ആടിത്തിമിര്‍ക്കാൻ 'മുടിയൻ' എത്തി.
ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയുടെ ആറാം സീസണിലേക്ക് കരുത്തുറ്റ മത്സരാര്‍ഥിയായി എത്തിയിരിക്കുകയാണ് ഋഷി എസ് കുമാര്‍. റിഷി എന്ന യഥാര്‍ഥ പേര് പറഞ്ഞാല്‍ ചിലപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലാകണമെന്നില്ല. അതേ, മലയാളത്തിന്റെ 'മുടിയൻ' തന്നെ. ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു കഥാപാത്രമായ മുടിയൻ ബിഗ് ബോസിലും മാറ്റുരയ്‍ക്കാൻ എത്തിയത് ആരാധകരില്‍ ആവേശം നിറയ്‍ക്കുന്നതാണ്.
മുടിയൻ എന്ന വിശേണപ്പേരിലൂടെ തന്നെ ടെലിവിഷൻ പ്രേക്ഷകരുടെ മനസിലേക്ക് എത്തുന്ന ഒരു രൂപമാണ് ഋഷി എസ് കുമാറിന്റേത്. മുടിയിലെ ട്രേഡ് മാര്‍ക്ക് സ്റ്റൈല്‍ താരത്തിന് ജനപ്രീതി നേടിക്കൊടുത്തു. കണ്ണടയും ഋഷിയുടെ പ്രത്യേക സ്റ്റൈലാണ്. ഉപ്പും മുളകും എന്ന ടെലിവിഷൻ ഷോയിലൂടെയാണ് റിഷി എസ് കുമാര്‍ പ്രേക്ഷകര്‍ക്കിടയില്‍ ജനകീയനായി മാറിയത്.
ഉപ്പും മുളകിലും ബാലുവിന്റെയും നീലുവിന്റെയും മകനായ വിഷ്‍ണു എന്ന മുടിയനായിട്ടാണ് ഋഷി തിളങ്ങിയത്. ഷോയില്‍ ബാലുവിന്റെയും നീലുവന്റെയും മറ്റ് മക്കള്‍ക്ക് മുടിയൻ ചേട്ടനാണ് വിഷ്‍ണുവായ ഋഷി. മടിയനായും ചേട്ടനായുമൊക്കെ രസകരമായ മാനറിസങ്ങളോടെ താരം കളം നിറഞ്ഞിരുന്നു. മറ്റ് കുട്ടികളുമായുള്ള ഋഷിയുടെ കെമിസ്‍ട്രിയും താരത്തെ ഇഷ്‍ടപ്പെടുന്നതില്‍ ഘടകമായി.
നര്‍ത്തകനെന്ന നിലയില്‍ പേരുകേട്ട താരമായതിന് ശേഷമാണ് ഋഷി നടനാകുന്നത്. ഡി 4 ഡാൻസ് എന്ന ഷോയിലൂടെയായിരുന്നു ഋഷി എസ് കുമാര്‍ നൃത്തത്തിലെ പ്രാവീണ്യം പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന സിനിമയിലും പ്രധാനപ്പെട്ട ഒരു വേഷത്തില്‍ ഋഷി എസ് കുമാര്‍ എത്തിയിരുന്നു. കൊച്ചി കാക്കനാട് സ്വദേശിയായ മുപ്പതുകാരനായ താരത്തിന്റെ അച്ഛൻ വ്യവസായിയായ സുനില്‍ കുമാറും അമ്മ പുഷ്‍പലതയും സഹോദരങ്ങള്‍ റിതുവും റിഷേഷുമാണ്.
Read More: ഒടുവില്‍ ജയറാമും മമ്മൂട്ടിയും ഒന്നിച്ച് ഒടിടിയിലേക്ക്, എബ്രഹാം ഓസ്‍ലറിന്റെ റിലീസില്‍ ധാരണ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക