ബിഗ് ബോസില്‍ ഫിറ്റ്‍നെസ് ഗുരു.
ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയില്‍ മിക്കപ്പോഴും ചര്‍ച്ചകളില്‍ നിറയുന്ന മത്സരാര്‍ഥികളാണ് ഫിറ്റ്‍നെസ് ട്രെയിനര്‍മാര്‍. ഒട്ടും പോരാട്ടവീര്യം ചോരാത്ത മത്സരാര്‍ഥികളായി ഷോയില്‍ മുൻനിരയിലെത്താൻ ഫിറ്റ്‍നെസ് ട്രെയിനര്‍മാര്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്നതിന് ഇതുവരെയുള്ള മറ്റ് സീസണുകള്‍ സാക്ഷ്യമാണ്. അതുകൊണ്ടാണ് ഫിറ്റ്‍നെസ് ട്രെയിനര്‍മാര്‍ മത്സരാര്‍ഥികളായെത്താൻ ഷോയുടെ ആരാധകര്‍ ആഗ്രഹിക്കുന്നത്. ഇക്കുറി ഫിറ്റ്‍നെസ് ഗുരുവായി മലയാളം ഷോയില്‍ എത്തുന്നത് ജിന്റോയാണ്.
പേരുകേട്ട സെലിബ്രിറ്റി ഫിറ്റ്‍നെസ് ട്രെയിനറാണ് ഷോയില്‍ മാറ്റുരയ്‍ക്കാനെത്തുന്ന ജിന്റോ. ഐപിഎസ് ഓഫീസര്‍മാര്‍ക്കും നിരവധി സിനിമാ താരങ്ങള്‍ക്കും ഫിറ്റ്‍നെസില്‍ മാര്‍ഗദര്‍ശിയാണ് ജിന്റോ. പുതിയ കാലത്തെ ഫിറ്റ്‍നെസ് ട്രെയിനര്‍മാര്‍ക്ക് എന്തായാലും ഒരു മാതൃകയായി സ്വീകരിക്കാവുന്ന ആളാണ് ജിന്റോ എന്ന് സിനിമാ താരങ്ങളടക്കം അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇന്റര്‍നാഷണല്‍ ബോഡിബില്‍ഡര്‍, സെലിബ്രിറ്റുകളുടെ ട്രെയിനര്‍ തുടങ്ങിയ പ്രവര്‍ത്തന മേഖലയ്‍ക്ക് പുറമേ മോഡല്‍ എന്ന നിലയിലും തിളങ്ങിയിട്ടുണ്ട് ജിന്റോ.
undefined
ജിന്റോ ബോഡി ക്രാഫ്‌റ്റെന്ന സ്ഥാപനത്തില്‍ താരങ്ങളടക്കം നിരവധി പേരാണ് പരിശീലനം നടത്തുന്നത് എന്നതിനാല്‍ ബിഗ് ബോസിലെ മത്സരാര്‍ഥിയായി എത്തുമ്പോള്‍ സ്വീകാര്യതയുമുണ്ടാകും. ട്രെയിനറായി ജിന്റോ എകദേശം 20 വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുകയുമാണെന്നാണ് റിപ്പോര്‍ട്ട്. എറണാകുളം കാലടി സ്വദേശിയാണ് ജിന്റോ. എന്തായാലും ഇനി ബിഗ് ബോസ് ഷോയിലും ജിന്റോ കളം നിറയുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകര്‍.
ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയുടെ ആറാം സീസണില്‍ മത്സരിക്കുന്നത് വിവിധ മേഖലകളിലെ 19 പേരാണ്. വീറും വാശിയുമുള്ള മത്സരാര്‍ഥികള്‍ മാറ്റുരയ്‍ക്കുമ്പോള്‍ ഷോ പൊടിപാറുമെന്നാണ് പ്രതീക്ഷ. ബിഗ് ബോസ് അവതാരകനായി മോഹൻലാല്‍ തന്നെ എത്തുന്നു. ഇനി മലയാളത്തിന് ഏതാണ്ട് 100 ദിവസത്തോളം ബിഗ് ബോസ് ആവേശമായിരിക്കുമെന്നും കരുതാം.
Read More: ഒടുവില്‍ ജയറാമും മമ്മൂട്ടിയും ഒന്നിച്ച് ഒടിടിയിലേക്ക്, എബ്രഹാം ഓസ്‍ലറിന്റെ റിലീസില്‍ ധാരണ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക