Bigg Boss Malayalam Season 4 : മലയാളം പറയുന്ന അമേരിക്കക്കാരി; ബിഗ് ബോസിൽ പുതു ചരിത്രമാകാൻ അപർണ മൾബറി

By Web TeamFirst Published Mar 27, 2022, 9:49 PM IST
Highlights

ബിഗ് ബോസ് ഷോയിലെ ആദ്യത്തെ വിദേശ വനിതയാണ് അപർണ മൾബറി (Bigg Boss Malayalam Season 4).

ജനനം കൊണ്ട് അമേരിക്കക്കാരി. രൂപത്തിലും ഭാവത്തിലും സംസാരത്തിലും മലയാളി ! പറഞ്ഞുവരുന്നത് സോഷ്യൽ മീഡിയയുടെ പ്രിയങ്കരിയായ അപർണ മൾബറിയെ കുറിച്ചാണ്. ഏതൊരു മലയാളിയെയും അത്ഭുതപ്പെടുത്തുന്ന രീതിയിൽ മണിമണിയായി മലയാളം പറയുന്ന അപർണ ബിഗ് ബോസ് സീസൺ 4ല്‍ എത്തിയിരിക്കുകയാണ്. മലയാളം ബിഗ് ബോസിൽ അപർണ എത്തുന്നത് പുതു ചരിത്രം കൂടി രചിച്ചു കൊണ്ടാണ്. ഷോയിലെ ആദ്യത്തെ വിദേശ വനിതയാണ് ഈ താരം (Bigg Boss Malayalam Season 4).

ആത്മീയത, യോഗ, ധ്യാനം തുടങ്ങിയവയില്‍ താൽപര്യം ജനിച്ച് അമേരിക്കയിൽ നിന്നും ദക്ഷിണേന്ത്യയിൽ എത്തിയവരാണ് അപർണയുടെ മാതാപിതാക്കൾ. അച്ഛനും അമ്മയും കേളത്തിൽ എത്തുമ്പോൾ അപർണയ്‍ക്ക് പ്രായം മൂന്ന്. മാതാ അമൃതാനന്ദമയിയുടെ ആശ്രമത്തിലായിരുന്നു താമസം. അമൃത വിദ്യാലത്തിലായിരുന്നു സ്‌കൂൾ കാലം.പതിനഞ്ച് വയസുവരെ കേരളത്തിലായിരുന്നു അപര്‍ണയുടെ പഠനം. ഇതിനിടയിലാണ് മലയാളം അപർണയുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നത്. പിന്നീട് കേരളത്തെയും ഇവിടുത്തെ ജീവിത രീതികളെയും അപർണ സ്വായാത്തമാക്കി. മലയാളികൾ പേലും കേട്ടാൽ അമ്പരക്കുന്ന തരത്തിൽ അവർ മലയാളം പറയാൻ തുടങ്ങി.

Latest Videos

സോഷ്യൽ മീഡിയയിലൂടെയാണ് അപർണ മൾബറി ശ്രദ്ധനേടുന്നത്.  മലയാളം സംസാരിച്ച്, മലയാളികളെ ഇംഗ്ളീഷ് പഠിപ്പിച്ചും സോഷ്യൽ മീഡിയയുടെ പ്രിയങ്കരിയായി അപർണ മാറി. നിലവിൽ ഇംഗ്ളീഷ് പഠിക്കാം വിത്ത് ഇൻവെർട്ട് കോക്കനട്ട് എന്ന കോഴ്‍സ് എൻട്രി ആപ്പ് വഴി ഇംഗ്ലീഷ് പഠിപ്പിക്കുകയാണ് അപർണ. ഇംഗ്ലീഷിന്റെ ബേസിക് മുതലാണ് പഠിപ്പിക്കുന്നത്. വിദ്യാർത്ഥികളുമായി അപർണ ഗ്രൂപ് ചാറ്റിങ്ങും നടത്താറുണ്ട്. സംസാരിക്കാനുള്ള വോയിസ് പ്രാക്ടീസും ചെയ്യിക്കുന്നുണ്ട്. ഒട്ടേറെ ഫോളോവേഴ്സാണ് ഈ 'മലയാളി' ടീച്ചർക്ക് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്.

സ്‌പെയിൻകാരി അമൃത ശ്രീ ആണ് അപർണയുടെ ജീവിത പങ്കാളി. ഫ്രാൻസിൽ കാർഡിയോളജി ഡോക്ടർ ആണ് അമൃത. ഇപ്പോൾ ഫ്രാൻസിലാണ് സ്ഥിരമായി താമസം. ബിഗ് ബോസ്‍ സീസൺ 4ൽ മത്സരാർത്ഥി ആയി അപർണ എത്തുന്നതോടെ ഷോയുടെ മാറ്റ് വീണ്ടും വർദ്ധിക്കുകയാണ്. ഷോയുടെ ആവേശഭരിതമായ എപ്പോസോഡുകൾക്കായി കാത്തിരിക്കാം.

