മത്സരാര്‍ഥികള്‍ക്കും ആസ്വാദ്യകരമായ അനുഭവമായി. റോണ്‍സണ്‍, നിമിഷ, നവീന്‍, ബ്ലെസ്‍ലി എന്നിവരായിരുന്നു ഈ ടീമില്‍. ഒരു ടെലിവിഷന്‍ വാരഫലം പരിപാടിയുടെ ആക്ഷേപഹാസ്യ സ്കിറ്റ് ആണ് അവര്‍ ചെയ്‍തത്. മറ്റ് മൂന്ന് ടീമുകളും ഫൈവ് സ്റ്റാര്‍ റേറ്റിംഗ് ആണ് ഇവരുടെ പ്രകടനത്തിന് നല്‍കിയത്.