ദൃശ്യവിസ്‍മയം എന്നു പേരിട്ടിരുന്ന വീക്കിലി ടാസ്‍ക് മലയാളം ബിഗ് ബോസില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്നായിരുന്നു
ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ (Bigg Boss 4) അവസാന വീക്കിലി ടാസ്‍കിന് സമാപനം. രണ്ട് ദിവസങ്ങളിലായി നടന്ന ടാസ്ക് ഇന്ന് അവസാനിച്ചു. വിജയിയെയും ഓരോ മത്സരാര്‍ഥിയുടെയും പോയിന്‍റ് നിലയും ബിഗ് ബോസ് പ്രഖ്യാപിക്കുകയും ചെയ്‍തു. ദൃശ്യവിസ്‍മയം എന്നു പേരിട്ടിരുന്ന വീക്കിലി ടാസ്‍ക് മലയാളം ബിഗ് ബോസില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്നാണ്.
സഹമത്സരാര്‍ഥികള്‍ തന്നെക്കുറിച്ച് എന്താണ് പറയുന്നുണ്ടാവുക എന്നത് ബിഗ് ബോസിലെ ഓരോ മത്സരാര്‍ഥിയുടെയും മനസിലുള്ള കൗതുകമാണ്. ഈ കൗതുകത്തിനുള്ള ഉത്തരം പോലെയായിരുന്നു ഈ വീക്കിലി ടാസ്ക്. മുന്‍പ് എപ്പോഴെങ്കിലും രണ്ടോ മൂന്നോ മത്സരാര്‍ഥികള്‍ ചേര്‍ന്ന് ഒരാളെക്കുറിച്ച് നടത്തിയ സംഭാഷണങ്ങളുടെ ഓഡിയോയും വീഡിയോയുമാണ് ബിഗ് ബോസ് ഈ ടാസ്കിനുവേണ്ടി ഉപയോഗിച്ചത്. ഓഡിയോയിലോ വീഡിയോയിലോ പരാമര്‍ശിച്ച വ്യക്തി, സന്ദര്‍ഭം എന്നിവയൊക്കെയാണ് ചോദിച്ചത്. ഉത്തരം അറിയാവുന്നവരില്‍ ആദ്യം ഓടിവന്ന് ബസര്‍ അടിക്കുന്നവര്‍ക്കായിരുന്നു അവസരം.
ALSO READ : ലക്ഷ്‍മിപ്രിയ ഈഗോ കൊണ്ട് ഊതിവീര്‍പ്പിച്ച ബലൂണെന്ന് ബ്ലെസ്‍ലി; ബിഗ് ബോസില്‍ വാക്പോര്
പല റൗണ്ടുകളിലായി രണ്ട് ദിനങ്ങളില്‍ നടന്ന മത്സരം പലപ്പോഴും മത്സരാര്‍ഥികള്‍ക്കിടയിലെ വലിയ വാക്പോരിലേക്കും നയിച്ചു. ഇത്തരം ഒരു ഗെയിമിനെ സംബന്ധിച്ച് സ്വാഭാവികവുമായിരുന്നു അത്. വീക്കിലി ടാസ്കിലെ മികവ് അടുത്ത വാരം ക്യാപ്റ്റന്‍സിയിലേക്കുള്ള ഒരു ടിക്കറ്റ് ആയിരുന്നു മുന്‍ വാരങ്ങളില്‍. എന്നാല്‍ ഇത്തവണ അത്തരത്തില്‍ അത് പരിഗണിക്കപ്പെടില്ല. അതേസമയം മറ്റു പല ടാസ്കുകളിലുമെന്നപോലെ ഒന്നാമതെത്തിയത് ദില്‍ഷയാണ്.
മത്സരാര്‍ഥികളുടെ വീക്കിലി ടാസ്കിലെ പോയിന്‍റ് നില
സൂരജ്- 0
ബ്ലെസ്‍ലി- 1
ലക്ഷ്മിപ്രിയ- 1
ധന്യ- 2
റിയാസ്- 3
ദില്‍ഷ- 6