ബിഗ് ബോസിനെ കുറിച്ച് മോഹൻലാലിന്റെ വാക്കുകൾ

ഒരുപാട് സന്തോഷം. ബി​ഗ് ബോസ് സീസൺ 4 തുടങ്ങുകയാണ്. എല്ലാത്തവണത്തെയും പോലെയല്ല, ഒരുപാട് പ്രത്യേകതകളുള്ള ബി​ഗ് ബോസ് വീടായിരിക്കും ഇത്തവണത്തേത്. ഞങ്ങൾ ഷോ ഷൂട്ട് ചെയ്യുന്നത് മുംബൈയിലാണ്. ആ വീട് തന്നെ വളരെയധികം പ്രത്യേകതകളുള്ള വീടാണ്. മത്സരാർത്ഥികളും അതുപോലെ തന്നെയാണ്. കൊവിഡ് പ്രോട്ടോക്കോളുകളും കാര്യങ്ങളുമൊക്കെ ആയിട്ടും ഒരുപാട് കാര്യങ്ങൾ നോക്കിയാണ് മത്സരാർത്ഥികളെ തെര‍ഞ്ഞെടുത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രേക്ഷകർക്കും വളരെയധികം എന്റർടെയ്ൻമെന്റ് ആയിരിക്കും ബി​ഗ് ബോസ്. അതിന്റെ ഒരു ത്രില്ലിൽ തന്നെയാണ് ഞങ്ങൾ എല്ലാവരും. എല്ലാം ഭം​ഗിയായി നടക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. എന്തായാലും ഒരു വിഷ്വർ ട്രീറ്റായിരിക്കും ഷോ. ഒരുപാട് പ്രത്യേകതകൾ ഷോയിൽ നിന്നും നിങ്ങൾക്ക് പ്രതീക്ഷിക്കാം.

മത്സരാർത്ഥികൾക്ക് ഓരോ നിമിഷവും പുതിയ നിമിഷങ്ങളാണ്. കുറച്ചു നാൾ കഴിയുമ്പോൾ അവർ വേറൊരു ലോകത്തേക്ക് എത്തിപ്പെടും. അവർ എന്താ പറയുന്നതെന്ന് അവർക്ക് തന്നെ അറിയില്ലായിരിക്കും. അതിനൊക്കെ അവർക്കൊപ്പം നിന്ന് അവരെ സഹായിക്കുന്ന രീതിയിലായിരിക്കണം നമ്മൾ നിൽക്കേണ്ടത്. ഒന്നും പ്ലാൻ ചെയ്‍തുകൊണ്ട് നമുക്ക് സ്റ്റേജിലേക്ക് പോകാൻ പറ്റില്ല. വളരെ സൗമ്യമായ രീതിയിൽ മാത്രമെ നമുക്കിത് മുന്നോട്ട് കൊണ്ടു പോകാൻ പറ്റുള്ളു. അതിന്റെ ത്രില്ലിലാണ് ഞാനും.

ഇരുപത്തിനാല് മണിക്കൂറും നടക്കുന്ന പ്രധാന സംഭവങ്ങളെല്ലാം കാണാറുണ്ട്. ഓരോരുത്തരോടും എന്ത് പറയണം എന്ന ധാരണയോടെയാണ് സ്റ്റേജിലേക്ക് പോകുന്നത്. ചിലപ്പോൾ അവരുടെ ഒരു ചോദ്യം കൊണ്ട് ആ ധാരണകളെല്ലാം തകിടം മറിഞ്ഞ് പോകും. മത്സരാർത്ഥികളുടെയും ബി​ഗ് ബോസിന്റെയും ഇടയിലുള്ള ഒരു ലിങ്ക് ആണ് ഞാൻ. അത് പൊട്ടിപ്പോകാതെ ഞാൻ നോക്കണം. രണ്ട് പേരോടും നമ്മൾ സൗമ്യമായ രീതിയിൽ തന്നെ പോകണമെന്നും മോഹൻലാല്‍ പറയുന്നു.

ഒരു കൂട്ടം മത്സരാർത്ഥികൾ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുറച്ചുനാൾ ഒരു വീട്ടിൽ ഒരുമിച്ച് ജീവിക്കുക എന്നതാണ് ഷോ. ഓരോ ആഴ്ചയും മത്സരാർത്ഥികൾക്കിടയിൽ വോട്ടെടുപ്പ് നടത്തുന്നു. ഏറ്റവും കൂടുതൽ നാമനിർദ്ദേശങ്ങൾ ലഭിച്ചവരെ പുറത്താക്കുന്നതിനായി പ്രേക്ഷകർക്കും വോട്ട് രേഖപ്പെടുത്താവുന്നതാണ്. ഒരാളൊഴികെ എല്ലാ അംഗങ്ങളും പുറത്താകുന്നതുവരെ വോട്ടെടുപ്പ് തുടരും. ഏറ്റവുമൊടുവിൽ വീട്ടിൽ അവശേഷിക്കുന്നയാളെ വിജയിയായി പ്രഖ്യാപിക്കുന്നതോടെയാണ് ബിഗ് ബോസ് അവസാനിക്കുന്നത്.

click me!