ആവേശം തീര്‍ത്ത് ദൃശ്യവിസ്‍മയം ടാസ്‍ക്
ബിഗ് ബോസ് മലയാളം സീസണ്‍ 4 (Bigg Boss 4) അവസാനിക്കാന്‍ ഇനി വെറും നാല് ദിനങ്ങള്‍ കൂടി മാത്രം. അവസാന വാരത്തില്‍ ടൈറ്റില്‍ വിജയം എന്ന സ്വപ്നത്തിലേക്ക് പ്രേക്ഷക വോട്ടുകള്‍ തേടുന്നത് പതിവിന് വിപരീതമായി ആറ് മത്സരാര്‍ഥികളാണ്. ലക്ഷ്മിപ്രിയ, ദില്‍ഷ, ധന്യ, റിയാസ്, ബ്ലെസ്‍ലി, സൂരജ് എന്നിവര്‍. അന്തിമ വാരത്തിലെ മത്സരാവേശത്തിലേക്ക് അതിന് ചേര്‍ന്ന തരത്തിലുള്ള ഒരു വീക്കിലി ടാസ്ക് ആണ് ബിഗ് ബോസ് നല്‍കിയിരിക്കുന്നത്. ദൃശ്യവിസ്മയം എന്നു പേരിട്ടിരിക്കുന്ന ടാസ്കില്‍ ബിഗ് ബോസ് ഹൌസില്‍ മത്സരാര്‍ഥികളുടെ മുന്‍ദിനങ്ങളിലെ അഭിപ്രായ പ്രകടനങ്ങള്‍ വച്ചാണ് ഗെയിം. ആരെക്കുറിച്ചെങ്കിലും പറഞ്ഞ ഒരു അഭിപ്രായം വ്യക്തിയുടെ പേര് മ്യൂട്ട് ചെയ്‍തിട്ട് കേള്‍പ്പിക്കുകയാണ് ബിഗ് ബോസ് ചെയ്യുന്നത്. ഇത് ശരിയായി പറയുന്നയാളാണ് ഗെയിമില്‍ ജയിക്കുക. ഓരോ ഗെയിമിനെയും തുടര്‍ന്ന് ചെറിയ തോതിലുള്ള വാക്പോരും സാധാരണമാണ്. ഇതിലൊന്നായിരുന്നു ഇന്ന് ബ്ലെസ്‍ലിയും ലക്ഷ്‍മിപ്രിയയും തമ്മില്‍ നടന്നത്.
നേരത്തേ പുറത്തായ സുചിത്രയും ദില്‍ ഷയും കൂടിയുള്ള ഒരു സംഭാഷണമാണ് ബിഗ് ബോസ് കേള്‍പ്പിച്ചത്. അതില്‍ ഒരു സഹമത്സരാര്‍ഥി സ്നേഹത്തിന്‍റെ പേരില്‍ മറ്റുള്ളവര്‍ക്കുമേല്‍ അധികാരം സ്ഥാപിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് സുചിത്ര പറഞ്ഞത്. തനിക്കും അങ്ങനെ തോന്നിയെന്ന് ദില്‍ഷയും സമ്മതിക്കുന്നുണ്ട്. ലക്ഷ്മിപ്രിയ എന്ന ശരിയുത്തരം ആദ്യം പറഞ്ഞത് ദില്‍ഷ തന്നെയായിരുന്നു. ഇവിടെ നിന്ന് പോകുമ്പോള്‍ താന്‍ ഫോണ്‍ വിളിക്കുന്ന ഒരേയൊരാള്‍ ജാസ്‍മിന്‍ ആയിരിക്കുമെന്ന് താന്‍ ആദ്യമേ പറഞ്ഞിരുന്നുവെന്നും ആ ദിശയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതചെന്നും ലക്ഷ്‍മി പറഞ്ഞു. അതേസമയം ദില്‍ഷ തന്‍റെ ഭാഗം ന്യായീകരിക്കുകയും ചെയ്‍തു. പിന്നീടാണ് ലക്ഷ്മിയെക്കുറിച്ചുള്ള തന്‍റെ അഭിപ്രായം ബ്ലെസ്ലി പറഞ്ഞത്.
ALSO READ : ബിഗ് ബോസ് ഫിനാലെ; പ്രിയ സുഹൃത്തിനുവേണ്ടി വോട്ട് അഭ്യര്‍ഥിച്ച് റോബിന്‍
ബലൂണ്‍ പോലെ ഊതിവീര്‍പ്പിച്ച ഈഗോയുള്ള ആളെന്ന് താന്‍ മുന്‍പ് പറഞ്ഞത് വിനയ്‍യെ കുറിച്ച് ആണെന്നും എന്നാല്‍ അത് ശരിയായി യോജിക്കുന്നത് ലക്ഷ്‍മിപ്രിയക്കാണെന്നും ബ്ലെസ്‍ലി പറഞ്ഞു. താന്‍ എല്ലാ വികാര വിചാരങ്ങളുമുള്ള ഒരു പച്ച മനുഷ്യന്‍ ആണെന്നായിരുന്നു ലക്ഷ്‍മിപ്രിയയുടെ മറുപടി.