കായികക്കരുത്തുമായി രസ്‍മിൻ ഭായി.
ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയുടെ ആറാം സീസണില്‍ രണ്ട് കോമണേഴ്‍സാണ് ഉള്ളത്. പൊതുജനങ്ങളുടെ പ്രതിനിധിയായി തെരഞ്ഞെടുക്കുന്ന മത്സരാര്‍ഥികളെയാണ് ഷോയില്‍ ഉള്‍പ്പെടുത്തുന്നത്. ഇത്തവണ കോമണേഴ്‍സ് മത്സരാര്‍ഥികളെ ഷോ തുടങ്ങും മുന്നേ പ്രഖ്യാപിച്ചിരുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട ഒരു റിയാലിറ്റി ഷോയായ ബിഗ് ബോസിലേക്ക് കോമണറായി എത്തുന്ന ഒരാള്‍ ഫിസിക്കല്‍ എജുക്കേഷൻ ടീച്ചറായ രസ്‍മിൻ ഭായിയാണ് എന്നതിനാല്‍ വലിയ ഒരു സ്വീകര്യതയുണ്ട്.
കൊച്ചി സ്വദേശിയായ രസ്‍മിൻ ഭായി ഷോയില്‍ മത്സരാര്‍ഥിയായി എത്തുന്നത് നിരവധി സവിശേഷതകളുടെ പിൻബലത്തിലാണ് എന്നതാണ് ആരാധകരില്‍ നിന്ന് ലഭിച്ച സ്വീകാര്യതയുടെ കാരണം. സെന്റ് തെരേസാസ് കോളേജില്‍ അധ്യാപികയാണ്. അറിയപ്പെടുന്ന ഒരു കബഡി താരവുമാണ്. കബഡിയിലുഉള്ള താല്‍പര്യത്താലാണ് പ്ലസ് ടുവിന് ശേഷം രസ്‍മിൻ ഭായി ഫിസിക്കല്‍ എജുക്കേഷൻ പഠനത്തിലേക്ക് തിരിഞ്ഞതും കായിക അധ്യാപികയായി മാറാൻ ശ്രമിച്ചതും.
undefined
റൈഡിംഗിലും ആവേശമുള്ളയാളാണ് ബിഗ് ബോസ് ഷോയില്‍ കോമണേഴ്‍സ് മത്സരാര്‍ഥികളില്‍ ഒരാളായി എത്തിയിരിക്കുന്ന രസ്‍മിൻ ഭായി. റൈഡറായും അവതാരകയായും യുട്യൂബ് വീഡിയോകളിലൂടെ ശ്രദ്ധയാകര്‍ഷിച്ച മത്സരാര്‍ഥിയായ രസ്‍മിൻ ഭായ് സീ കേഡറ്റും ആണ്. ബങ്ക് മേറ്റ്‍സാണ് യൂട്യൂബ് ചാനല്‍. ആയിരക്കണക്ക് പ്രേക്ഷകരില്‍ നിന്നാണ് ഏഷ്യാനെറ്റ് ഷോയിലേക്ക് കോമണേഴ്‍സിനെ തെരഞ്ഞെടുത്തത്.
മോഹൻലാല്‍ വീണ്ടും അവതാരകനായി എത്തുമ്പോള്‍ ഷോ ആവേശം നിറയ്‍ക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിവിധ മേഖലകളില്‍ നിന്നുള്ള പ്രഗദ്ഭര്‍ ഷോയില്‍ മത്സരാര്‍ഥികളായി എത്തുന്നു. കോമണേഴ്‍സടക്കമുള്ള മത്സരാര്‍ഥികള്‍ പെട്ടെന്ന് തന്നെ ഷോയിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടും എന്നാണ് പ്രതീക്ഷിക്കുന്നത്. പിന്നീട് ആവേശം നിറയുന്ന ഒട്ടേറെ രംഗങ്ങള്‍ക്ക് ബിഗ് ബോസ് സാക്ഷ്യം വഹിക്കുകയും ചെയ്യുമെന്ന് കരുതാം.
Read More: ഒടുവില്‍ ജയറാമും മമ്മൂട്ടിയും ഒന്നിച്ച് ഒടിടിയിലേക്ക്, എബ്രഹാം ഓസ്‍ലറിന്റെ റിലീസില്‍ ധാരണ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക