ദില്‍ഷ പ്രസന്നൻ തന്റ പ്രണയാനുഭവം വെളിപ്പെടുത്തുന്നു (Bigg Boss).
ബിഗ് ബോസ് മലയാളം സീസണ്‍ നാലിലെ ആദ്യ വനിതാ ക്യാപ്റ്റനായിരിക്കുകയാണ് ദില്‍ഷ പ്രസന്നൻ. ജാസ്‍മിൻ, അപര്‍ണ മള്‍ബറി എന്നിവരോട് ഏറ്റുമുട്ടി വിജയിച്ചാണ് ദില്‍ഷ പ്രസന്നൻ ക്യാപ്റ്റനായിരിക്കുന്നത്. ബിഗ് ബോസ് വീട്ടിലെ ജോലികള്‍ ദില്‍ഷ പ്രസന്നൻ എല്ലാവര്‍ക്കും കഴിഞ്ഞ ദിവസം വീതിച്ചുനല്‍കുകയും ചെയ്‍തു. ഇപ്പോഴിതാ ദില്‍ഷ തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തുന്ന വീഡിയോയാണ് ചര്‍ച്ചയാകുന്നത് (Bigg Boss).
ബിഗ് ബോസ് മലയാളം സീസണ്‍ നാലിന്റെ ടാസ്‍കിന്റെ ഭാഗമായിട്ടായിരുന്നു ദില്‍ഷ പ്രസന്നനും തന്റെ പ്രണയം വെളിപ്പെടുത്തിയത്. എനിക്ക് പ്രണയം എന്ന ഒരു സംഭവം ജീവിതത്തില്‍ ഉണ്ടായിട്ടില്ല. എനിക്ക് കല്യാണം കഴിക്കാൻ താല്‍പര്യമില്ലാഞ്ഞിട്ടോ ആണ്‍കുട്ടികളെ ഇഷ്‍ടമില്ലാഞ്ഞിട്ടോ അല്ല. എനിക്ക് പേടിയാണ്. ധൈര്യമില്ല, എനിക്ക് ഒരാളെ സ്‍നേഹിക്കാൻ. എനിക്ക് സുഹൃത്തുക്കളൊക്കെയുണ്ടെങ്കിലും എന്നോട് സംസാരിച്ച് കുറച്ച് ദിവസം കഴിഞ്ഞ് എന്നോട് ഇഷ്‍ടമാണെന്ന് പറയും. കല്യാണത്തിന് താല്‍പര്യമുണ്ടെന്ന് പറയും, അപ്പോള്‍ എനിക്ക് ഭയങ്കര ടെൻഷൻ ആകുമെന്നും ദില്‍ഷ പറഞ്ഞു. തന്നെ സ്‍നേഹിച്ച ഒരാളെ കുറിച്ചും ദില്‍ഷ മനസ് തുറന്നു. ഞങ്ങള്‍ താമസിച്ചിരുന്ന ഫ്ലാറ്റിന് താഴെ ഒരു കുടുംബം ഉണ്ടായിരുന്നു. ആ വീട്ടില്‍ അവരുടെ ഒരു കസിൻ പഠിക്കാൻ വേണ്ടി വന്നിട്ടുണ്ടായിരുന്നു. ഒരു ദിവസം തന്നെ അയാള്‍ കണ്ടു, ഇഷ്‍ടായി. പിന്നെ അദ്ദേഹം എന്നും ബാല്‍ക്കണിയില്‍ ഇരിക്കാൻ തുടങ്ങിയെന്നും ദില്‍ഷ പറഞ്ഞു.
ഞാൻ എപ്പോഴെങ്കിലും ആയിരിക്കും പുറത്തുവരിക. അപ്പോള്‍ എന്നെ ഒന്ന് കാണാൻ വേണ്ടി രാവിലെ മുതല്‍ രാത്രി വരെ അവിടെ ഇരിക്കും. വെയില്‍ കാരണം കരിഞ്ഞുപോകും നമ്മള്‍ എന്ന അവസ്ഥയാണ്. ആ വെയിലില്‍ വരെ അവിടെ അയാള്‍ ഇരിക്കുകയാണ്. ഒരു തവണ ഭയങ്കര മഴ. അപ്പോഴും അവിടെയുണ്ട്. എന്റെ ജന്മദിനത്തില്‍ ഒരിക്കല്‍ ബോക്സ് നിറയെ എനിക്ക് ഇഷ്‍ടമുള്ള സാധനങ്ങള്‍ വീട്ടിന്റെ മുന്നില്‍ കൊണ്ടുവെച്ചു.
ഭയങ്കരമായുള്ള ഇഷ്‍ടമായിരുന്നു. എനിക്ക് അങ്ങനെയില്ലെന്ന് അദ്ദേഹത്തിന് മനസിലായി. എന്റെ ഭാഗത്ത് നിന്ന് അങ്ങനെ ഒരു സമീപനമുണ്ടായില്ല. ഒടുവില്‍ അദ്ദേഹം തന്റെ വീട്ടില്‍ ചോദിച്ചു. കല്യാണം കഴിച്ചുകൊടുക്കുമോ എന്ന് അദ്ദേഹം ചോദിച്ചു. എന്റെ ചേച്ചിയുടെ വിവാഹം അപ്പോള്‍ കഴിഞ്ഞിരുന്നില്ല. വിവാഹം ഇപ്പോള്‍ ഞങ്ങള്‍ നോക്കുന്നില്ല, പഠിത്തം കഴിയട്ടേയെന്നും വീട്ടുകാര്‍ പറഞ്ഞു. അവള്‍ പഠിച്ച് കഴിഞ്ഞ്, അവള്‍ക്ക് എപ്പോഴാണോ തോന്നുന്നത് അപ്പോഴായിരിക്കും കല്യാണമെന്നും പറഞ്ഞു. പിന്നെ ചേട്ടനെ കാണുമ്പോള്‍ ഞാൻ സംസാരിക്കില്ല. ഫ്രണ്ടായിട്ട് കാണാൻ താൻ ചേട്ടനോട് പറഞ്ഞു. അപ്പോള്‍ ചേട്ടന് അത് മനസിലായി. ഇപ്പോഴും പക്ഷേ തന്നെ ഭയങ്കര ഇഷ്‍ടമാണ്. ഇപ്പോഴും ജന്മദിനത്തില്‍ തനിക്ക് ആദ്യം വരുന്ന ആശംസ അദ്ദേഹത്തിന്റേതാണെന്നും ദില്‍ഷ പറഞ്ഞു.
Read More : ദില്‍ഷ പ്രസന്നന്‍; 'കാണാകണ്‍മണി' താരം ബിഗ് ബോസിന്റെയും മനം കവരുമോ?
മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് ദില്‍ഷ പ്രസന്നന്‍. ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ നൃത്ത രംഗത്ത് തന്റെ ഇടം രേഖപ്പെടുത്തിയ ദിര്‍ഷ പിന്നീട് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്‍ത 'കാണാകണ്‍മണി'യിലെ 'മാനസ'യായി പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ചു.
കോഴിക്കോട് ജനിച്ചു വളര്‍ന്ന ദില്‍ഷ പ്രസന്നന്‍ കൊയിലാണ്ടി ജിഎംവിഎച്ച്എസ്എസ്, ഫ്രാങ്ക്ഫിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലാണ് പഠനം പൂര്‍ത്തിയാക്കിയത്. അമ്മ - ബീന, അച്ഛന്‍ - പ്രസന്നന്‍. 29കാരിയായ ദിര്‍ഷയുടെ സ്വപ്‍നം എയര്‍ഹോസ്റ്റസ് ആവുകയാണ്. ഇപ്പോള്‍ ബാഗ്ലൂരില്‍ അഡ്‍മിന്‍ കോര്‍ഡിനേറ്ററായി ജോലി ചെയ്യുന്നു. അവിവാഹിതയാണ്.
മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്‍ത ഡി-4 ഡാന്‍സ് റിയാലിറ്റി ഷോ വഴിയാണ് നൃത്ത രംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. ചടുലമായ നൃത്തച്ചുവടുകളുമായി പ്രേക്ഷകരെ ത്രില്ലടിപ്പിച്ച ദില്‍ഷ പ്രസന്നന്‍, പിന്നീട് രതീഷ് രാഘവ് സംവിധാനം ചെയ്‍ത് ഏഷ്യാനെറ്റിലൂടെ സംപ്രേക്ഷണം ചെയ്‍ത 'കാണാകണ്‍മണി'യിലൂടെ പ്രക്ഷകരുടെ പ്രിയങ്കരിയായി മാറി. 'ഡെയര്‍ ദ ഫിയര്‍' എന്ന ഗെയിം ഷോ വഴിയും ശ്രദ്ധിക്കപ്പെട്ടു. അഭിനയ മികവിന് ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്.
ബിഗ് ബോസ് മലയാളം സീസണ്‍ നാല് തുടങ്ങുമ്പോള്‍ മോഹൻലാല്‍ പറഞ്ഞ കാര്യങ്ങള്‍
ഒരുപാട് സന്തോഷം. ബിഗ് ബോസ് സീസൺ 4 തുടങ്ങുകയാണ്. എല്ലാത്തവണത്തെയും പോലെയല്ല, ഒരുപാട് പ്രത്യേകതകളുള്ള ബിഗ് ബോസ് വീടായിരിക്കും ഇത്തവണത്തേത്. ഞങ്ങൾ ഷോ ഷൂട്ട് ചെയ്യുന്നത് മുംബൈയിലാണ്. ആ വീട് തന്നെ വളരെയധികം പ്രത്യേകതകളുള്ള വീടാണ്. മത്സരാർത്ഥികളും അതുപോലെ തന്നെയാണ്. കൊവിഡ് പ്രോട്ടോക്കോളുകളും കാര്യങ്ങളുമൊക്കെ ആയിട്ടും ഒരുപാട് കാര്യങ്ങൾ നോക്കിയാണ് മത്സരാർത്ഥികളെ തെരഞ്ഞെടുത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രേക്ഷകർക്കും വളരെയധികം എന്റർടെയ്ൻമെന്റ് ആയിരിക്കും ബിഗ് ബോസ്. അതിന്റെ ഒരു ത്രില്ലിൽ തന്നെയാണ് ഞങ്ങൾ എല്ലാവരും. എല്ലാം ഭംഗിയായി നടക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. എന്തായാലും ഒരു വിഷ്വർ ട്രീറ്റായിരിക്കും ഷോ. ഒരുപാട് പ്രത്യേകതകൾ ഷോയിൽ നിന്നും നിങ്ങൾക്ക് പ്രതീക്ഷിക്കാം.
മത്സരാർത്ഥികൾക്ക് ഓരോ നിമിഷവും പുതിയ നിമിഷങ്ങളാണ്. കുറച്ചു നാൾ കഴിയുമ്പോൾ അവർ വേറൊരു ലോകത്തേക്ക് എത്തിപ്പെടും. അവർ എന്താ പറയുന്നതെന്ന് അവർക്ക് തന്നെ അറിയില്ലായിരിക്കും. അതിനൊക്കെ അവർക്കൊപ്പം നിന്ന് അവരെ സഹായിക്കുന്ന രീതിയിലായിരിക്കണം നമ്മൾ നിൽക്കേണ്ടത്. ഒന്നും പ്ലാൻ ചെയ്തുകൊണ്ട് നമുക്ക് സ്റ്റേജിലേക്ക് പോകാൻ പറ്റില്ല. വളരെ സൗമ്യമായ രീതിയിൽ മാത്രമെ നമുക്കിത് മുന്നോട്ട് കൊണ്ടു പോകാൻ പറ്റുള്ളു. അതിന്റെ ത്രില്ലിലാണ് ഞാനും.
ഇരുപത്തിനാല് മണിക്കൂറും നടക്കുന്ന പ്രധാന സംഭവങ്ങളെല്ലാം കാണാറുണ്ട്. ഓരോരുത്തരോടും എന്ത് പറയണം എന്ന ധാരണയോടെയാണ് സ്റ്റേജിലേക്ക് പോകുന്നത്. ചിലപ്പോൾ അവരുടെ ഒരു ചോദ്യം കൊണ്ട് ആ ധാരണകളെല്ലാം തകിടം മറിഞ്ഞ് പോകും. മത്സരാർത്ഥികളുടെയും ബിഗ് ബോസിന്റെയും ഇടയിലുള്ള ഒരു ലിങ്ക് ആണ് ഞാൻ. അത് പൊട്ടിപ്പോകാതെ ഞാൻ നോക്കണം. രണ്ട് പേരോടും നമ്മൾ സൗമ്യമായ രീതിയിൽ തന്നെ പോകണമെന്നും മോഹൻലാല്‍ പറഞ്ഞു.
ഒരു കൂട്ടം മത്സരാർത്ഥികൾ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുറച്ചുനാൾ ഒരു വീട്ടിൽ ഒരുമിച്ച് ജീവിക്കുക എന്നതാണ് ഷോ. ഓരോ ആഴ്ചയും മത്സരാർത്ഥികൾക്കിടയിൽ വോട്ടെടുപ്പ് നടത്തുന്നു. ഏറ്റവും കൂടുതൽ നാമനിർദ്ദേശങ്ങൾ ലഭിച്ചവരെ പുറത്താക്കുന്നതിനായി പ്രേക്ഷകർക്കും വോട്ട് രേഖപ്പെടുത്താവുന്നതാണ്. ഒരാളൊഴികെ എല്ലാ അംഗങ്ങളും പുറത്താകുന്നതുവരെ വോട്ടെടുപ്പ് തുടരും. ഏറ്റവുമൊടുവിൽ വീട്ടിൽ അവശേഷിക്കുന്നയാളെ വിജയിയായി പ്രഖ്യാപിക്കുന്നതോടെയാണ് ബിഗ് ബോസ് അവസാനിക്കുന്നത്.