ഭക്ഷണം കഴിക്കാനാകില്ലെന്ന് സിജോ.
ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയുടെ ആറാം സീസണില്‍ നാടകീയ സംഭവങ്ങളാണുണ്ടായത്. റോക്കിയുടെ തല്ലുകൊണ്ടു പരുക്കേറ്റ സിജോ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. ശസ്‍ത്രക്രിയ കഴിഞ്ഞ് സിജോ ഇന്ന് ഷോയില്‍ വീണ്ടും എത്തി. തന്റെ ആരോഗ്യാവസ്ഥയെയും നിലപാടിനെ കുറിച്ചും പറയുകയും ചെയ്‍തു സിജോ.
സിജോയെ അന്വേഷിച്ചില്ല എന്ന് മോഹൻലാല്‍ പറഞ്ഞത് മത്സരാര്‍ഥികളെ പ്രതിസന്ധിയിലാക്കിയിരുന്നു. രണ്ടുപേര് മാത്രമാണ് അന്വേഷിച്ചത്. സങ്കടകരമായ ഒന്നാണതെന്നും മോഹൻലാല്‍ വ്യക്താക്കി. മത്സരാര്‍ഥികളെ കാണാൻ സിജോയ്‍ക്ക് ആഗ്രഹമുണ്ടെന്ന് പറഞ്ഞു എന്നും അവതാരകൻ മോഹൻലാല്‍ വ്യക്തമാക്കി.
undefined
തുടര്‍ന്ന് സിജോയെ ക്ഷണിക്കുകയും ചെയ്‍തു. ആരോടും പരാതിയില്ല എന്നായിരുന്നു സിജോ ആദ്യം വ്യക്തമാക്കിയത്. താടിയൊക്കെ എടുത്തു. ചെറിയ ഓപ്പറേഷൻ കഴിഞ്ഞു. വായില്‍ കുറച്ച് പുതിയ അതിഥികളുണ്ട്. നാല് സ്‍ക്രൂവുണ്ട്. ബാൻഡേജുണ്ട്. എല്ലാ ഭക്ഷണം കഴിക്കണമെങ്കില്‍ രണ്ട് ആഴ്‍ച കഴിയണം. നിലവില്‍ ജ്യൂസേ കുടിക്കാനാകൂ എന്നും പറഞ്ഞു സിജോ.
ആരോടും എനിക്ക് പരാതിയില്ല. എന്താണ് നടന്നിട്ടുള്ളത് എന്ന് ബോധ്യമുണ്ട്. എന്റെ കമ്മിറ്റ്‍മെന്റ്‍സ് പ്രേക്ഷകരോടാണ്. ചതിയും വഞ്ചനയും ഞാൻ ചെയ്‍തിട്ടില്ല. ഇതുവരെ അമ്മയോട് ഞാൻ സംസാരിച്ചിട്ടില്ല. എന്റെ ജീവിതത്തില്‍ ഓപ്പറേഷൻ ആദ്യമായിട്ടാണ്. ബിഗ് ബോസിലേക്ക് ഇനിയും ആള്‍ക്കാര്‍ വരാൻ കൊതിക്കുന്നുണ്ടാകും. ഇതൊരു കാളപ്പോര് അല്ല. അടിപിടി അല്ല. തോക്കോ വടിവാളോ അല്ല ആയുധം. എനിക്ക് ബുദ്ധിയും നാക്കുമാണ് ആയുധം. ഗെയ്‍മര്‍ ആയിട്ട് മാത്രമല്ല വന്നത്. എന്റെ അച്ഛനുമായി ഒരുപാടൊന്നും കണക്റ്റായിരുന്നില്ല. ഇവിടെ നിന്ന് പോകുമ്പോഴേയ്‍ക്ക് അച്ഛൻ തന്റെ കൈപിടിക്കുമെന്ന് വിശ്വാസമുണ്ടാകും. അച്ഛൻ എന്റെ ജീവിതത്തിന്റെ ഭാഗമാകും. അമ്മയ്‍ക്ക് കൊടുത്ത ഒരു വാക്കുണ്ട്. ബിഗ് ബോസിന്റെ ജേതാവായിട്ടേ ഞാൻ വരൂ എന്ന് വാക്ക് നല്‍കിയിട്ടാണ് എത്തിയത്. മികച്ച സീസണാക്കി മാറ്റുമെന്ന് പറഞ്ഞിരുന്നു. അമ്മയ്‍ക്ക് നല്‍കിയ വാക്ക് മാറ്റില്ല. ആ വാക്ക് പ്രേക്ഷകര്‍ക്കും നല്‍കുകയാണ്. നിങ്ങളെ ഇഷ്‍ടപ്പെടുത്തി മാന്യമായിട്ടേ നില്‍ക്കൂ. ഗെയിം മികച്ചതാക്കിയിട്ടേ പോകൂ എന്നും പറഞ്ഞു സിജോ. എല്ലാം ഭേദമായിട്ട് വേഗം വരാൻ ആശംസിച്ച മോഹൻലാല്‍ സിജോയെ തല്‍ക്കാലത്തേയ്‍ക്ക് യാത്രയാക്കി.
Read More: റെക്കോര്‍ഡുകള്‍ മറികടക്കുന്ന ആടുജീവിതം, രണ്ട് ദിവസത്തില്‍ നേടിയ ആകെ തുക ഞെട്ടിക്കുന്നത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക