മോഹൻലാല്‍ വരുന്ന എപ്പിസോഡിലാണ് ഓരോ ആഴ്‍ചത്തെയും എവിക്ഷൻ പ്രഖ്യാപിക്കുക (Bigg Boss).
ബിഗ് ബോസിലെ ആകര്‍ഷകമായ എപിസോഡുകളാണ് ശനിയാഴ്ചത്തേയും ഞായറാഴ്‍ചത്തെയും. അവതാരകനായ മോഹൻലാല്‍ വരുന്നു എന്നതു തന്നെയാണ് വാരാന്ത്യ എപ്പിസോഡിന്റെ ആകര്‍ഷണം. അതാത് ആഴ്‍ചയിലെ വിശകലങ്ങളും എവിക്ഷന്റെയും ഘട്ടമാണ് ഈ എപ്പിസോഡുകള്‍. ഈ ആഴ്ച ആരാണ് പുറത്തുപോകുക, അല്ലെങ്കില്‍ പുതിയ അതിഥി ആരെങ്കിലും വരുമോ എന്ന് മോഹൻലാല്‍ ചോദിക്കുന്ന പ്രൊമൊ ഏഷ്യാനെറ്റ് പുറത്തുവിട്ടു (Bigg Boss).
നമുക്ക് നേരെ മാത്രമല്ല സമൂഹത്തിന് നേര്‍ക്കു തിരിച്ചു വെച്ച ഒരു കണ്ണാടിയാണ് ബിഗ് ബോസ് വീട്. മലയാളി സമൂഹത്തിന്റെ പ്രതിനിധികളായ തികച്ചും വിഭിന്നരായ 17 പേരില്‍ തുടങ്ങിയ ഗെയിമാണ്. അവരില്‍ പലരും പുറത്തുപോയി. അപ്രതീക്ഷിതമായി കടന്നുവന്ന ഒരാള്‍ നിര്‍ഭാഗ്യവശാല്‍ പടിയിറങ്ങേണ്ടിയും വന്നു. ശേഷിക്കുന്നവര്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്‍കരിക്കാൻ ശ്രമിച്ച് ഗെയിം തുടരുന്നു. ഇനി ആരാണ് പുറത്തേയ്‍ക്ക്. അതോ ഇനിയും പുതിയ അതിഥികള്‍ കടന്നുവരുമോ?, കാത്തിരുന്ന കാണുക, ബിഗ് ബോസ് മലയാളം എന്നുമാണ് മോഹൻലാല്‍ പ്രൊമൊയില്‍ പറയുന്നത്.
Read More : മൂന്ന് വര്‍ഷമായി അജിത് ചിത്രത്തിന്റെ പണിപ്പുരയില്‍: വിഘ്‍നേശ് ശിവൻ
തമിഴകത്ത് ഏറ്റും ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് അജിത്ത്. അജിത്തിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിയത് എച്ച് വിനോദിന്റെ സംവിധാനത്തിലുള്ള 'വലിമൈ' ആയിരുന്നു. തിയറ്ററുകളില്‍ മികച്ച പ്രതികരണമായിരുന്നു ചിത്രം നേടിയത്. അജിത്ത് നായകനാകുന്ന അറുപത്തിരണ്ടാമത് ചിത്രത്തെ കുറിച്ചാണ് പുതിയ വാര്‍ത്ത (AK 62).
വിഘ്‍നേശ് ശിവനാണ് അജിത്ത് നായകനാകുന്ന അറുപത്തിരണ്ടാമത് ചിത്രം സംവിധാനം ചെയ്യുക എന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. അജിത്തിന്റെ നായികയായി നയൻതാരയെത്തുന്ന ചിത്രം ഒരു റൊമാന്റിക് കോമഡിയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. രാഷ്‍ട്രീയ രംഗങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പടുത്തേണ്ട എന്ന് അജിത്ത് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി ഞാൻ ഈ കഥയ്ക്ക് വേണ്ടി പ്രവർത്തിക്കുകയാണ്, തീർച്ചയായും എല്ലാവർക്കും ഇത് ഇഷ്‍ടപ്പെടുമെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ വിഘ്‍നേശ് ശിവൻ പറഞ്ഞതിന്റെയും ആവേശത്തിലാണ് അജിത്തിന്റെ ആരാധകര്‍.
അജിത്ത് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിയ ചിത്രം 'വലിമൈ' ആയിരുന്നു. എച്ച് വിനോദ് ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. ഇപ്പോഴിതാ 'വലിമൈ' ചിത്രം 200 കോടി ക്ലബില്‍ എത്തിയതിനെ കുറിച്ചാണ് പുതിയ വാര്‍ത്ത (Valimai box office).
'വലിമൈ' എന്ന ചിത്രത്തിന്റെ നിര്‍മാണം ബോണി കപൂറായിരുന്നു. അജിത്ത് നായകനായ ചിത്രം ബേവ്യൂ പ്രൊജക്റ്റ്‍സ് എല്‍എല്‍പിയുടെ ബാനറിലാണ് നിര്‍മിച്ചത്. 'വലിമൈ' എന്ന ചിത്രം പാൻ ഇന്ത്യ റിലീസായിട്ട് തന്നെയാണ് എത്തിയത്. അജിത്ത് നായകനായ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത് യുവൻ ശങ്കര്‍ രാജയാണ്.
കൊവിഡ് കാരണം റീലീസ് പലതവണ മാറ്റിയെങ്കിലും ഒടുവില്‍ 'വലിമൈ' ഫെബ്രുവരി 24ന് തീയറ്ററുകളിലേക്ക് തന്നെ എത്തിയതിയപ്പോള്‍ ആരാധകര്‍ വലിയ വരവേല്‍പ്പാണ് നല്‍കിയത്. ഹുമ ഖുറേഷിയാണ് ചിത്രത്തിലെ നായിക. അജിത്ത് ഒരിടവേളയ്‍ക്ക് ശേഷം പൊലീസ് വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയുള്ള 'വലിമൈ'യുടെ ഛായാഗ്രാഹണം നിര്‍വഹിച്ചത് നിരവ് ഷായാണ്. വിജയ് വേലുക്കുട്ടിയാണ് ചിത്രത്തിന്റെ ചിത്രസംയോജനം.
തമിഴ്‍നാട്ടില്‍ യഥാര്‍ഥത്തില്‍ നടന്ന ഒരു സംഭവമായും 'വലിമൈ'ക്ക് ചെറിയ തരത്തില്‍ ബന്ധമുണ്ടെന്ന് സംവിധായകൻ എച്ച് വിനോദ് പറഞ്ഞിരുന്നു. ബൈക്ക് പ്രധാന സംഗതിയായി ചിത്രത്തില്‍ വരുന്നുണ്ട്. അതിനാല്‍. മുഖ്യമന്ത്രിയായിരുന്നു ജയലളിത ഒരു റേസറെ പൊലീസുകാരനായി നിയമിച്ചതിന്റെ കഥ ഞങ്ങള്‍ അന്വേഷിച്ചിരുന്നു. അദ്ദേഹത്തിന്റെ ജീവിത കഥ കേള്‍ക്കാൻ ഞങ്ങള്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. എന്തായും ആ സംഭവം ഞങ്ങള്‍ 'വലിമൈ'ക്ക് ചെറിയൊരു പ്രചോദനമായി എടുത്തിട്ടുണ്ടെന്ന് വിനോദ് പറഞ്ഞിരുന്നു.
'വലിമൈ'യുടെ വണ്‍ലൈനായിരുന്നു അജിത്തിനോട് പറഞ്ഞത്. അദ്ദേഹം വലിയ ഇംപ്രസായി. സാമൂഹിക ഉത്തരവാദിത്തമുള്ളതുമായിരിക്കും ഇത് എന്ന് അദ്ദേഹം പറഞ്ഞു. എല്ലാത്തരം ഓഡിയൻസിനും എന്റര്‍ടെയ്‍ൻമെന്റായിരിക്കും ചിത്രമെന്നും അജിത്ത് പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നതായി റിലീസിന് മുന്നേ എച്ച് വിനോദ് വ്യക്തമാക്കിയിരുന്നു. ഒരു സൂപ്പര്‍താരത്തെ നായകനാക്കിയുള്ള ചിത്രമാകുമ്പോള്‍ സാധ്യതകളും വെല്ലുവിളിയുമുണ്ടെന്നും എച്ച് വിനോദ് പറഞ്ഞിരുന്നു.
മലയാളി താരം ദിനേശും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. 'വലിമൈ 'എന്ന ചിത്രത്തിന്റെ മുംബൈ ഷെഡ്യൂളിലാണ് ദിനേശ് അഭിനയിച്ചത്. അജിത്ത് നായകനാകുന്ന ചിത്രത്തില്‍ അദ്ദേഹവുമായി നല്ല കോമ്പിനേഷൻ സീനുകളും ദിനേശിനുണ്ടായിരുന്നു. അജിത്തിനെ കുറിച്ചു പറയുമ്പോള്‍ ഇത്രയും ഗാംഭീര്യവും എളിമയും ഒരുപോലെയുള്ള സൂപ്പര്‍സ്റ്റാറിനെ താൻ കണ്ടിട്ടില്ലെന്നാണ് ദിനേശ് വ്യക്തമാക്കിയത്. മഹാനായ നടൻ അജിത്‍കുമമാർ, സംവിധായകൻ എച്ച് വിനോദ് എന്നിവർക്കൊപ്പമുള്ള ഈ മികച്ച ആക്ഷൻ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്നായിരുന്നു റിലീസിന് ശേഷം ദിനേശ് പ്രഭാകര്‍ പറഞ്ഞത്,'ഡിസിപി രാജാങ്കം' എന്ന അൽപം ഹ്യൂമറുള്ള വില്ലൻ കഥാപാത്രത്തെയാണ് ദിനേശ് ചിത്രത്തിൽ അവതരിപ്പിച്ചത്. തമാശ പറയുന്ന വില്ലനെ അജിത്ത് ആരാധകരും സിനിമാസ്വാദകരും ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്‍തു. കാര്‍ത്തികേയ ഗുമ്മകൊണ്ട, സുമിത്രൻ, ശെല്‍വ, അച്യുത് കുമാര്‍, ധ്രുവൻ, പേളി മാണി തുടങ്ങിയവരും ചിത്രത്തിലുണ്ട്.